ഊരാളുങ്കൽ വിദ്യാവിലാസം എൽ പി എസ്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1. കെട്ടിടം
പ്രധാനമായും 2 നിലകളിലുള്ള 2 കോൺക്രീറ്റ് കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിച്ചുവരുന്നത്.
2. ക്ലാസ് മുറികൾ
വിശാലമായതും വായുസഞ്ചാരമുള്ളതും ശിശു സൗഹ്ൃദവുമായ ക്ലാസ് മുറികൾ. കുട്ടികളുടെ എണ്ണത്തിനും ഉയരത്തിനും അനുസരിച്ചിട്ടുള്ള ഫർണീച്ചറുകളും ഓരോ ക്ലാസിലും ബുക്ക് ഷെൽഫും ക്ലാസ് റൂം ലൈബ്രറിക്കാവശ്യമായ ബുക്ക് റാക്കുകളും ഉണ്ട്. കെട്ടിടത്തിന്റെ ഒരു നില വൈദ്യുതീകരിച്ചതാണ്.
3. ലൈബ്രറി , ലാബ്
ശാസ്ത്രം , ഗണിതം , സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങൾക്ക് അനുഭവ പഠനം സാധ്യമാകുന്ന തരത്തിലുള്ള ലാബ് സൗകര്യവും , കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈ പിടിച്ചുയർത്താൻ പറ്റിയ മികച്ച ലൈബ്രറി സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
4. കളിസ്ഥലം
കുട്ടികളുടെ ആരോഗ്യവും , കായികവും , മാനസികവുമായ വളർച്ചയ്ക്ക് ആവശ്യമായ തരത്തിലുള്ള വിശാലമായ കളിസ്ഥലം.
5. ശുചിമുറികൾ
കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം വൃത്തിയുള്ള ശുചിമുറികൾ ഉണ്ട്.
6. വാഹന സൗകര്യം
യാത്രാ പ്രശ്നം പരിഹരിക്കുന്നതിനായി വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്.