ഊരകത്ത്

Schoolwiki സംരംഭത്തിൽ നിന്ന്

ഊരകം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം. Jump to navigation Jump to search

ഊരകം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഊരകം (വിവക്ഷകൾ) എന്ന താൾ കാണുക.
ഊരകം

ഊരകം

Location of ഊരകംin കേരളം and India
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) മലപ്പുറം
ഏറ്റവും അടുത്ത നഗരം വേങ്ങര
ലോകസഭാ മണ്ഡലം മലപ്പുറം
നിയമസഭാ മണ്ഡലം വേങ്ങര
സമയമേഖല IST (UTC+5:30)
കോഡുകൾ

Coordinates: 11°3′0″N 76°0′0″E

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര ബ്ളോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണു ഊരകം ഗ്രാമപഞ്ചായത്ത്. ഊരകം വില്ലേജുപരിധിയിലുൾപ്പെടുന്ന ഊരകം ഗ്രാമപഞ്ചായത്തിനു 21.65 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.

ഉള്ളടക്കം

  • 1 അതിരുകൾ
  • 2 വാർഡുകൾ
  • 3 പഞ്ചായത്ത് രൂപവത്കരണം
  • 4 രാഷ്ട്രീയ പാർട്ടികൾ
  • 5 ഭൂപ്രകൃതി
  • 6 ചരിത്രം
    • 6.1 സാമൂഹ്യ ചരിത്രം
    • 6.2 കെ.കെ.പൂകോയതങ്ങൾ
  • 7 അവലംബം

അതിരുകൾ

വടക്ക് മൊറയൂർ, നെടിയിരുപ്പ് പഞ്ചായത്തുകൾ, തെക്ക് ഒതുക്കുങ്ങൾ, പറപ്പൂർ പഞ്ചായത്തുകൾ, കിഴക്ക് മലപ്പുറം മുനിസിപ്പാലിറ്റി, ഒതുക്കുങ്ങൾ പഞ്ചായത്ത് പടിഞ്ഞാറ് വേങ്ങര, കണ്ണമംഗലം പഞ്ചായത്തുകൾ എന്നിവ ചേർന്ന് ഗ്രാമ പഞ്ചായത്തിന്റെ അതിർത്തികൾ പങ്കിടുന്നു.

വാർഡുകൾ

  1. നെടുമ്പറമ്പ്
  2. കുറ്റാളൂർ
  3. ഒ കെ എം നഗർ
  4. കരിമ്പിലി
  5. കൊടലിക്കുണ്ട്
  6. യാറംപടി
  7. പുല്ലഞ്ചാൽ
  8. ഊരകം മല
  9. പുത്തൻപീടിക
  10. കാരാത്തോട്
  11. വെങ്കുളം
  12. കോട്ടുമല
  13. പഞ്ചായത്ത് പടി
  14. വടക്കെക്കുണ്ട്
  15. നെല്ലിപ്പറമ്പ്
  16. താഴെ ചാലിൽകുണ്ട്
  17. മേലെ ചാലിൽകുണ്ട്

പഞ്ചായത്ത് രൂപവത്കരണം

1963 ഡിസംബർ 20-ന് പഞ്ചായത്ത് നിലവിൽ വന്നു. ഊരകം, മേൽമുറി, കീഴ്മുറി എന്നീ ഗ്രാമങ്ങളുൾകൊള്ളുന്ന പഴയ ഏറനാട് താലൂക്കിന്റെ പടിഞ്ഞാറേയറ്റത്ത് കടലുണ്ടിപുഴയ്ക്കും ഊരകം മലയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഊരകം പഞ്ചായത്ത്.

രാഷ്ട്രീയ പാർട്ടികൾ

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് , കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർകിസ്റ്റ്),ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് സോഷ്യൽ ടെമോക്രട്ടിക് പാർട്ടി ഓഫ് ഇന്ത്യ , ഭാരതീയ ജനതാ പാർട്ടി ,

ഭൂപ്രകൃതി

മഹാകവി വി.സി.സ്മാരക മന്ദിരം ഊരകം,കീഴ്മുറി

ചെങ്കുത്തായ മലഞ്ചരിവുകളും, ചെങ്കല്ലുകൾ നിറഞ്ഞ കുന്നിൻപ്രദേശങ്ങളും, മലനിരകളിൽ നിന്നും ഒഴുകിവരുന്ന കൊച്ചരുവികളും, പച്ചപ്പട്ടു വിരിച്ച പാടങ്ങളും കൊണ്ടനുഗ്രഹീതമാണ് ഈ പ്രദേശം. ഒരുകാലത്ത് കൊടുംവനമായിരുന്നതും വന്യജീവികളുടെ വിഹാരരംഗമായിരുന്നതുമായ ഈ പ്രദേശങ്ങളിൽ വന്യജന്തുക്കളുടെ പേരിനെ അനുസ്മരിപ്പിക്കുന്ന കരിമ്പീലി, പന്നിപ്പാറ, മുള്ളൻ മടക്കൽ, ആനക്കല്ല് തുടങ്ങിയ ധാരാളം സ്ഥലനാമങ്ങളുണ്ട്. വന്യജീവികളിൽ ഇന്നവശേഷിക്കുന്ന ഏകവർഗ്ഗമായ കുരങ്ങുകളെ ഊരകം മലയിൽ ഇപ്പോഴും അപൂർവ്വമായി കാണാം. “മലമടക്കുകൾക്കകത്ത് കിടന്ന ഊര്” ആയതുകൊണ്ടാവാം ഇവിടം “ഊരകം” ആയതെന്ന് അനുമാനിക്കാം. ഊരകംമല പണ്ടുകാലത്ത് പോരാളികളുടെ ഒളിത്താവളമായിരുന്നു. ഈ പഞ്ചായത്തിന്റെ ഭൂമിശാസ്ത്രസവിശേഷതകളായ കുന്ന്, പാറ, ചാലുകൾ, തോടുകൾ, പറമ്പ് എന്നിവയുമായി ബന്ധപ്പെട്ടാണ് ഒട്ടേറെ സ്ഥലനാമങ്ങൾ ഇന്നും അറിയപ്പെടുന്നത്. ഉയർന്ന മലമ്പ്രദേശങ്ങളും, സമതലങ്ങളും, പാടശേഖരങ്ങളും നിറഞ്ഞതാണ് ഊരകം പഞ്ചായത്ത്.മലയോരത്ത് കൃഷിചെയ്തിരുന്ന കപ്പ( പ്രദേശത്തുകാർ പൂള എന്ന് പേര് പറയും) ബ്രിട്ടീഷുകാർ ഒരു കേന്ദ്രത്തിലെത്തിച്ച് കയറ്റുമതി ചെയ്തിരുന്നു. ആ പ്രദേശമിന്ന് പൂളാപ്പീസ് എന്ന് അറിയപ്പെടുന്നു. സമൃദ്ധമായ പച്ചക്കറി , വാഴ,തണ്ണിമത്തൻ കൃഷികൾ കൊണ്ട് പ്രസിദ്ധമാണ് ഊരകത്തെ കൽപ്പാത്തിപ്പാടം.പഞ്ചായത്തിൻറെ തെക്ക് ഭാഗത്തിലൂടെ കടലുണ്ടിപ്പുഴ പടിഞ്ഞാറ് ഭാഗത്തോഴുകുന്നു. പഞ്ചായത്തിലെ മിക്ക വാർഡുകളിലേക്കും പുഴയിൽ നിന്ൻ ശുദ്ധീകരിച്ച കുടിവെള്ള പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.

ചരിത്രം

സാമൂഹ്യ ചരിത്രം

പഴയ കാലത്ത് ഓത്തുപള്ളികളിലൂടെയും എഴുത്തുതറകളിലൂടെയും വിദ്യാഭ്യാസം ലഭിച്ച ഒട്ടേറെ പ്രതിഭകൾ ഈ പഞ്ചായത്തിൽ ഉണ്ടായിട്ടുണ്ട്. ഇവരിൽ അദ്വിതീയനായിരുന്നു മഹാകവി വി.സി. ബാലകൃഷ്ണപ്പണിക്കർ. പ്രമുഖ മുസ്ളീം പണ്ഡിതനും ആത്മീയനേതാവുമായിരുന്ന മാട്ടിൽ അലവി മുസ്ളിയാർ 1855-ൽ ഊരകത്താണ് ജനിച്ചത്. കെ.കെ.പൂകോയതങ്ങൾ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ ആത്മീയ രംഗങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു.

"https://schoolwiki.in/index.php?title=ഊരകത്ത്&oldid=1791269" എന്ന താളിൽനിന്ന് ശേഖരിച്ചത്