ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവ്:Schoolwikihelpdesk/Annual MT Meet 2026

Schoolwiki സംരംഭത്തിൽ നിന്ന്
     സ്കൂൾ വിക്കി

കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് സ്കൂളുകളുടെ വിവരങ്ങളും വിദ്യാർത്ഥികളുടെ സർഗാത്മക സൃഷ്ടികളും ഓൺലൈനായി പങ്കുവെക്കുന്ന തിനായി 'കൈറ്റ്' (KITE) രൂപം നൽകിയ ശ്രദ്ധേയമായ സംരംഭമാണ് സ്കൂൾ വിക്കി. വിക്കിമീഡിയ ഫൗണ്ടേഷന്റെ 'മീഡിയവിക്കി' സോഫ്റ്റ്‌വെയറിലാണ് ഇത് പ്രവർത്തിക്കുന്നത്. ആർക്കും തിരുത്തി മെച്ചപ്പെടുത്താവുന്ന സ്വാതന്ത്ര്യമുള്ള ഈ സംവിധാനം ഇന്ന് കേരളത്തിലെ വലിയൊരു ഡിജിറ്റൽ വിജ്ഞാനകോശമായി മാറിയിരിക്കുന്നു. നിലവിലെ സ്ഥിതിവിവരക്കണക്കുകൾ

  • 28/03/2026 ലെ കണക്കുപ്രകാരം സ്കൂൾ വിക്കിയിൽ നിലവിൽ 1,98,138 ലേഖനങ്ങളും 85,749 ഉപയോക്താക്കളുണ്ട്. ഇതുവരെ 29,80,860 തിരുത്തലുകൾ ഇവിടെ നടന്നു. അപ്‌ലോഡ് ചെയ്തിട്ടുള്ള പ്രമാണങ്ങളുടെ എണ്ണം 6,22,179.
  • നിലവിൽ സംസ്ഥാനത്തെ 15081 വിദ്യാലയങ്ങളിൽ സ്കൂൾവിക്കിയുണ്ട്. സർക്കാർ, എയ്ഡഡ് മേഖലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും സ്കൂൾവിക്കിയുണ്ട്. എന്നാൽ, അൺഎയ്ഡഡ് മേഖലയിലെ 581 വിദ്യാലയങ്ങളുടെ സ്കൂൾവിക്കി സൃഷ്ടിക്കാനുണ്ട്.

സ്കൂൾവിക്കിയുള്ള വിദ്യാലയങ്ങൾ ജില്ല എയ്ഡഡ് ഗവൺമെന്റ് അൺ എയ്ഡഡ് ആകെ തിരുവനന്തപുരം 366 537 92 /141 995 പത്തനംതിട്ട 423 261 25 /48 709 കൊല്ലം 437 429 40 /112 906 ആലപ്പുഴ 387 333 21 /63 741 ഇടുക്കി 254 205 7 /41 466 കോട്ടയം 552 308 43 /62 903 എറണാകുളം 518 373 78 /114 969 തൃശ്ശൂർ 670 264 66 /104 1000 പാലക്കാട് 580 333 76 /111 989 മലപ്പുറം 804 563 125 /249 1492 കോഴിക്കോട് 861 333 71 /96 1265 വയനാട് 113 173 12 /27 298 കണ്ണൂർ 956 285 52 /81 1293 കാസർഗോഡ് 216 303 46 /86 565 ആകെ (LP, UP, HS) 7137 4700 751 /1336 12591 Higher Secondary Schools - 2101 Vocational Higher Secondary Schools - 389 Total Schools ( LP, UP, HS, HSS, VHSS ) - 15081 == 2025-26 വർഷത്തെ പ്രവർത്തനങ്ങൾ ==

അക്കാദമിക മാസ്റ്റർപ്ലാൻ 2025-26

കേരളത്തിലെ സ്കൂളുകളിൽ സമഗ്ര ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി ഓരോ അധ്യയന വർഷവും തയ്യാറാക്കുന്ന കൃത്യമായ പ്രവർത്തനരേഖയാണ് അക്കാദമിക മാസ്റ്റർപ്ലാൻ. എല്ലാ വിദ്യാലയങ്ങളും അക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കി സ്ക്കൂൾ വിക്കിയിൽ ചേർക്കുന്നതിന് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. അത് പ്രകാരം 10745 വിദ്യാലയങ്ങൾ അക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കി സ്ക്കൂൾ വിക്കിയിൽ ചേർത്തിട്ടുണ്ട്.

സന്ദർശക വിവരങ്ങൾ

സ്കൂൾവിക്കി താൾ സന്ദർശിക്കുന്നവരുടെ എണ്ണം കണ്ടെത്തുന്നതിന് സൗകര്യം ഏർപ്പെടുത്തണമെന്ന് മുൻ വർഷത്തെ നിർദ്ദേശം പരിഗണിച്ച് ഇതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. പേജിന്റെ എറ്റവും താഴെയായി 2026 ജനുവരി 10 മുതൽ ഉള്ള Page Visit number കാണാം. 28/03/2026 ലെ കണക്കുപ്രകാരം സ്കൂൾ വിക്കിയിൽ 2026 ജനുവരി 10 മുതൽ 151897 പേർ പ്രധാനപേജ് സന്ദർശിച്ചിട്ടുണ്ട്.

ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങൾ

സംസ്ഥാന സ്കൂൾ ഐ.ടി മേള

2025 നവംബർ 8 കാണിക്കമാതാ സി.ഇ.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട് വെച്ച് നടന്ന 2025 ലെ സംസ്ഥാന സ്കൂൾ ഐടിമേളയിലെ ഡിജിറ്റൽ പെയിന്റിംഗ് മൽസരത്തിന്റെ ഡോക്കുമെന്റേഷൻ നടത്തി.

സംസ്ഥാന സ്കൂൾ കലോത്സവം

2026 ജനുവരി 14 മുതൽ 18 വരെ തൃശ്ശൂരിൽ നടന്ന അറുപത്തി നാലാം സംസ്ഥാന സ്കൂൾകലോൽസവത്തിലെ  രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണം പൂർത്തിയാക്കി. കലോൽസവത്തിലെ രചനകൾക്കുപുറമേ, വേദികളുടുടെ വിവരണവും ചിത്രങ്ങളും കൂടി സ്കൂൾവിക്കിയിൽ ചേർത്തിട്ടുണ്ട്. കൂടാതെ മുഴുവൻ മൽസരഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ -2025 പൊതുവിദ്യാഭ്യാസ മേഖലയിലെ മികവ് സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്ന തിനായി കൈറ്റ് സംഘടിപ്പിക്കുന്ന 'ഹരിത വിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോ നാലാം എഡിഷൻ 2025 ൽ നടന്നു. ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ, സ്കൂൾവിക്കി പ്രവർത്തനങ്ങൾ സജീവമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. വിദ്യാലയങ്ങളെ വിലയിരുത്തു ന്നതിൽ ജൂറി പാനൽ സ്കൂൾവിക്കി പ്രവർത്തനങ്ങളും പരിഗണിച്ചു. ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ സമ്പൂർണ്ണമായ ഡോക്കുമെന്റേഷൻ സ്കൂൾവിക്കിയിൽ ചെയ്തിട്ടുണ്ട്.

ലിറ്റിൽ കൈറ്റ്സ് അവാർഡ് 2025

പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്‌സ്' പദ്ധതിയിലെ സംസ്ഥാനതല അവാർഡുകൾ പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ എ.എം.എം.എച്ച്.എസ്.എസ് ഇടയാറന്മുള സംസ്ഥാനത്തെ മികച്ച യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ടു. വയനാട് ജില്ലയിലെ ജി.എച്ച്.എസ് കുറുമ്പാല രണ്ടാം സ്ഥാനവും തിരുവനന്തപുരം ജില്ലയിലെ ജി.ജി.എച്ച്.എസ്.എസ് കോട്ടൺഹിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ലിറ്റിൽ കൈറ്റ് അവാ‌ർഡ് ദാനത്തിന്റെ ചിത്രങ്ങളും ഡോക്കുമെന്റേഷനും സ്കൂൾവിക്കിയിൽ ചെയ്തിട്ടുണ്ട്.

വിക്കി ലവ്സ് സ്കൂൾസ്

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉയർന്ന നിലവാരമുള്ളതും സൗജന്യമായി ലൈസൻസ് ചെയ്തതുമായ ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിൽ ചേർക്കുന്നതിനുള്ള കാമ്പെയ്‌നാണ് വിക്കി ലവ്സ് സ്‌കൂൾസ്. സ്കൂൾവിക്കിയുടെ സെർവറിനെ ബാധിക്കാതെ തന്നെ മികച്ച ചിത്രങ്ങൾ ചേർക്കുന്നതിന് ഇതുവഴി സാധിക്കും. ഈ പദ്ധതിയുടെ ഭാഗമായി 4841 സ്കൂൾചിത്രങ്ങൾ വിക്കിമീഡിയ കോമൺസിൽ ചേർത്തിട്ടുണ്ട്. ഇതിനുപുറമേ, 3337 സംസ്ഥാന കലോൽസവചിത്രങ്ങളും വിക്കിമീഡിയ കോമൺസ് വഴി സ്കൂൾവിക്കിയിൽ ലഭ്യമാണ്.

സ്കൂൾ വിക്കിപരിശീലനം

  • സ്കൂൾ വിക്കി അദ്ധ്യാപകരെ പരിചയപ്പെടുത്തുന്നതിനും വിക്കി പേജുകൾ മെച്ചപ്പെടുത്തിയെടുക്കുന്നതിനുമായി ഓൺലൈൻ (ഗൂഗിൾമീറ്റ്) ആയി സംസ്ഥാനതലത്തിൽ, തുടർച്ചയായ പരിശീലന ക്ലാസ്സുകൾ നടത്തിവന്നിരുന്നു. പതിനാല് ജില്ലകൾക്കും പ്രത്യേകമായുള്ള 43 വാട്സ്അപ്പ് ഗ്രൂപ്പ് വഴി SchoolwikiHelpdesk സഹായം നൽകിയാണ് പരിശീലനം തുടരുന്നത്. 28/03/2026 ന് ഈ ഗ്രൂപ്പുകളിലെല്ലാമായി 30000+ അംഗങ്ങളുണ്ട്.
  • 2025 മെയ് 1 മുതൽ 2026 മാർച്ച് 21 വരെ സംസ്ഥാനതലത്തിൽ നടന്ന 287 ബാച്ചുകളിലായി 21500 ൽപ്പരം പേർക്ക് സംശയനിവാരണ ക്ലാസ്സിൽ പരിശീലനം നൽകുന്നതിനും അതുവഴി സ്കൂൾവിക്കി താളുകൾ കുറെയേറെ പരിഷ്ക്കരിക്കുന്നതിനും സാധിച്ചിട്ടുണ്ട്. ഇതിനു പുറമേ, ചില ജില്ലകളിൽ മാസ്റ്റർ ട്രെയിനർമാരുടെ നേതൃത്വത്തിൽ പരിശീലന ക്ലാസ്സുകൾ നടത്തിയിട്ടുണ്ട്.
  • നാഷണൽ സർവ്വീസ് സ്കീം പ്രവർത്തനങ്ങൾ ഡോക്കുമെന്റ് ചെയ്യുന്നതിന്റെ ഭാഗമായി മുഴുവൻ HSS, VHSS എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർക്കും സ്കൂൾവിക്കി തിരുത്തൽ പരിശീലനം നൽകിയിരുന്നു.

പ്രശ്നങ്ങൾ

  • സർക്കാർ ഉത്തരവ് പ്രകാരം, സ്കൂൾവിക്കി വിദ്യാലയങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് ആണെങ്കിലും, ഇപ്പോഴും മിക്ക വിദ്യാലയങ്ങളും സ്കൂൾവിക്കി കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നില്ല.
  • കൂൾ പരിശീലനത്തിലും പാഠപുസ്തക പരിശീലനത്തിലും സ്കൂൾ വിക്കി ഒരു ഇനമായി ഉൾപ്പെടുത്തിയിട്ടുണ്ട്, ഇങ്ങനെ പരിശീനം ലഭിക്കുന്നവരുടെ സേവനം ഭാഗികമായി മാത്രം ലഭിക്കുന്നു.
  • നിരവധി വിദ്യാലയങ്ങളുടെ ലിറ്റിൽകൈറ്റ്സ് ഇൻഫോ പേജ് പോലും അപ്ഡേഷൻ നടത്തുന്നില്ല.
  • ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിലെ പ്രവർത്തനങ്ങൾ സ്കൂൾവിക്കിയിൽ ചേർക്കുന്നില്ല.
  • അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഈയൊരു സംവിധാനം പരിചയപ്പെടു ത്തുക എന്നത് പ്രധാനമാണ്. വിദ്യാലയങ്ങളുടെ സ്ക്കൂൾവിക്കി താളുകൾ , ആ വിദ്യാലയത്തിലെ കുട്ടികളും രക്ഷിതാക്കളും പോലും കാണുന്നില്ല, അല്ലെങ്കിൽ അതിനെക്കുറിച്ച് ധാരണയില്ല എന്നത്, വിദ്യാലയ സന്ദർശന സമയത്ത് ബോധ്യപ്പെട്ടതാണ്. ഈയൊരു പ്രശ്നം മറികടക്കാൻ അധ്യാപകരെ ബോധവൽക്കരിക്കണം.

സ്കൂൾവിക്കി - ഭാവി പ്രവർത്തനങ്ങൾ (ചർച്ചാനിർദ്ദേശങ്ങൾ)

  • സ്കൂ‌ൾവിക്കി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അത്യാവശ്യമാണ് എന്ന തോന്നൽ ഇല്ലാത്തതിനാലാണ് അതിൽ നിന്നും അവർ വിട്ടുനിൽക്കുന്നത്. വിദ്യാലയ പ്രവർത്തനങ്ങൾ പ്രധാനമായും സാമൂഹ്യ മാധ്യമങ്ങളിലും മറ്റ് ബ്ലോഗുകളിലുമാണ് പ്രദർശിപ്പിക്കുന്നതിന് .
  • LP, UP, HS, HSS എന്നിങ്ങനെ ഓരോ വിഭാഗത്തിൽ നിന്നും കുറഞ്ഞത് ഓരോ അധ്യാപകന് വീതം ഒരു ദിവസത്തെ ഓഫ്‍ലൈൻ പരിശീലനം നൽകണം.
  • വിവരങ്ങൾ ചേർക്കാനും ചിത്രങ്ങൾ ചേർക്കാനുള്ള ചുരുങ്ങിയ കാര്യങ്ങൾ മാത്രം പരിശീലനത്തിൽ ഉൾപ്പെടുത്തുക.
  • വിദ്യാലയവിവരങ്ങളും ചിത്രങ്ങളുമായി വന്ന് അത് അപ്‌ലോഡ് ചെയ്ത് പരിശീലിക്കുന്ന ശില്പശാലയായി മാറണം.
  • സ്‌കൂൾ വിക്കിയുടെ പ്രാധാന്യം, പ്രയോജനം തുടങ്ങിയവ അധ്യാപക-വിദ്യാർത്ഥി സമൂഹത്തിന് ബോധ്യപ്പെടുത്തണം.
  • സ്കൂൾ വിക്കിയിൽ രേഖപ്പെടുത്തലുകൾ നടത്തുക എന്നത് ലിറ്റിൽ കൈറ്റിന്റെ നിർബന്ധിത പ്രവർത്തനമായി മാറണം.
  • പ്രൈമറി ഐ.ടി പാഠപുസ്‌തകത്തിലും, ലിറ്റിൽ കൈറ്റ്സ് പാഠപുസ്‌തകത്തിലും സ്‌കൂൾ വിക്കിയുടെ പ്രാധാന്യം ഉറപ്പിക്കുന്നതിന് ആവശ്യമായ പാഠഭാഗങ്ങൾ ചേർക്കണം.
  • കൈറ്റ് ജില്ലാ പേജിൽ ജില്ലകളിലെ തനത് പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളും ചേർക്കാനുള്ള സൗകര്യം എർപ്പെടുത്തിയിട്ടുണ്ടെങ്കിലും മിക്ക ജില്ലകളും അപ്ഡേഷൻ കൃത്യമായി നടത്തുന്നില്ല.
  • സ്‌കൂൾ വിക്കി കൂടുതൽ മൊബൈൽ ഫ്രണ്ട്ലി ആവണം. സ്മാർട്ട്ഫോണിൽ നിന്ന് എഡിറ്റിങ്ങ് നടത്തുന്നതിന് പരിമിതിയുണ്ട് (നവമാധ്യങ്ങളിൽ വിവരങ്ങൾ ചേർക്കുന്നത് പോലെ എളുപ്പമല്ല)
  • സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളുടെ മെറ്റാഡാറ്റയുമായി ബന്ധപ്പെട്ട് കർശന നിലപാട് എടുക്കുന്നതിനാൽ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ തടസ്സം ഉണ്ടാകുന്നതായി മനസ്സിലാക്കുന്നു. മീഡിയാവിക്കിയിൽ പകർപ്പവകാശനയം പാലിക്കേണ്ടതിനാൽ പരിശീലനക്ലാസ്സുകളിൽ ഇക്കാര്യം ഊന്നൽ നൽകി ബോധവൽക്കരിക്കേണ്ടതായിട്ടുണ്ട്.
  • കൂടാതെ ചില ഡോക്യുമെന്റുകൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യാൻ നിശ്ചിതമായ മാർഗ്ഗമുണ്ട്. ഇത് മുഴുവൻ മനസ്സിലാക്കി ചെയ്യാൻ ചില അധ്യാപകർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. അപ്‌ലോഡ് ചെയ്താലും ഫയൽ നാമത്തിലുള്ള നേരിയ വ്യത്യാസം കാരണം അപ്‌ലോഡ് ചെയ്തില്ല എന്ന നിലയിൽ കണക്കാക്കുന്നു. അത് ലിസ്റ്റ് ചെയ്യപ്പെടുന്നില്ല. അത്കൊണ്ട് ഇത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന് വ്യാഖ്യാനിക്കുന്നു. (ഉദാഹരണത്തിന് അക്കാദമിക് മാസ്റ്റർ പ്ലാൻ). പ്രശ്നം പരിഹരിക്കുന്ന വിധത്തിൽ തുടർ പരിശീലനം വേണം.
   • ഹെൽപ്പ് ഫയൽ  ലളിതമായ രീതിയിൽ ആവണം. 
   • Infobox updation (ജൂൺ ആദ്യ വാരം) സമയപരിധി നിശ്ചയിച്ച് , വിദ്യാലയത്തിന്റെ നിർബന്ധ ബാധ്യതയാക്കണം. 
   • സബ്ജില്ലാ തലത്തിൽ മാസത്തിലൊരിക്കലെങ്കിലും മാസ്റ്റർ ട്രെയിനർമാർ മോണിറ്ററിങ്ങ് നടത്തണം. 
   • സ്കൂളിന്റെ എല്ലാവിധ ഔദ്യോഗിക കത്തിടപാടുകളിലും സ്കൂൾവിക്കി വിലാസം ചേർക്കുന്നതിനുള്ള ഔദ്യോഗിക നിർദ്ദേശം നൽകണം. 
   • സ്കൂളുമായി  ബന്ധപ്പെട്ട എല്ലാ പോസ്റ്ററുകളിലും  ലെറ്റർപാഡുകളിലും  സ്കൂൾവിക്കി URL / QR code ഉൾപ്പെടുത്തുക.
   • സ്കൂൾ വിക്കി അവാർഡിന് ഉപജില്ലാ തലം കൂടി പരിഗണിക്കുക. 
   • സ്കൂൾ വിക്കി അവാർഡ് നിർണയ വേളയിൽ തന്നെ, സബ്ജില്ലാ തലത്തിൽ എല്ലാ സ്കൂൾ പേജുകൾക്കും A,B,C എന്നിങ്ങനെ ഗ്രേഡ് നല്കുക 
   • സ്കൂൾ വിക്കി അവാർഡ് കൂടുതൽ സ്കൂളുകൾക്ക് പരിഗണന ലഭിക്കുന്ന രീതിയിലേക്ക് മാറുക. 
   • സ്കൂളുകൾക്ക് നൽകുന്ന വിവിധ ആനുകൂല്യങ്ങൾക്ക്, ഒരു മാനദണ്ഡമായി സ്കൂൾ വിക്കി അപ്ഡേഷൻ പരിഗണിക്കണം. 
   • സ്കൂൾവിക്കി അപ്ഡേഷൻ ലിറ്റിൽ കൈറ്റ്സിന്റെ ഒരു നിർബന്ധ പ്രവർത്തനമാക്കി മാറ്റണം. 
   • സ്‌കൂൾ വിക്കി അപ്‌ഡേറ്റ് ചെയ്യുന്നതിനായി ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾക്ക് പ്രത്യേക ചുമതലകൾ നൽകുക. വിക്കി എഡിറ്റിംഗിൽ അവർക്ക് കൃത്യമായ പരിശീലനം ഉറപ്പാക്കുക.
   • സ്കൂൾ മാഗസിൻ എഡിറ്റോറിയൽ ബോർഡ് മാതൃകയിൽ ഒരു കമ്മിറ്റി രൂപീകരിക്കണം. അധ്യാപകരും കുട്ടികളും അംഗങ്ങളായിരിക്കണം. വിവിധ ചുമതലയുള്ളവരുടെ പ്രവർത്തനങ്ങളുടെ ഏകോപനം ഉണ്ടാകണം 
   • വിവിധ ക്ലബ്ബുകളുടെയും മറ്റു പരിപാടികളുടെയും വാർത്തകളും ഫോട്ടോകളും ക്ലബ്ബ് ചുമതലയുള്ളവർ ലഭ്യമാക്കണം. 
     
   • വിദ്യാലയത്തിൽ നടക്കുന്ന ഏത് പരിപാടിയുടെയും വാർത്തകൾ ആദ്യം സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്തുകയും സ്കൂൾ വിക്കി ലിങ്കുകൾ ഉപയോഗിച്ച് സോഷ്യൽ മീഡിയകളിൽ പങ്കുവെക്കുകയും ചെയ്യുക. 
   • വിവിധ വിഭാഗങ്ങളിലെ അധ്യാപക/ പ്രധാനാധ്യാപക പരിശീലനങ്ങളിൽ നിർബന്ധമായും സ്കൂൾവിക്കിയുടെ ഒരു സെഷൻ ഉൾപ്പെടുത്തണം.
   • നിശ്ചിത ഇടവേളകളിൽ വിക്കി അപ്ഡേഷൻ നടന്നിട്ടുണ്ടെന്ന് പ്രധാനാധ്യാപകൻ ഉറപ്പുവരുത്തുന്നതിനുള്ള നിർദ്ദേശം ഔദ്യോഗികമായി നൽകണം.
   •  സ്കൂൾ വിക്കി പ്രവർത്തനങ്ങൾക്ക് കൈറ്റിന്റെ പൂർണ്ണമായ പങ്കാളിത്തം  ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. വിക്കി കോഡിനേറ്ററെ സഹായിക്കുന്നതിന് വേണ്ടി കാര്യനിർവാഹക സമിതി ശക്തിപ്പെടുത്തുകയും കൈറ്റിന്റെ പൂർണ്ണ ഉത്തരവാദിത്തത്തിൽ നടത്തുകയും വേണം.
   • അനാഥമായി നിൽക്കുന്ന ധാരാളം പേജുകൾ വിക്കിയിലുണ്ട്. അത് കാര്യ നിർവാഹ സമിതിയുടെ നേതൃത്വത്തിൽ കൂട്ടായ പ്രവർത്തനത്തിലൂടെ നീക്കം ചെയ്യണം. അതുപോലെ പേജുകൾ തുടർച്ചയായി ലിങ്ക് നൽകി മുന്നോട്ടുപോകുന്നതും ഡിലീറ്റ് ചെയ്യണം. 
   • ഒരു പേജിലും ഉപയോഗിക്കപ്പെടാത്ത ചിത്രങ്ങൾ ഡിലീറ്റ് ചെയ്യണം. 
   •  വിദ്യാലയ ചരിത്രം കണ്ടെത്തി രേഖപ്പെടുത്തുന്ന പ്രവർത്തനം ഒരു campaign രൂപത്തിൽ നടത്തി മുഴുവൻ വിദ്യാലയങ്ങളുടെയും ചരിത്രം പ്രത്യേകപേജിൽ രേഖപ്പെടുത്തണം.
   •  ചില വിദ്യാലയങ്ങളിലെ അപൂർവ്വ ചരിത്ര രേഖകളുടെ ഫോട്ടോ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യപ്പെടണം. (ഉദാ-സിഎംസി ബോയ്സ് ഹൈസ്കൂളിലെ ലോഗ് ബുക്കിൽ സ്വാതന്ത്രദിനം പ്രമാണിച്ച് അവധി എന്ന് 1947ൽ രേഖപ്പെടുത്തിയിട്ടുണ്ട്. )
   •  സ്കൂളിന്റെ ചരിത്രം പോലെ തന്നെ ആ സ്കൂൾ നിലനിൽക്കുന്ന പ്രദേശത്തിന്റെ ചരിത്രവും ശേഖരിക്കുന്ന പ്രവർത്തനം നടക്കണം. 
   • ഡയറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ ചരിത്രരചന നേരത്തെ നടത്തിയിരുന്നു. അവ ശേഖരിച്ച് LK യുടെ നേതൃത്വത്തിൽ സ്കൂൾ വിക്കിയിൽ ചരിത്രരചന നടത്തണം.
   • വിഭവ ഭൂപടം (Resource Mapping): പ്രദേശത്തെ പ്രധാന സ്ഥാപനങ്ങൾ, വ്യക്തികൾ, ചരിത്ര സ്മാരകങ്ങൾ എന്നിവയുടെ ഡിജിറ്റൽ മാപ്പിംഗ് വിക്കിയിൽ ഉൾപ്പെടുത്താം.
   • പ്രാദേശിക ചരിത്രം: ഓരോ സ്‌കൂളും സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ ചരിത്രം, സാംസ്‌കാരിക പൈതൃകം, നാട്ടുറിവുകൾ എന്നിവ ഉൾപ്പെടുത്തി പേജുകൾ വിപുലീകരിക്കുക.
   • സ്‌കൂളിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലും ഗ്രൂപ്പുകളിലും സ്‌കൂൾ വിക്കി ലിങ്ക് പങ്കുവെച്ച് പൊതുജന പങ്കാളിത്തം ഉറപ്പാക്കാം.
   • ക്ലാസ് മാഗസിനുകൾ: കുട്ടികൾ തയ്യാറാക്കുന്ന ക്ലാസ് മാഗസിനുകളിലെ മികച്ച സൃഷ്ടികൾ (കവിതകൾ, കഥകൾ, ലേഖനങ്ങൾ) വിക്കിയിലേക്ക് മാറ്റുക.
   • മികച്ച വിക്കി പുരസ്കാരം: മികച്ച രീതിയിൽ വിക്കി പരിപാലിക്കുന്ന സ്‌കൂളുകൾക്കും കുട്ടികൾക്കും ഉപജില്ലാ/ജില്ലാ തലത്തിൽ അംഗീകാരങ്ങൾ നൽകുന്നത് പ്രവർത്തനം ഊർജ്ജിതമാക്കാൻ സഹായിക്കും.

പ്രവർത്തന കലണ്ടർ

   • Before April 30: സബ്ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളുടെയും സ്കൂൾവിക്കി പേജുകൾ Checklist അടിസ്ഥാനമാക്കി പരിശോധിച്ച് പോരായ്മകൾ പട്ടികപ്പെടുത്തുക. (MT)
   • May 1-2 : മുഴുവൻ വിദ്യാലയങ്ങളിലേയും  Little Kites  പേജിൽ 2026-29  ഉപതാൾ സൃഷ്ടിക്കുക (MT)
   • May 4-5 : മുഴുവൻ വിദ്യാലയങ്ങളിലേയും  പ്രവർത്തനങ്ങൾ പേജിൽ 2026-27 പേജ് സൃഷ്ടിക്കുക (MT)
   • May 6-8:  മുഴുവൻ വിദ്യാലയങ്ങളുടെയും ലൊക്കേഷൻ  പരിശോധിക്കുക. തെറ്റായവ പരിഹരിക്കുക, Checklist ൽ രേഖപ്പെടുത്തുക (MT)
   • May 11-30 : മുഴുവൻ വിദ്യാലയങ്ങളിലേയും  SITC / LK Mentor / Schoolwiki Nodel Officer  എന്നിവർക്ക് ഒരു ദിവസത്തെ പരിശീലനം. Smartphone ഉപയോഗിച്ചുള്ള പരിശീലനത്തിന് ഊന്നൽ നൽകുക.
   • Before June 10: സബ്ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളുടെയും ഇൻഫോബോക്സിൽ മികച്ച സ്കൂൾചിത്രം അപ്‌ലോഡ് ചെയ്യുക.
   • Before June 30: ജൂൺ 30ന് മുമ്പായി വിദ്യാലയങ്ങൾ അവരുടെ ഇൻഫോബോക്സ് വിവരങ്ങൾ പുതുക്കുക, അതോടൊപ്പം അതുവരെ നടത്തിയ പ്രവർത്തനങ്ങൾ ചേർക്കുക.
   • July 3-4: തെരഞ്ഞെടുക്കപ്പെട്ട LK അംഗങ്ങൾക്ക് സബ്‌ജില്ലാടിസ്ഥാനത്തിൽ പരിശീലനം.
   • Before July 15: എൽകെയുടെ ഇൻഫോബോക്സ് വിവരങ്ങൾ പുതുക്കുക, അതോടൊപ്പം അതുവരെ ചെയ്ത പ്രവർത്തനങ്ങൾ ചേർക്കുക.
   • Before July 30: സ്കൂളിന്റെ വിശദമായ ചരിത്രം ചേർക്കുക.