സഹായം Reading Problems? Click here


ഉഗ്രപുരം

Schoolwiki സംരംഭത്തിൽ നിന്ന്
Ghsss areekodemm.png

ഏറനാടിന്റെ തെക്കൻ ഗ്രാമങ്ങളിൽ താമസിച്ചിരുന്ന ഒട്ടേറെ ബ്രാഹ്മണ കുടുംബങ്ങൾ അടുത്ത ബന്ധുക്കളുടെ ചതിപ്രയോഗത്താൽ വീടും കൃഷിസ്ഥലങ്ങളും നഷ്ടപ്പെട്ട് സ്ഥലം വിടേണ്ടി വന്നു.അവർ ഈ പ്രദേശത്ത് എത്തി കാട് വെട്ടിത്തെളിച്ച് വീടുകൾ നിർമ്മിക്കുകയും ചാലിയാറിന്റെ തീരത്ത് നരസിംഹമൂർത്തീ ക്ഷേത്രം പണിയുകയും അതിനു ചുറ്റും നാലുകെട്ടുകളും വീടുകളും പണിത് ഒരു പുതിയ ഗ്രാമം പടുത്തുയർത്തി. ഉഗ്രപ്രതാപിയായ നരസിംഹമൂർത്തിയുടെ ആസ്ഥാനമെന്ന നിലയിൽ ഉഗ്രപുരം എന്ന് നാമകരണവും ചെയ്യപ്പെട്ടു.മറിച്ച് ഉഗ്രസേനൻ എന്ന നാട്ടുരാജാവ് പ്രദേശം ഭരിച്ചിരുന്നു എന്നും ഉഗ്രപ്രതാപിയായ അദ്ദേഹത്തിന്റെ കാലശേഷം പ്രദേശത്തിന് ഉഗ്രപുരം എന്ന പേര് ലഭിച്ചു എന്ന അഭിപ്രായവും നിലനിൽക്കുന്നു.

"https://schoolwiki.in/index.php?title=ഉഗ്രപുരം&oldid=553290" എന്ന താളിൽനിന്നു ശേഖരിച്ചത്