കൊറോണ വീണ മണ്ണിൽ നിന്ന്
ഉയർന്ന് വന്ന കേരളം
പ്രതീക്ഷയൊട്ടും കൈവിടാതെ
ഒത്ത് നിന്ന മക്കൾ നാം
കൊറോണ എന്ന മാരിയെ
തുടച്ചുനീക്കും നമ്മൾ നാം
ലോകരാജൃം ഒന്നടങ്കം
വാഴ്ത്തിടുന്ന കേരളം
ജാതിഭേദമൊന്നുമില്ല കോവിഡിനു മർത്യനിൽ
മാസ്ക് കെട്ടി കൈകഴുകി
സ്വയം ശുചിത്വം നേടുവിൻ
സ്വയം സുരക്ഷ ഓർക്കുവാതെ
നമുക്ക് രക്ഷയേകിയ
മഹത്വമുള്ള രക്ഷകർക്ക്
എൻ വിനീതമായ കൂപ്പുകൈ
നിപ്പയും എബോളയും പ്രളയവും
കണ്ടു നാം
തുരത്തിടും കൊറോണയെ
ഭയപ്പെടാതെ ധീരരായ്
കേരളം കേരളം അതിജീവന കേരളം