Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോത്സവത്തിൽ ലഹരി വിരുദ്ധ സുരക്ഷാവലയം തീർത്ത് എസ് പി സി കേഡറ്റുകൾ


പെരുമണ്ണ: ഇഎംഎസ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശോത്സവനം ഗംഭീരമായി ആഘോഷിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ രാജീവ് പെരുമൺപുറ ഉദ്ഘാടനം ചെയ്ത ചടങ്ങിന് കലാരംഗത്ത് കാഴ്ചവച്ചുകൊണ്ടിരിക്കുന്ന മാസ്റ്റർ കേശവ് ജെ ചന്ദ്ര ആണ് മുഖ്യാതിഥി ആയത്. പിടിഎ പ്രസിഡന്റ് രാമകൃഷ്ണൻ മല്ലിശ്ശേരി അധ്യ ക്ഷം വഹിക്കുകയും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ അജിത,വാർഡ് മെമ്പർ ശ്രീ ഷമീർ കെ കെ, സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സുഗതകുമാരി,  പ്രധാന അധ്യാപിക ശ്രീമതി ഷൈമള, ബാബു പ്രകാശ്, ആർ രാജേഷ്, സുബ്രഹ്മണ്യൻ, ബബിത എന്നിവർ സംസാരിച്ചു പ്രവേശനോത്സവ ചടങ്ങിന് മിഴിവേകി കൊണ്ട് എസ്പിസി വിദ്യാർത്ഥികൾ എസിപി അഞ്ജനയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ സുരക്ഷാ വലയം തീർത്തു പരിപാടിയുടെ ഉദ്ഘാടനം നടത്തിയത് പ്രശസ്ത സംഗീത സംവിധായകൻ ജീവൻ നന്ദയാണ്. ഈ വർഷത്തെ വിജയോത്സവം കൺവീനർ നന്ദി അറിയിച്ചു.