ഇസ്ലാഹിയ എച്ച്.എസ്.എസ്. മലപ്പുറം/ചരിത്രം
ദൃശ്യരൂപം
വ്യക്തിത്വവും,ഉത്തരവാദിത്വബോധവും,അച്ചടക്കവും,സ്വയംപര്യാപ്‌തതയും,ധാർമികമൂല്യങ്ങളൂം,സത്യസന്ധതയും,സഹജീവികാരുണ്യവും രൂപപ്പെടുത്തുക എന്നതാണ് സ്‌കൂളിന്റെ ആത്യന്തികലക്ഷ്യം. 1983 ൽ ഇംഗ്ലീഷ് മീഡിയം സ്കൂളായാണ് ആരംഭിച്ചത്. സ്കൂൾ തുടങ്ങുമ്പോൾ പ്രീ പ്രൈമറി ,ഒന്ന് ,രണ്ട് ക്ലാസുകളിലായി 58 കുട്ടികളും 9 അദ്ധ്യാപകരുമായിരുന്നു ഉണ്ടായിരുന്നത്. 1993 ൽ ഒന്ന് തൊട്ട് നാലുവരെ ക്ലാസ്സുകൾക്ക് അംഗീകാരം ലഭിച്ചു . 1995 ൽ അഞ്ച് തൊട്ട് പത്തുവരെ ക്ലാസ്സുകൾക്കും 2003 ൽ ആണ് ഹയർ സെക്കണ്ടറി ക്ലാസുകൾക്കു അംഗീകാരം ലഭിക്കുകയുണ്ടായി.2005 - 2018 കാലഘട്ടത്തിൽ 3 ഡിവിഷനുകളിലായി 1000 ത്തിൽ പരം വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ 14 ക്ലാസ്സുകളിൽ 428 വിദ്യർത്ഥികളും 25 അദ്ധ്യാപകരും 3 അദ്ധ്യാപകേതര ജീവനക്കാരുമുണ്ട്.