ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/മനുഷ്യൻ ആവണം ഇനി മാനദണ്ഡം

മനുഷ്യൻ ആവണം ഇനി മാനദണ്ഡം

മനുഷ്യൻ മനുഷ്യനിൽ നിന്നും അകലം പാലിക്കണം എന്ന് ലോകം പറയേണ്ടി വന്ന അപൂർവ സാഹചര്യം. അത് കൊണ്ട് തന്നെ മനസുകൾ തമ്മിലുള്ള അകലം ഈ അവസരത്തിൽ കുറയ്ക്കണം ജാതി, മതം, ദേശം, രാഷ്ട്രീയം, ഇതിനെല്ലാം അപ്പുറം മനുഷ്യനാണ് മാനദണ്ഡമാ വേണ്ടത്. ലോക ജനതയോടൊപ്പം നമ്മളും അതിജീവനത്തിന്റെ പോരാട്ടത്തിലാണ് പ്രതിരോധമാണ് പ്രതിവിധി. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ പോലീസ് സൈനിക വിഭാഗങ്ങൾ , സനദ്ധ സംഘടനകൾ, സർവോപരി സർക്കാറുകൾ അവരുടെ കൂട്ടായ പ്രവർത്തനങ്ങൾ വിജയിക്കുവാൻ നമുക്കും സഹകരിക്കാം നിരുത്തരവാദിത്വപരമായ ഒരു പെരുമാറ്റം പോലും നമുക്ക് ചുറ്റുമുള്ളവർക്കും ദോഷമായി ഭവിച്ചേക്കാം "സ്വയം സുരക്ഷിതരാവുക അത് വഴി സമൂഹത്തെ സുരക്ഷിതരാക്കുക "

ആമിന നൂഹ
2എ ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം