ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24
e-അക്ഷരം മലയാളം ടൈപ്പിംഗ്
പ്രൈമറി വിദ്യാലയമായ നമ്മുടെ വിദ്യാലയത്തിൽ ഭാഷാ പഠനത്തിൽ മുന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വെല്ലുവിളികൾ ഉയർത്തുന്ന പ്രവർത്തനങ്ങൾ നൽകുവാനും പിന്നാകക്കാർക്ക് പഠന പ്രവർത്തനങ്ങളിൽ ആകൃഷ്ടരാകുവാനും ആരംഭിച്ച പരിപാടിയാണ് E-അക്ഷരം എന്ന മലയാളം ടൈപ്പിംഗ് പരിപാടി. ഭാഷാ പഠനത്തിൽ കുട്ടികളുടെ താൽപര്യത്തെ മുൻനിർത്തി സാങ്കേതികവിദ്യയെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചിന്തയിൽനിന്നാണ് e-അക്ഷരം എന്ന ആശയം ഉടലെടുക്കുന്നത്.
നമ്മുടെ വിദ്യാലയത്തിലെ ഈ വർഷത്തെ മികവ് പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു ഇത്, അതിനാൽ സബ്ജില്ലാതലത്തിൽ നിന്നും ഇന്നവേറ്റീവ് പ്രോഗ്രാമിലും മികവ് പരിപാടിയിലും ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കുകയും ജില്ലാതലത്തിൽ അഞ്ചാം സ്ഥാനം നേടുകയും ചെയ്തു. 10 പേരടങ്ങുന്ന ഐടി ക്ലബ്ബ് രൂപീകരിച്ച് മലയാളം ടൈപ്പിംഗ് പഠിപ്പിക്കുകയും ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിലെ മറ്റുകുട്ടികളിലേക്കും മലയാളം ടൈപ്പിംഗ് എത്തിക്കുന്ന ഈ പരിപാടിയിടെ ഫലമായി വിദ്യാലയത്തിലെ 3,4 ക്ലാസ്സിലെ ഭുരിഭാഗം കുട്ടികളും ടൈപ്പിംഗ് സ്വായത്തമാക്കുകയും അതിന്റെ ഉത്പന്നമായി ഒരു മാഗസിൻ തയ്യാറാക്കുകയും ചെയ്തു.