ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം
ശുചിത്വം ഇല്ലായ്മ ഒരു സാമൂഹിക പ്രശ്നമോ

അതിശീക്രം മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു നാനോ യുഗത്തിലാണ് നാം ജീവിക്കുന്നത്. അതുകൊണ്ടുതന്ന നഗരവൽക്കരണം ത്തിന്റെ സന്തതികളായ നാം ഒട്ടനവധി ജീവിതശൈലി രോഗങ്ങളുടെ ഇരകളാണ്. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവരാണ് നമ്മുടെ പൂർവികർ. അതുകൊണ്ടുതന്നെ പ്രാചീനകാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു. ശുചിത്വമില്ലായ്മ എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരം ഇതുവരെ ആർക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സ്വാർത്ഥ തൽപ്പരരായ മനുഷ്യരുടെ പരിസര ശുചിത്വം, പൊതു ശുചിത്വം, സാമൂഹിക ശുചിത്വം പരിഗണിക്കേണ്ടതില്ല അല്ലെങ്കിൽ അതുതന്നെ പ്രശ്നമല്ല എന്ന മനോഭാവമാണ് മാറ്റേണ്ടത്. പരിസര ശുചിത്വ കുറവ് തന്നെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് ചിന്തിക്കാനുള്ള കഴിവില്ലായ്മ അവനെ കൂടുതൽ അപകടത്തിലേക്ക് നയിക്കുന്നു. ശുചിത്വമില്ലായ്മ സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്നം നാമോരോരുത്തരും ചിന്തിക്കേണ്ടതാണ്.

വ്യക്തികളുടെ പ്രശ്നം സമൂഹത്തെ ബാധിക്കുകയും ദീർഘകാലം നിലനിൽക്കുകയും ചെയ്യുമ്പോഴാണ് അത് സാമൂഹിക പ്രശ്നമായി മാറുന്നത്. ശുചിത്വമില്ലായ്മ വായു ജലമലിനീകരണ പ്രശ്നമുണ്ടാക്കുന്നു. അതുമൂലം അവിടെ രോഗങ്ങൾ വ്യാപകമാകുന്നു. അത് ഒരു സാമൂഹ്യ പ്രശ്നമായി രൂപാന്തരപ്പെടുന്നു. ഒരുകാലത്ത് ശക്തമായ കാർഷിക സമ്പത്തുള്ള കേരം തിങ്ങിയ നാടായിരുന്നു കേരളം. എന്നാൽ ഇന്ന് ഗതി വിധികളെല്ലാം മാറിയിരിക്കുന്നു. നാടിന്റെ നാഡീഞരമ്പുകൾ ആയിരുന്ന കർഷകർ ദുരിതപൂർണ്ണമായ ജീവിതം നയിക്കുന്നു. ശുചിത്വമില്ലായ്മ മണ്ണിനെ ഊഷരം ആകുന്നു. ജലത്തെ ഉപയോഗശൂന്യം ആക്കുന്നു. അതുമൂലം കൃഷിയും സമ്പത്തും തകരുന്നു. ശുചിത്വമില്ലായ്മ സൃഷ്ടിക്കുന്ന ആഘാതങ്ങൾ ഒട്ടനവധിയാണ്. ജലജന്യരോഗങ്ങൾ ആവർത്തിക്കപ്പെടുന്നു കൊതുക്, കീടങ്ങൾ എന്നിവ പെരുകുകയും അവ പരത്തുന്ന രോഗങ്ങളും പെരുകുകയും ചെയ്യുന്നു. മലിനജലവും മലിനമായ വായുവും ജീവിതം ദുസ്സഹ പൂർണമാകുന്നു. ശുചിത്വമില്ലായ്മ ഒരു ഗൗരവപ്പെട്ട പ്രശ്നമാണ്. അത് പരിഹരിക്കാൻ നമുക്ക് സാധിക്കാവുന്ന തേയുള്ളൂ. ശുചിത്വമില്ലായ്മ കാരണമാകുന്ന അവസ്ഥയാണ് മലിനീകരണം. ഇത് പരിഹരിക്കാൻ വ്യക്തിശുചിത്വം, സാമൂഹിക ശുചിത്വം എന്നിവ പാലിക്കാം. മാലിന്യങ്ങളെ ജൈവ അജൈവ എന്നിങ്ങനെ തരംതിരിച്ച് സംസ്കരിക്കുക.

ശുചിത്വമില്ലായ്മ ഒരു ഗൗരവ പ്രശ്നമാണ് എന്ന ബോധമാണ് നമുക്ക് ആവശ്യം. മറ്റേത് മേഖലകളിലും ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന് കാര്യത്തിൽ നാം ഏറെ പിറകിലാണ്. ശരിയായ ജീവിത സാഹചര്യങ്ങളിലൂടെ ശുചിത്വ മേഖലയെ മുൻപന്തിയിൽ എത്തിക്കേണ്ടത് ഓരോ പൗരനെയും കടമയാണ്. ഈ 2020 ലോകമെമ്പാടും കൊറോണ വൈറസ് എന്ന മഹാമാരി നനഞ്ഞു കൊണ്ടിരിക്കുകയാണ്. ഈ മഹാമാരി തോരണമെങ്കിൽ പ്രതിരോധത്തിലൂടെ ശരിയായ ശുചിത്വം ആവശ്യമാണ്. കൊറോണ വൈറസ് പടരുന്നത് തടയാനുള്ള ഒരു ഉത്തമ മാർഗമാണ് ശരിയായ വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും. ശരിയായ ശുചിത്വ പാലന ത്തിലൂടെ നാം ഈ കൊറോണാ വൈറസിനെ യും പ്രതിരോധിക്കും.

മാനസ
8D ഇരിട്ടി ഹയർസെക്കന്ററി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം