ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി
ദൈവത്തിന്റെ സ്വന്തം നാട്' എന്നാണല്ലോ കേരളത്തെ നാം വിശേഷിപ്പിക്കുന്നത്. കാരണം കേരളത്തിന്റെ പരിസ്ഥിതി അതിമനോഹരമാണ്. കാണുമ്പോൾ തന്നെ മനസ്സുനിറയും . ഇന്ന് ആ പരിസ്ഥിതി നശിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യന്റെ ചില ഇടപെടലാണ് അതിന് കാരണം. പരിസ്ഥിതിയോടുള്ള ഈ മോശമായ ഇടപെടൽ നാം കുറയ്ക്കേണ്ടിയിരിക്കുന്നു.
                       ഈ ലോകത്തിലെ ഒരോ മനുഷ്യനും പഠിക്കുന്ന കാര്യമാണ് നമ്മുടെ പരിസ്ഥിതി നശിക്കുന്നു എന്നും അതിനു കാരണം നാം തന്നെയാണെന്നും . എങ്കിലും ചിലർ അതൊന്നും മനസിലാക്കാതെ പെരുമാറുന്നത് മൂലം പരിസ്ഥിതിക്ക് നാശം സംഭവിക്കുന്നു . ഉദാഹരണം പറഞ്ഞാൽ ചിലർ വീട്ടിലെ മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നു. മാലിന്യം നിക്ഷേപിക്കുന്നത് കൂടുമ്പോൾ ആ പ്രദേശത്തെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നു. എന്നാൽ ഇതിലും മോശം ആ പ്രദേശത്തെ പരിസ്ഥിതി നശിക്കുന്നു എന്നതിലാണ്. നല്ല പരിസ്ഥിതി എന്ന് നാം കരുതുമ്പോൾ യഥാർത്ഥത്തിൽ പരിസ്ഥിതി മോശമാക്കുന്നു.
                        നമ്മുടെ പരിസ്ഥിതിയെ വീണ്ടെടുക്കാൻ നമുക്ക് മാത്രമേ സാധിക്കൂ. അതിന് ചില മാർഗങ്ങളുണ്ട്. നമ്മുടെ വീട്ടിലെ ജൈവമാലിന്യങ്ങൾ കമ്പോസ്റ്റ്‌  ചെയ്ത് വളമാക്കാം. ആ വളം നമുക്ക് കൃഷിക്കുപയോഗിക്കാം . അപ്പോൾ നമുക്ക് പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കേണ്ടിവരില്ല.
                      നമ്മുടെ പരിസ്ഥിതിയുടെ ഭാഗമായ അന്തരീക്ഷം മലിനമാകുന്നുണ്ട്. സ്വകാര്യ വാഹനങ്ങൾ കൂടുന്നത് കൊണ്ടും പ്ലാസ്റ്റിക് കത്തിക്കുന്നത് കൊണ്ടുമാണ് അന്തരീക്ഷം മലിനമാക്കുന്നത്. നാം ഒന്ന് പരിശ്രമിച്ചാൽ ഇതും നമുക്ക് നേരെയാക്കാം . നാം സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി പൊതുഗതാഗത സൗകര്യം പ്രയോജനപ്പെടുത്തുക. അതുപോലെ പ്ലാസ്റ്റിക് ശേഖരിച്ച് റീസൈക്ലിങ് യൂണിറ്റിന് ഏൽപ്പിക്കാം. ഇതിലുടെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ സാധിക്കും. 
                  'മരം ഒരു വരം' എന്ന് നാം പറയുന്ന ഒരു വാചകമാണ്. ഈ മരത്തെയാണ് നാം നശിപ്പിക്കുന്നത്. നമ്മുടെ പരിസ്ഥിതിയുടെ വലിയ ഭാഗം തന്നെ മരങ്ങളാണ് . അപ്പോൾ ഈ മരങ്ങൾ നശിച്ചാൽ പിന്നെ പരിസ്ഥിതിയുടെ കാര്യം കഷ്ടം തന്നെയാണ്. മനുഷ്യൻ ചെറിയ നേട്ടത്തിനാണ് ഇത് ചെയ്യുന്നത് എങ്കിലും വലിയ നഷ്ടമാണ് സംഭവിക്കുന്നത്. നമുക്ക് എല്ലാവർക്കും അവധി ദിവസങ്ങൾ കിട്ടാറുണ്ട്. ഇതിൽ കുറച്ച് ഭാഗം നമുക്ക് പരിസ്ഥിതിക്ക് വേണ്ടി പ്രയോജനപ്പെടുത്താം. മരത്തൈ നടുന്നത് പോലുള്ള നല്ല കാര്യങ്ങൾ നമുക്ക് ചെയ്യാം.
             നല്ല പരിസ്ഥിതി ഉള്ളടുത്തെ നല്ല രീതിയിൽ ജീവിക്കാൻ കഴിയൂ. അത് ഒരു പ്രകൃതിനിയമം എന്ന് തന്നെ പറയാം.നഷ്ടപ്പെട്ടതിനെ കുറിച്ചോർത്ത് ദു:ഖിച്ചിരിക്കാതെ വരുംതലമുറയ്ക്കായ് ഈ പരിസ്ഥിതിയെ നമുക്ക് സംരക്ഷിക്കാം.
ആദിഷ് കെ പി
9D ഇരിട്ടി ഹയർസെക്കന്ററി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം