ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/വീട്ടിലിരിക്കൂ സുരക്ഷിതരാകൂ

Schoolwiki സംരംഭത്തിൽ നിന്ന്
വീട്ടിലിരിക്കൂ സുരക്ഷിതരാകൂ

 കൂട്ടുകാരെ രാജ്യം ലോക്ഡൗൺ അയിരിക്കുന്ന ഈ അവസരത്തിൽ നമ്മുടെ പരീക്ഷകൾ ഒന്നുമില്ലാതെ ഒരു അധ്യയന വർഷം കഴിഞ്ഞുപോയി. അതിനാൽ നമ്മുടെ സർഗ്ഗശക്തി വളർത്തുന്നതിനു വേണ്ടി സർക്കാരും വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തുന്ന അക്ഷര വൃക്ഷം പദ്ധതിയെ നമുക്കെല്ലാം ഹൃദയപൂർവ്വം സ്വാഗതം ചെയ്യാം. ചൈനയിലെ വുഹാനിൽ 2019_ൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് രോഗം ഇന്ന് ലോകത്തെ മുഴുവൻ വിറപ്പിച്ചു കൊണ്ടിരിക്കുകയാണ്. ലോക നമ്പർ വൺ ആയ അമേരിക്ക ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെ മരണം നിരക്കുകളും രോഗികളും ദിനംപ്രതി കൂടുന്നു .ഇറ്റലി സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ സ്ഥിതി മറിച്ചല്ല .ഈ മഹാമാരിയെ തുരത്തുന്നതിനുളള മരുന്നുകൾ കണ്ടെത്തിയിട്ടില്ല അതാണ് രാജ്യങ്ങളിൽ ഇത്രമേൽ സമൂഹ വ്യാപനത്തിന് കാരണമായി തീർന്നത്. എന്നാൽ ഇപ്പോൾ മലേറിയയുടെ മരുന്നായ hydroxychloroquine കോവിഡ്-19 ന് (പതിരോധ മരുന്നായി ഉപയോഗിക്കുന്നു. ഇത് ഉൽപാദിപ്പിക്കുന്ന നമ്പർവൺ രാജ്യം ഇന്ത്യയാണ് .ഇന്ത്യ ആകട്ടെ കോവിഡ്_19 തടയുവാൻ (പ്രവാസി കളിലൂടെ എത്തപ്പെട്ട) പ്രധാനമന്ത്രി അദ്യം തന്നെരാജ്യത്ത് lock down പ്രഖ്യാപിച്ചു. വീട്ടിലിരിക്കൂ സുരക്ഷിതരാകൂ.(Stay Home break the chain)
എന്നതാണ് ലോക്ഡൗൺിന്റെ മുദ്രാവാക്യം .ശുചിത്വ ത്തിലൂടെ കൈയും മുഖവും സോപ്പ് ഉപയോഗിച്ചു കഴുകി വൈറസിനെ തുരത്താം. ഏപ്രിൽ 14ന് രാജ്യത്ത അഭിസംബോധ ചെയ്തുകൊണ്ട് പ്രധാനമന്ത്രി ലോക ഡൗൺ മെയ് മൂന്നുവരെ നീട്ടി ഇരിക്കുകയാണ്. കേരളത്തിൻറെ പ്രതിരോധ പ്രവർത്തനങ്ങൾ ലോകരാജ്യങ്ങൾക്ക് തന്നെ മാതൃക ആയിട്ടുണ്ട്. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ ,ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ, മറ്റ് ആരോഗ്യപ്രവർത്തകർ, പോലീസ് സേനാംഗങ്ങൾ തുടങ്ങിയവരുടെ ക്രിയാത്മകമായ പ്രവർത്തനങ്ങൾ കോവിഡ്-19 കേരളത്തിൽ വ്യാപിക്കുന്നത് തടയുവാൻ സാധിച്ചു. അവർക്കെല്ലാം ബിഗ് സല്യൂട്ട് നൽകി അവരുടെ പ്രവർത്തനങ്ങൾക്കൊപ്പം നിന്നുകൊണ്ടും പ്രാർഥിച്ചുകൊണ്ടും നമുക്കെല്ലാം break the chain ആകാം

ശരൺ കെന്നഡി
4 A ഇമ്മാനുവേൽസ് എച്ച്.എസ്.എസ്. കോതനല്ലൂർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം