ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/എങ്കിലും എന്റെ കോറോണേ!

Schoolwiki സംരംഭത്തിൽ നിന്ന്
എങ്കിലും എന്റെ കോറോണേ!

കോവിഡ് 19- ഒരു കുഞ്ഞൻ വൈറസ്! ലോകത്തെ മുഴുവൻ വിരൽ തുമ്പിലിട്ട് അമ്മാനമാടുന്നവൻ, എങ്കിലും എനിക്കു മേലെ പരുന്തും പറക്കില്ലെന്ന് വിളിച്ചു പറയുന്നവൻ ! ലോക'വല്യേട്ടൻ 'അമേരിക്ക എവിടെ? അമേരിക്കയുടെ ഒപ്പമോ, മുന്നിലോ എത്താൻ ശ്രമിക്കുന്ന ചൈന എവിടെ? ആരോഗ്യരംഗത്തെ കേമന്മാർ ഇറ്റലി എവിടെ? എല്ലാവരേയും നീ വട്ടം കറക്കിയില്ലേ? എല്ലാവരെയും ലോക്ക് ഡൌൺ തീർത്ത മാളത്തിൽ ഒതുക്കിയില്ലേ നീ? എല്ലാത്തിലും വമ്പ് പറയുന്ന, വീമ്പിളക്കുന്ന, മേധാവിത്വം കാണിക്കുന്ന, വലുപ്പച്ചെറുപ്പത്തിന്റെ അളവുകോൽ ഉപയോഗിക്കുന്ന മനുഷ്യാ, നീ തീരെ ചെറുതായിപ്പോയോ ഈ കോവിഡിന് മുന്നിൽ?കോവിഡേ, നീ എന്തെല്ലാം ഞങ്ങളെ പഠിപ്പിച്ചു എന്നറിയുവോ? വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നീ വിഷയങ്ങളെക്കുറിച്ച് വർഷങ്ങളായി മാധ്യമങ്ങളിലൂടെയും ക്ലാസ്സുകളിലൂടെയും കണ്ടും, കേട്ടും കൊണ്ടിരുന്നു, എന്നാൽ അനുസരിച്ചില്ല. നീ അനുസരിപ്പിച്ചു!
"തോളിൽ കയ്യിട്ടു നടക്കരുത് കൂട്ടം കൂടി നടക്കരുത്"പെരുമാറ്റമര്യാദയുടെ ഭാഗമായി അധ്യാപകർ പറഞ്ഞു പ്രവർത്തിപ്പിക്കാൻ ശ്രമിച്ചു. ഞങ്ങളോ, അനുസരിക്കുന്നതായി നടിച്ചു. പക്ഷെ, നീ അനുസരിപ്പിച്ചു!.......
ലോകത്തെ ഏറ്റവും സുരക്ഷിത ഇടം വീടാണെന്നും വീട് നൽകുന്ന സുരക്ഷിതത്വത്തിന്റെ ആഴം എത്രയെന്നും നീ പഠിപ്പിച്ചു!...........
സ്നേഹിക്കാൻ സമയമില്ലാത്തവർക്കു അവസരം തന്നു !...........
ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കാൻ അവസരം തന്നു...............
ബൈക്കും സ്മാർട്ഫോണുമായി ചെത്തി നടന്ന ഫ്രീക്കന്മാരെ വീട്ടിൽ കയറ്റാമെന്നു നീ പഠിപ്പിച്ചു..........
ആളുകൂടിയാലേ കല്യാണം, ശവസംസ്കാരം, മറ്റു ചടങ്ങുകൾ ഒക്കെ നടക്കൂ എന്ന പരമ്പരാഗത ധാരണ നീ തെറ്റിച്ചു...........
മനുഷ്യന് ഈശ്വരനുമായി ഐക്യപ്പെടാൻ ആരാധനാലയങ്ങളിലെങ്കിലും പറ്റുമെന്ന് നീ തെളിയിച്ചു............
എങ്കിലും, കോറോണേ നീ ഞങ്ങളെ പരാജയപ്പെടുത്താമെന്നു വ്യാമോഹിക്കണ്ട.ഞങ്ങളുടെ ആരോഗ്യപ്രവർത്തകരും ഗവൺമെന്റും പോലീസും കൂടി നിന്നെ തുരത്തും. നീ നോക്കിക്കോ!...........
കൊറോണാനന്തര ലോകം ഒരു പുതുമനുഷ്യന്റെ ലോകമായിരിക്കും.
'എങ്കിലും എന്റെ കോറോണേ !'

അർഷിത അന്ന സജി
10 ബി, ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം