ഇടുക്കി ഡയറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
ഇടുക്കി ഡയറ്റ്
ഡയറ്റ് ചിത്രം
ഡയറ്റ് ചിത്രം
സ്ഥലം തൊടുപുഴ
വിലാസം തൊടുപുഴ.പി.ഒ, ഇടുക്കി ജില്ല, കേരളം.
പിന്‍ കോഡ് {{{പിന്‍ കോഡ്}}}
ഫോണ്‍ {{{ഫോണ്‍}}}
ഇമെയില്‍ {{{ഇമെയില്‍}}}
വെബ് സൈറ്റ് www.dietidukki.org
റവന്യൂ ജില്ല ഇടുക്കി
അദ്ധ്യാപകരുടെ എണ്ണം 20
പ്രിന്‍സിപ്പല്‍ {{{പ്രിന്‍സിപ്പല്‍}}}
പ്രോജക്ടുകള്‍

ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് അക്കാദമിക നേതൃത്വം വഹിക്കുന്ന സ്ഥാപനമാണ് ഇടുക്കി ജില്ലാ വിദ്യാഭ്യാസപരിശീലനകേന്ദ്രം ( District Institute of Education and Training - DIET ) മലയോര ജില്ലയായ ഇടുക്കിയിലെ ഏക നഗരസഭയായ തൊടുപുഴയിലാണ് ഇടുക്കി ഡയറ്റ് സ്ഥിതി ചെയ്യുന്നത്. തൊടുപുഴ കെ എസ് ആർ ടി സി ബസ് സ്റ്റാന്റിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള ജില്ലാ വിദ്യാഭ്യാസ സമുച്ചയത്തിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ഇടുക്കി ജില്ലാ വിദ്യാഭ്യാസ ഓഫീസും തൊടുപുഴ വിദ്യാഭ്യാസ ജില്ലാ ഓഫീസും തൊടുപുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസും അടങ്ങുന്ന വിദ്യാഭ്യസ കോംപ്ലക്സ് ഡയറ്റിനടുത്തുതന്നെയാണ് പ്രവർത്തിക്കുന്നത്.. ഐ ടി @ സ്കൂളിന്റെ ജില്ലാ ഓഫീസും ഇപ്പോൾ ഡയറ്റ് സമുച്ചയത്തിൽ പ്രവർത്തിക്കുന്നു.

അടിസ്ഥാന സൗകര്യങ്ങൾ

അഞ്ചു ലക്ചർ ഹാളുകൾ, അഞ്ചു ഫാക്കൽറ്റി മുറികൾ, കമ്പൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, ആർട്ട് റൂം, ഓഫീസ്, പ്രിൻസിപ്പളിന്റെ ചേമ്പർ എന്നിവയടങ്ങുന്ന കെട്ടിടത്തിലാണ് ഡയറ്റ് പ്രവർത്തിക്കുന്നത്. മൂവായിരത്തോളം പുസ്തങ്ങളുള്ള ലൈബ്രറി, ഇന്റർനെറ്റ് കണക്ഷനുള്ള കമ്പൂട്ടറുകളോടുകൂടിയ കമ്പൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ ഡയറ്റിലുണ്ട്. ജീവനക്കാരുടെ വസതികൾ, ഹോസ്റ്റൽ, ഡയറ്റ് ലാബ് സ്കൂൾ ( ഒന്നു മുതൽ ഏഴു വരെ ക്ലാസുകൾ ) എന്നിവ ഡയറ്റിനോടനുബന്ധമായി സ്ഥിതി ചെയ്യുന്നു. പരിശീലനത്തിന് ഡയറ്റിലെത്തുന്നവർക്കുള്ള പരിമിതമായ താമസ സൗകര്യം ചുരുങ്ങിയ ചെലവിൽ ഹോസ്റ്റലിൽ നൽകിവരുന്നു.

പ്രവർത്തന മേഖലകൾ

അധ്യാപക പരിശീലനങ്ങൾ

ഗവേഷണങ്ങൾ

പഠന വിഭവങ്ങളുടെ നിർമാണം

വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങൾ

തുടർ വിദ്യാഭ്യാസം

ജില്ലയിലെ വിദ്യാലയങ്ങളുടെ അക്കാദമിക മേൽനോട്ടം


"https://schoolwiki.in/index.php?title=ഇടുക്കി_ഡയറ്റ്&oldid=392347" എന്ന താളിൽനിന്ന് ശേഖരിച്ചത്