ഇഖ്‍ബാൽ എൽ പി എസ്/അക്ഷരവൃക്ഷം/ശുദ്ധവായു

Schoolwiki സംരംഭത്തിൽ നിന്ന്
ശുദ്ധവായു     

പുഞ്ചവയൽ പാടത്ത് എന്നും ധാരാളം തത്തകൾ കതിരുകൾ കൊത്തിതിന്നാൻ വരുമായിരുന്നു. അന്നും പതിവുപോലെ എല്ലാവരും എത്തി.അതിൽ കാരണവർ തത്ത ചോദിച്ചു. ഇതെന്താ പാടത്ത് പണിക്കാരെയൊന്നും കാണാത്തത് ...? ശരിയാണല്ലോ .. മിന്നു തത്ത പറഞ്ഞു. നമുക്ക് ധാരാളം കതിർ മണികൾ കൊത്തി തിന്നാം.ഹായ് ഹായ് ... നീ അധികം തുള്ളിച്ചാടാതെ നമ്മുടെ മനുഷ്യർക്കെല്ലാം എന്തോ സംഭവിച്ചിട്ടുണ്ട്. വരുന്ന വഴിയിലൊന്നും ആരെയും കണ്ടില്ല. വാഹനങ്ങളുമില്ല അതുകൊണ്ട് എന്ത് രസമാ .. പൊടിയും പുകയുമൊന്നുമില്ലല്ലോ .എന്നും ഇങ്ങനെ തന്നെ മതിയായിരുന്നു. വളരെ പണ്ട് ഇതുപോലുള്ള വാഹനങ്ങളോ പൊടിപടലങ്ങളോ ഒന്നുമില്ലായിരുന്നു. എങ്ങും ശുദ്ധവായുവും ശുദ്ധജലവും ഉണ്ടായിരുന്നു. ഈ മനുഷ്യരുടെ ഓരോ പിടിത്തങ്ങൾ നമ്മുടെ ഭൂമിയുടെ ഈ അവസ്ഥയ്ക്ക് കാരണം. നോക്കൂ... മഞ്ഞക്കിളിയല്ലേ പറന്നു വരുന്നത് എന്താ മഞ്ഞക്കിളിക്ക് ഒരു പരവേശം. അറിഞ്ഞില്ലേ നമ്മുടെ മനുഷ്യരാശിയെ നശിപ്പിക്കാനായി കൊറോണ എന്ന വൈറസ് വ്യാപിച്ചിട്ടുണ്ട്. അതു കൊണ്ട് ആരും പുറത്തിറങ്ങാതെ വീട്ടിനുള്ളിൽ അടച്ചിരിക്കുകയാണ്. ഓഹോ താൻ കുഴിച്ച കുഴിയിൽ താൻ തന്നെ എന്നതു പോലെ പരിസ്ഥിതിയെ നശിപ്പിക്കുന്ന മനുഷ്യർക്ക് ഇതൊരു പാഠമാവട്ടെ

സെൻഹ സഫിയ
3 ഇക്ബാൽ എൽ.പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ