ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/Say No To Drugs Campaign
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
ഒക്ടോബർ 6 - ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്
അധ്യാപകർ വീഡിയോസ് , ഫോട്ടോസ് എന്നിവയുടെ സഹായത്തോടെ ബോധവൽക്കരണ ക്ലാസ് നൽകി .
ഒക്ടോബർ 8 - ലഹരി വിരുദ്ധ പ്ലക്കാർഡ് തയ്യാറാക്കൽ
ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി പ്ലക്കാർഡ് തയ്യാറാക്കൽ മത്സരം നടത്തി.
ഒക്ടോബർ 10 - സൈക്കിൾ റാലി
ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി കൊമ്പിടി മുതൽ ആളൂർ ജംഗ്ഷൻ വരെ ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു. എച്ച് എം ജൂലിൻ ജോസഫ് ടീച്ചർ ഉദ്ഘാടനം ചെയ്തു.
ഒക്ടോബർ 12 - ലഹരി വിരുദ്ധ പ്രതിജ്ഞ
ഒക്ടോബർ 12ന് ചേർന്ന സ്കൂൾ അസംബ്ലിയിൽ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
ഒക്ടോബർ 17 – ലഹരിവിരുദ്ധ റാലി
വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി സ്കൂളിനുള്ളിൽ വിവിധ ബ്ലോക്കുകളിലേക്ക് റാലി നടത്തി . റാലി എച്ച് എം ജൂലിൻ ജോസഫ് ടീച്ചർ ഉദ്ഘാടനം ചെയ്തു.
ഒക്ടോബർ 20 - ലഹരിവിരുദ്ധ ഗാനാലാപനങ്ങൾ
ലഹരിവിരുദ്ധ അവബോധം ഉണ്ടാക്കുന്നതിന്റെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഗാനാലാപനങ്ങൾ സ്കൂൾ അസംബ്ലിയിൽ നടത്തി.
ഒക്ടോബർ 20- ലഹരി വിരുദ്ധ പ്രസംഗം മത്സരം
ബോധവൽക്കരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ പ്രസംഗം മത്സരം നടത്തിയതിൽ ധാരാളം വിദ്യാർത്ഥികൾ പങ്കെടുത്തു.
ഒക്ടോബർ 24 - ലഹരി വിരുദ്ധ സന്ദേശം നൽകുന്ന സ്കിറ്റ്
ബോധവൽക്കരണത്തിന്റെ ഭാഗമായി സ്കിറ്റ് അവതരണം അസംബ്ലിയിൽ നടത്തി.
ഒക്ടോബർ 28 - ജാഗ്രത സമിതി രൂപീകരണം
ഒക്ടോബർ 28 ന് ലഹരി വിരുദ്ധ ജാഗ്രത സമിതി രൂപീകരിച്ചു.പിടിഎ പ്രസിഡൻറ് ശ്രീ രാജീവ് എം വിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാന അധ്യാപിക ശ്രീമതി ജൂലിൻ ജോസഫ് സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ ശ്രീ സുബിൻ സെബാസ്റ്റ്യൻ ഉദ്ദേശലക്ഷ്യങ്ങൾ വിവരിച്ചു.മാതൃസംഘം പ്രസിഡൻറ് ശ്രീ ഷീബ ഗോപൻ ലഹരിക്കെതിരെ പൊരുത്തേണ്ടതിന്റെ പ്രാധാന്യം വിവരിച്ചു.ഇരിഞ്ഞാലക്കുട എക്സൈസ് ഓഫീസർ ശ്രീ അനീഷ് സാർ ലഹരിയുടെ ദൂഷ്യവശങ്ങൾ വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തി.ആളൂർ പോലീസ് സ്റ്റേഷനിലെ ശ്രീ നാസർ സാർ അവരുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ലഹരിക്കെതിരെ ഒന്നിച്ചു പോരാടേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചു. വിമുക്തി ക്ലബ്ബിൻറെ കൺവീനർ ശ്രീമതി ഏഞ്ചലിൻ വി ജെ യോഗത്തിന് നന്ദി പറഞ്ഞു.
നവംബർ 1
കേരളപ്പിറവി ദിനത്തിൽ ലഹരിമുക്ത കേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ആളൂർ ആർ എം എച്ച് എസ് എസ് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .സ്കൗട്ട് ആൻഡ് ഗൈഡ്സ് , ജൂനിയർ റെഡ് ക്രോസ് വിമുക്തി ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.അതിനോടൊപ്പം പി ടി എ, എം പി ടി എ അംഗങ്ങളും അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി . അതിനു ശേഷം സ്കൂളിൽ നിന്ന് ലഹരി വിരുദ്ധ പ്ലക്കാർഡുകളും പോസ്റ്റുകളും ഉൾക്കൊള്ളിച്ചുകൊണ്ട് സ്കൂളിൻറെ ചുറ്റും ലഹരിവിരുദ്ധ കുട്ടി ചങ്ങല സംഘടിപ്പിച്ചു . എല്ലാ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും പങ്കെടുക്കുകയും ചെയ്തു.പ്രധാന അധ്യാപിക ജൂലിൻ ജോസഫ് ടീച്ചർ വിമുക്തി ക്ലബ് കൺവീനർ എയ്ഞ്ചലിൻ വി ജെ ജൂനിയർ റെഡ് ക്രോസ് കോഡിനേറ്റർമാരായ ഷേർളി തോമസ് , നിമ്മി ഫ്രാൻസിസ് സ്കൂൾ വൈസ് ചെയർമാൻ ഗോവിന്ദ് എന്നിവർ നേതൃത്വം നൽകി.
ലഹരി വിരുദ്ധ ഒപ്പ് ശേഖരണം -
ഞാനും ലഹരിക്കെതിരെ ഞാൻ ലഹരി ഉപയോഗിക്കില്ല എന്ന് പ്രതിജ്ഞ എടുക്കുന്നതിന്റെ ഭാഗമായി ഒപ്പുശേഖരണം നടത്തി.