ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/Activities

Schoolwiki സംരംഭത്തിൽ നിന്ന്

2019-20 അധ്യയനവർഷത്തിലെ സ്കൂൾ പ്രവർത്തനങ്ങൾ

ജൂൺ 1 പ്രവേശനോത്സവം

പതിവിലും വിപരീതമായി ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾ ഒരുമിച്ച് അധ്യനവർഷം ആരംഭിച്ചു രാവിലെ 10 മണിക്ക് ശ്രീമതി സന്ധ്യ നൈസന്റെ അദ്ധ്യക്ഷതയിൽ ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾ ഒരുമിച്ച് സ്കൂൾ അസ്സംബ്ലി നടത്തി. പ്രിൻസിപ്പാൾ ലൈസൻ ടി ‍ജെ ,എച്ച് എം ജൂലിൻ ജോസഫ് എന്നിവർ സംസാരിച്ചു .പി.ടി.എ. മെമ്പർമാരും ഒ.എസ്.എ. അംഗങ്ങളും സന്നിഹിതരായിരുന്നു. പുതിയ കുട്ടികളെ പേനയും മധുരപലഹാരവും നൽകി സ്വീകരിച്ചു. അന്നേ ദിവസംതന്നെ ഉച്ചഭക്ഷണത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പി.ടി.എ. പ്രസിഡന്റ് നിർവഹിച്ചു. പരിസ്ഥിതി സൗഹൃദപരമായ അധ്യനവർഷാരംഭമായിരുന്നു ഈ വർഷത്തേത്.

   ജൂൺ 5 ലോകപരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കുമുള്ള വൃക്ഷത്തൈവിതരണ ഉദ്ഘാടനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീമതി മിനി ജോൺസൺ നിർവഹിച്ചു. 
   ജൂൺ 8 

എല്ലാ ക്ലബുകളുടെയും ഉദ്ഘാടനം വളരെ മനോഹരമായി നിർവഹിച്ചു.


   ജൂൺ 14 മരുവത്കരവിരുദ്ധദിനം
പോസ്റ്റർ മത്സരം സംഘടിപ്പിച്ചു.

   ജൂൺ 19 വായനാദിനം

വായനാദിനത്തോട് അനുബന്ധിച്ച് ക്ലാസ് അടിസ്ഥാനത്തിൽ ഇതിൽ മത്സരം നടത്തുകയും സ്കൂൾ തല വായന മത്സരം നടത്തുകയും ചെയ്തു.ബഷീർ കൃതികളെ ആസ്പദമാക്കി വായനക്കുറിപ്പ് മത്സരം സംഘടിപ്പിച്ചു. വായനയെക്കുറിച്ച് അറിവ് വർധിപ്പിക്കാൻ വായനാദിനക്വിസ് നടത്തി വായന പതിപ്പ് മത്സരം നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു

   ജൂലൈ 18

വായന ദിനത്തോട് അനുബന്ധിച്ച് പ്രശസ്ത സാഹിത്യകാരനുമായി ലിറ്റിൽ കൈറ്റ് ക്ലബുമായി സഹകരിച്ച് സംവാദം നടത്തി. ഒപ്പം സ്കൂൾ വായന മുറിയുടെ ഉദ്ഘാടനവും നിർവഹിച്ചു

   ജൂൺ 21 യോഗാദിനം
യോഗാദിനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് കുട്ടികൾ യോഗ ചെയ്തു. കൊമ്പിടി, ആളൂർ സെന്ററുകളിലും യോഗ ക്ലാസ് സംഘടിപ്പിച്ചു.