ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/പ്രവർത്തനങ്ങൾ/വിദ്യാലയവണി
വിദ്യാലയ വാണി എന്ന പരിപാടി നമ്മുടെ സ്കൂളിന്റെ ഒരു തനത് പ്രവർത്തനമാണ്. കുട്ടികളുടെ സർഗവാസനകൾ വികസിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ പരിപാടി. ഒപ്പം കുട്ടികളുടെ പരിപാടികൾ അവതരിപ്പിക്കാനുള്ള പേടി ഇല്ലാതാക്കുന്നതിനും കൂടി വേണ്ടിയാണിത്. എല്ലാ വ്യാഴാഴ്ചയും ഉച്ചയ്ക്ക് 1 30 മുതൽ 1 45 വരെയാണ് ഈ പരിപാടി നടത്തുന്നത്. ഇതിൽ ഒരു കുട്ടി അവതാരകയായി പരിപാടി നയിക്കുന്നു. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ വിവിധ പരിപാടികളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതിൽ ഓരോ ക്ലാസിനും അനുസരിച്ചുള്ള പരിപാടികൾ ഒരുക്കിയിരിക്കുന്നു. ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിനും കടങ്കഥ പഴഞ്ചൊല്ല് ആംഗ്യ പാട്ട് കവിത എന്നീ പരിപാടികളും, 3 4 ക്ലാസുകളിൽ ആസ്വാദനക്കുറിപ്പ് പാചകക്കുറിപ്പ് കവിത സ്വന്തം കവിത അവതരിപ്പിക്കൽ തുടങ്ങി അനവധി പരിപാടികൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കുട്ടികൾക്ക് വളരെ ആസ്വാദന കരവും അതുപോലെതന്നെ വളരെ രസകരവും ആയാണ് ഈ പരിപാടി മുന്നോട്ടുകൊണ്ടുപോകുന്നത്.