ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/പ്രവർത്തനങ്ങൾ/ഗ്രാമത്തെ അറിയാം

Schoolwiki സംരംഭത്തിൽ നിന്ന്

ഗ്രാമത്തെ അറിയാം

സ്കൂളിലെ കുട്ടികൾ ഗ്രാമത്തെ അറിയാം പരിപാടിയുടെ ഭാഗമായി പുരാവസ്തു ശേഖരം കാണാനുള്ള പഠനയാത്ര നടത്തി. പുതുശ്ശേരിയിലെ ഗോപിനാഥന്റെ വീട്ടിലാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. പഴയ കാലത്തു ഉപയോഗിച്ചിരുന്ന പാത്രങ്ങൾ, ഉപകാരണങ്ങൾ, ആയുധങ്ങൾ എന്നിവ ഉണ്ടായിരുന്നു. പല്ലാങ്കുഴി, ആവണിപ്പലക, വാൽ കണ്ണാടി, പത്തായപെട്ടി, കൽച്ചട്ടി, കാരിക, വട്ട്കിണ്ണം എന്നിവ കാണാൻ കഴിഞ്ഞു.  കൃഷി ഉപകാരങ്ങളായ കലപ്പ, ചക്കുമരം, നിരത്തിമരം, തെക്ക്കൊട്ട, ജലചക്രം എന്നിവ കാണാനും അതിന്റെ ഉപയോഗവും മനസ്സിലാക്കുവാനും കഴിഞ്ഞു. ഭാരം അളക്കുവാനുള്ള വെള്ളിക്കോൽ, ചർക്ക എന്നിവ കണ്ടു. ഓരോ സാധനങ്ങളുടെ പേരും അവയുടെ ഉപയോഗവും വിവരിച്ചുതന്നു. അവിടെ സന്ദർശനത്തിനു എത്തിയ വിദേശികളുമായി പരിചയപ്പെടാൻ  സാധിച്ചു. നീര ഉദ്പാദിപ്പിക്കുന്നത് നേരിട്ട് കാണാൻ കഴിഞ്ഞു. പ്രധാനാധ്യാപിക അനിലാകുമാരി, സുജ, ലത എന്നീ അധ്യാപികമാരും നേതൃത്വം നൽകി.