ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/അക്ഷരവൃക്ഷം/ മരം ഒരു വരം

Schoolwiki സംരംഭത്തിൽ നിന്ന്
മരം ഒരു വരം

ഞാൻ ഒരു മരം നട്ടു പിടിപ്പിച്ചു.
അതിന്റെ പേരാണ് മഹാഗണി.
ടീച്ചർ സ്‌കൂളിൽ നിന്ന് തന്ന ചെടിയാണ്.
ദിവസവും ഞാൻ അതിനു വെള്ളമൊഴിച്ചു കൊടുക്കാറുണ്ട് .
അത് വളരുന്നത് കണ്ട് ഞാൻ കൗതുകത്തോടെ നോക്കി നിൽക്കും.
ഇപ്പോൾ ഒരു വലിയ മരമായി മാറി.തണൽ തരുന്നുണ്ട്.
അതിൽ പക്ഷികൾ വന്നു ഇരിക്കാറുണ്ട്.
കുട്ടികൾ ഇടയ്ക്കിടയ്ക്ക് മരത്തൈകൾ നട്ടു പിടിപ്പിക്കണം .
പ്രകൃതിയുടെ സമ്പത്താണ് മരങ്ങൾ.
അത് നശിപ്പിക്കാൻ പാടില്ല .മരങ്ങളുടെ വേരുകൾ മണ്ണൊലിപ്പ് തടയും.
ഞാൻ മരത്തൈകൾ വച്ച് പിടിപ്പിക്കും.
അതിൽ നിറയെ പഴങ്ങളും പൂക്കളും ഉണ്ടാകും.
അതുകണ്ടു ഞാൻ സന്തോഷിക്കും.

അക്ഷയ്.
4 B ആർ.കെ .എം .എ .എൽ.പി.സ്‌കൂൾ കല്യാണപ്പേട്ട
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം