വളരെ നല്ലൊരു ഗ്രന്ഥശേഖരം സ്കൂളിനുണ്ട്. ഏകദേശം 8500 പുസ്തകങ്ങൾ ലഭ്യമായിട്ടുണ്ട്.കൂടാതെ പത്രങ്ങളും ആനുകാലികങ്ങളും ലഭ്യമാണ്.രാവിലേയും ഉച്ചക്കും സ്കൂൾ വിട്ടതിനുശേഷവും ഒരു മണിക്കൂർ വായനാസൗകര്യം ഉണ്ട്.ഈ സമയങ്ങളിൽ കുട്ടികൾക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വായിക്കുവാനുള്ള സൗകര്യം ഉണ്ട്.വേണമെങ്കിൽ വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്യാം.ഇതോടൊപ്പം അമ്മമാർക്കുള്ള പുസ്തകങ്ങളും ലഭ്യമാണ്.ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് മലയാളം അദ്ധ്യാപകനായ ഗിരീഷ് കുമാർ സാറാണ്.കൂടാതെ നാല് കുട്ടികളേയും സഹായത്തിനായി പ്രത്യകം തിരഞ്ഞെടുത്തിട്ടുണ്ട്.കുട്ടികളിലെ വായനാശീലം വളരുവാൻ സഹായിക്കുന്ന പ്രവർത്തനങ്ങളാണ് ഇവയെല്ലാം.