ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം     


പണ്ട് പണ്ട് വടക്കേ ഇന്ത്യയിൽ ഒരു കാടിന് അപ്പുറത്ത് ഒരു ചെറിയ ഗ്രാമം ഉണ്ടായിരുന്നു. ആ ഗ്രാമത്തിൽ ദാമു എന്ന പേരുളള ഒരാൾ താമസിച്ചിരുന്നു. ആ ഗ്രാമത്തിൽ ഉള്ളവർ എല്ലാം വളരെ നന്നായി തന്നെ ശുചിത്വം പാലിച്ചവർ ആയിരുന്നു. പക്ഷേ ദാമു എങ്ങനെയൊരു ആൾ അല്ലായിരുന്നു. അയാൾ ദിവസവും കുളിക്കുന്നത് പോയിട്ട് മാസത്തിൽ ഒരു തവണ പോലും കുളിക്കുമായിരുന്നില്ല. അയാൾക്ക് ഒരു പാട് പണം ഉണ്ട്. പക്ഷേ അതൊന്നും അയാൾ ചിലവാക്കി ഇരുന്നില്ല .അയാൾക്ക് ആകെ ഒരു ഉടുപ്പും പാന്റും മാത്രമേ ഉണ്ടായിരുന്നുള്ളൂ .പിന്നെ ഒരു പഴകിയ ചെരുപ്പും. ആ നാട്ടിൽ ഉള്ളവർ എല്ലാം അയാളോട് പുതിയ ചെരുപ്പും ഉടുപ്പും പാന്റും വാങ്ങിക്കാനും ദിവസവും കുളിക്കാനും പറയും. പക്ഷേ അയാൾ അതൊന്നും അനുസരിക്കില്ല. അതു കൊണ്ട് തന്നെ അയാളെ കാണാൻ പോലും ആരും വരില്ല. അയാൾ പല്ലുകൾ തേയ്ക്കില്ല ആഹാരം കഴിക്കുവാൻ പോകുമ്പോൾ കൈയ്യും കഴുകില്ല . അങ്ങനെ മാസങ്ങളും വർഷങ്ങളും കടന്നു പോയി .അങ്ങനെയിരിക്കെ അയാളുടെ ദേഹം മുഴുവനും ചൊറിച്ചിൽ ഉണ്ടായി. ചെറിച്ചിൽ കൂടിയപ്പോൾ അയാൾ ഒരു ഡോക്ടറെ കാണാൻ പോയി. അപ്പോൾ ഇതിന് പ്രത്യേകിച്ച് മരുന്നുകൾ ഒന്നും ഇല്ല ശുചിത്വം പാലിച്ചാൽ മതി എന്ന് ഡോക്ടർ പറഞ്ഞു. അപ്പോൾ താൻ അതിന് തയ്യാർ അല്ല എന്ന് ദാമു പറഞ്ഞു. ഇത് അയാളുടെ അയൽക്കാർ അറിഞ്ഞു . അവർ വീണ്ടും അയളോട് ശുചിത്വത്തിനെ കുറിച്ച് പറഞ്ഞു . പക്ഷേ അയാൾ അത് കേട്ടില്ല .അങ്ങനെ പോയി പോയി അയാൾ ഒരു മഹാരോഗത്തിനു അടിമയായി. വളരെ അധികം ഒറ്റപ്പെട്ട അയാൾ മരണത്തിന്റെ വക്കിൽ എത്തി .ഒടുവിൽ അയാൾ മരണത്തിന് കീഴടങ്ങി .അയാളുടെ ശരീരം ഒന്നു കാണുവാനോ മറവ് ചെയ്യുവാനോ ആരും തയ്യാറായില്ല . ഇതിൽ നിന്ന് നാം മനസ്സിലാക്കേണ്ടത് ശുചിത്വമാണ് ഏത് മഹാ രോഗത്തിനും ഏറ്റവും വലിയ ആയുധം

സിദ്ധാർത്ഥ് .എസ് . എ
7 രാജാ രവി വർമ്മ ബോയ്സ് വിഎച്ച് എസ്‌ എസ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കഥ