ആർസിഎച്ച്എസ് ചുണ്ടേൽ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

സൂര്യ പൊതുജന ഗ്രന്ഥാലയം ,ചുണ്ടേൽ

🌸🌸🌸🌸🌸🌸🌸

ചുണ്ടേൽ ടൗണിൽ സൂര്യ പൊതുജന ഗ്രന്ഥാലയം ഏതാനും മാസങ്ങൾക്കകം അതിന്റെ പൂർണതയിൽ പ്രവർത്തനം ആരംഭിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. പ്രതീക്ഷിക്കുന്നു. അതിന്റെ പ്രഥമ ഭരണ സമിതിയുടെ ആവേശവും ഊർജസ്വലതയും ദിശാബോധവുമാണ് എന്റെയും, ഞാനടങ്ങുന്ന ചുണ്ടേൽ RCHSS  കുടുംബത്തിന്റെയും  ഈ പ്രതീക്ഷയ്ക്ക് നിദാനം .

🦋🦋ഇന്നലെകൾ ഓർത്തെടുക്കുമ്പോൾ** '....


സ്ക്കൂൾ തലം ആദ്യനാമ്പ്

      2018 - 19 ലെ 10 ക്ലാസ്സ് ബാച്ചിലെ  ഒരു മലയാളം ക്ലാസ് റൂം പ്രവർത്തനത്തിനിടയിലാണ് , ചുണ്ടയിൽ ഒരു വായനശാല ഇല്ല എന്ന വിഷയം കുട്ടികൾ ഉന്നയിച്ചത്. വായനശാലയുടെയും പൊതു ഇടത്തിന്റെയും പ്രസക്തിയെപ്പറ്റി അവർ ബോധവാന്മാരായിരുന്നു.

2018 ലെ പ്രളയാനന്തരം കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ "നവകേരള സൃഷ്ടി''

എന്ന മഹത്തായ ആശയം മുന്നോട്ടു വച്ചതും, വിദ്യാഭ്യാസമന്ത്രി പ്രൊഫ. രവീന്ദ്രനാഥ് കുട്ടികളിൽ നിന്നും  നവകേരള സൃഷ്ടിക്ക് അവരുടെ പ്രതീക്ഷകൾ അവതരിപ്പിക്കാൻ അവസരം ഒരുക്കുകയും ചെയ്തത്  ഗുണപ്രദമായി.

അങ്ങനെ  നവകേരളസൃഷ്ടിയുടെ ഭാഗമായി ചുണ്ടേൽ RCHSS മുന്നോട്ടുവച്ച  ആശയമാണ്

*"നാടിനൊരു ഗ്രന്ഥാലയം -വിദ്യാലയ സമ്മാനം''* എന്നത്.

അന്നത്തെ സ്ക്കൂൾ ലീഡർ *റിസ് വാന്റെ* നേതൃത്വത്തിൽ കുട്ടികൾ ഒപ്പിട്ട നിവേദനം വൈത്തിരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് *ശ്രീമതി. വി. ഉഷാകുമാരിക്ക്* സമർപ്പിക്കുകയും ഗ്രന്ഥശാലയ്ക്കുള്ള കെട്ടിടവും ഉപകരണങ്ങളും ഉറപ്പാക്കുകയും ചെയ്തു. അന്നത്തെ പിടിഎ പ്രസിഡന്റ്  ശ്രീ പി.ഡി മൈക്കിളിന്റെ അധ്യക്ഷതയിൽ പ്രധാനാധ്യാപിക ശ്രീമതി സോഫി ജോർജ്ജിന്റെ നേതൃത്വത്തിൽ സ്ക്കൂളിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് പുസ്തക ശേഖരണം ഉദ്ഘാടനം ചെയ്തു. ആദ്യ പുസ്തകം സമ്മാനിച്ച വിദ്യാർത്ഥി *റിസ്വാൻറോഷൻ മഞ്ഞയിൽ* ആയിരുന്നു.

ആദ്യ പുസ്തകം സമ്മാനിച്ച കുടുംബം വൈത്തിരി സ്വദേശിയും പൂർവ്വ വിദ്യാർത്ഥിയും പോലീസ് ഓഫീസറുമായ *ശ്രീ പ്രദീപ് കുമാർ & ശ്രീവിദ്യ* ദമ്പതികളാണ്.

1000 പുസ്തകങ്ങൾ ഉണ്ടെങ്കിൽ വായനശാലയ്ക്ക് ലൈബ്രറി കൗൺസിൽ അംഗീകാരം കിട്ടുമെന്നതിനാൽ ആ ദൗത്യം ഏറ്റെടുക്കാൻ വിദ്യാർത്ഥികളും അധ്യാപകരും തയ്യാറായി .

_

പ്രഥമ ഭരണ സമിതി തെരഞ്ഞെടുപ്പ്

2020 ജനുവരി 30 നാണ് ചുണ്ടേൽ RCHSS പി.ടി.എ യുടെ നേതൃത്വത്തിൽ, മാനേജ്മെന്റിന്റെ അനുമതിയോടെ പള്ളി ഹാളിൽ ആദ്യ പൊതുയോഗം കൂടിയതും പ്രഥമ ഭരണസമിതിയെ തെരഞ്ഞെടുത്തതും . കവി *സാദിർ തലപ്പുഴ* മുഖ്യ പ്രഭാഷണം നടത്തിയ യോഗം റവ.ഫാദർ ക്ലാർക്ക്സൺ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീ.സി. വിൽസൺ അധ്യക്ഷനായി.

ആദ്യ കമ്മറ്റി അംഗങ്ങൾ

പ്രസിഡന്റ് - ശ്രീ. എം.എം. അബ്രഹാം മാസ്റ്റർ

സെക്രട്ടറി - ശ്രീ.ടി. ദേവദാസ്

വൈസ്. പ്രസി- ശ്രീ. വിൽസൺ സി

ജോ. സെക്രട്ടറി - ശ്രീ. സി.ടി. ബെന്നി

ട്രഷറർ - ശ്രീ.വി.കെ. മൊയ്തീൻ*

സൂര്യ എന്ന പേരിന്റെ പിന്നിൽ


2018 ആഗസ്റ്റ് 5നാണ് വയനാടിനെ നടുക്കിയ ദാരുണ മരണം നടന്നത്. വെണ്ണിയോട് പുഴയിൽ ഒരു കുടുംബത്തിലെ 4 പേർ ജീവനൊടുക്കി. അതിലെ സൂര്യ എന്ന  മിടുക്കിപ്പെൺകുട്ടി ചുണ്ടേൽ RCHSS ലെ ആറാം ക്ലാസ്  വിദ്യാർത്ഥിനിയും അനുജൻ സായൂജ് RCLPS ലെ വിദ്യാർത്ഥിയുമായിരുന്നു. സൂര്യ അവസാനമായി വിദ്യാലയത്തിൽ വന്ന ദിവസം ക്ലാസ് ലൈബ്രറിയിലേയ്ക്ക് ഒരു പുസ്തകം  അധ്യാപകനായ ജിത്തു പോൾ സാറിന് സമ്മാനിച്ചിരുന്നു.

ആത്മഹത്യയും കൊലപാതകവും ഒരു നാടിന്റെ അപചയത്തിന്റെ സൂചനകളാണ്.

ജാഗ്രതയുടെ കുറവാണ്. ഇനിയും ഇത്തരം ദുരന്തങ്ങൾ ഉണ്ടാവരുത് എന്ന മുന്നറിയിപ്പായും ആ കുട്ടിയുടെ ഓർമ്മയായുമാണ് സൂര്യ എന്ന നാമധേയം ഗ്രന്ഥാലയത്തിന് ചേർക്കുന്നത്.  ചുണ്ടേൽ പ്രദേശത്തിന്റെ ഇരുളകറ്റുന്ന സൂര്യനായ് ഈ ഗ്രന്ഥാലയത്തെ കാലം അടയാളപ്പെടുത്തണം.

അംഗത്വ കാമ്പയിൻ


2020 മാർച്ച് 1 ന് RCLPS ൽ പ്രഥമ ഭരണ സമിതിയുടെ നേതൃത്വത്തിൽ അംഗത്വ ക്യാമ്പയിൽ ഉദ്ഘാടനം വൈത്തിരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. വി. ഉഷാകുമാരി നിർവ്വഹിച്ചു.

മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം പ്രതിനിധി ശ്രീ എ. അജയകുമാർ , " *ഗ്രന്ഥാലയം എന്ന പൊതു ഇടത്തിന്റെ പ്രസക്തി* "യെപ്പറ്റി പ്രഭാഷണം നടത്തി.

ആദ്യ അംഗത്വം ശ്രീ . പി. എ. ജോസഫ് സാറിന് നൽകി. എഴുത്തുകാരി ശ്രീമതി പ്രീത പ്രിയദർശിനി   പുസ്തകം സമ്മാനിച്ച് സംസാരിച്ചു. മാനേജർ റവ.ഫാ.മാർട്ടിൻ ഇലഞ്ഞിപ്പറമ്പിൽ 5000 രൂപ വാഗ്ദാനം ചെയ്തു. ചുണ്ടേൽ സ്വദേശിയായ ലൈബ്രറി അംഗം ശ്രീ മുസ്തഫ 300 ലധികം പുസ്തകങ്ങൾ സമ്മാനിച്ചു.

ഇനിയും ...

ഗ്രന്ഥാലയം അതിന്റെ ശൈശവദശയിലാണ്

നമുക്കു വേണ്ടത് കുറേ പുസ്തകങ്ങളാണ്.. കുറേ പ്രവർത്തകരാണ്. കുറേ പ്രവർത്തനങ്ങളാണ്..

സ്വയം ഉത്തരവാദിത്തം ഏറ്റെടുത്ത്

ഒത്തൊരുമിച്ചു നിൽക്കുന്ന സംഘബോധമാണ്.

നമുക്കതിനാവണം.

ഒരു കാലത്ത്

ചൂണ്ടുപലക നാട്ടിയിരുന്ന

ഈ നാടിന്റെ മാറിൽ നാളെയിലേയ്ക്കും ഇന്നലെകളിലേയ്ക്കും ചൂണ്ടുന്ന സൂചകമായി മാറാൻ സൂര്യ പൊതുജന ഗ്രന്ഥാലയത്തിനാവണം. നമുക്കതിനാവും. ...

നമ്മുടെ എല്ലാ സാധ്യതകളും സൗഹൃദങ്ങളും ഇതിനായ് സർഗ്ഗാത്മകമായി നമുക്ക് ഉപയോഗിക്കാം.

നന്ദി ..

റോയ്സൺ പിലാക്കാവ്

അധ്യാപകൻ

RCHSS ചുണ്ടേൽ

🌸🌸🌸🌸🌸🌸🌸