ആർപ്പൂക്കര സിഎംഎസ് എൽപിഎസ്/ചരിത്രം
ആർപ്പൂക്കരയിലും പരിസരങ്ങളിലും ഉള്ളതിൽ ഇതിൽ ഏറ്റവും പഴക്കമുള്ള ഉള്ള വിദ്യാലയമാണ് കുമരംകുന്ന് സി.എം.എസ് ലോവർ പ്രൈമറി സ്കൂൾ.1850 നോടടുത്ത കാലത്താണ് സ്കൂൾ സ്ഥാപിക്കപ്പെട്ടതെന്ന് കരുതുന്നു. ആദ്യകാലത്ത് രണ്ടാം ക്ലാസ്സ് വരെയെ ഉണ്ടായിരുന്നുള്ളൂ. ഹെഡ്മാസ്റ്റർക്കും അധ്യാപകർക്കും വേണ്ടി രണ്ട് ക്വാർട്ടേഴ്സുകൾ സ്കൂളിനോട് അനുബന്ധിച്ച് ഉണ്ടായിരുന്നു.നടുവിലപറമ്പിൽ ശ്രീ പി സി തോമസ് (നടുവിലപറമ്പിൽ ആശാൻ) ആയിരുന്നു പ്രഥമ അധ്യാപകൻ.
കുന്നുംപുറത്തെ കെ.സി ചെറിയാൻ,അത്താഴപാടത്ത് ചാണ്ടി വക്കീൽ, ഇസഡ്. എം. മാമ്പറ, കിഴക്കേടത്ത് ലൂക്കാ വക്കീൽ എന്നിവർ കുമരകുന്ന് സിഎംഎസ് പ്രൈമറി സ്കൂളിലെ ആദ്യകാല വിദ്യാർഥികളായിരുന്നു. സിഎംഎസ് എസ് മിഷനറി ആയിരുന്ന റവ. ഹെൻട്രി ബേക്കർ 1849ൽ 15 ഏക്കറോളം ഓളം വിസ്തീർണ്ണം ഉണ്ടായിരുന്ന കുമരംകുന്നിൽ ദേവാലയം നിർമ്മിച്ചു.അതിനെ തുടർന്നാണ് ആണ് വിദ്യാലയം സ്ഥാപിതമായത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |