കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് ആലപ്പുഴ/2024-25
| ഹോം | ചുമതല | പരിശീലനങ്ങൾ | പ്രവർത്തനങ്ങൾ | തനത് പ്രവർത്തനങ്ങൾ | E CUBE | ലിറ്റിൽ കൈറ്റ്സ് |
| Home | 2025-26 |
2024- 25 നടപ്പിലാക്കിയ അധ്യാപക പരിശീലനങ്ങൾ
2023-24 അധ്യയന വർഷത്തിൽ ജില്ലയിൽ വിവിധ പരിശീലനങ്ങൾ താഴെപറയും വിധം നടത്തിയിട്ടുണ്ട്.
| പരിശീലനം | ബാച്ച് | ആകെ അധ്യാപകർ | പങ്കെടുത്തവർ | ശേഷിക്കുന്നവ | ശതമാനം |
|---|---|---|---|---|---|
| ലോവർ പ്രൈമറി ഐസിടി പാഠപുസ്തകം | 50 | 1495 | 1367 | 128 | 91.4 |
| അപ്പർ പ്രൈമറി ഐസിടി പാഠപുസ്തകം | 44 | 1366 | 1198 | 168 | 87.7 |
| നിർമ്മിത ബുദ്ധി | 79 | 3526 | 2315 | 1298 | 63 |
| പത്താം തരം ഐസിടി പാഠപുസ്തകം | 3 | 75 | 75 | 0 | 100 |
| ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ പരിശീലനം | 3 | 76 | 76 | 0 | 100 |
| സമഗ്ര + | 80 | 2128 | 2090 | 38 | 98.2 |
ഒക്ടോബർ മാസത്തിൽ തുടങ്ങിയ LP പരിശിലനത്തിൽ പ്രൈമറിയിലെ 90% ൽ അധികം അധ്യാപകരും പങ്കെടുത്തു. പരിശീലനം കാര്യക്ഷമമായി നടത്താനും ICT സ്കൂളുകളിൽ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുവാനും വിദ്യഭ്യാസ ഓഫീസർമാരുടേയും കൈറ്റ് ജില്ലാ കോ-ഓർഡിനേറ്ററുടേയും നേതൃത്വത്തിൽ വിവിധ പരിശീലന കേന്ദ്രങ്ങൾ പരിശീലന കാലയളവിലുടനീളം സന്ദർശിച്ചു.
മാർച്ച് മാസത്തോടെ ജില്ലയിലെ മുഴുവൻ സ്കൂളുകളിലും ഐസിടി പാഠപുസ്തകം വിനിമയം എല്ലാ ക്ലാസുകളിലും എല്ലാ അധ്യായങ്ങളും പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ ആലപ്പുഴ ജില്ലയിലെ കൈറ്റ് ടീം നിലവിൽ അധ്യാപകരുമായി ലഭിക്കുന്ന എല്ലാ അവസരങ്ങളും വിനിയോഗിക്കുകയും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്തുവരുന്നു.
പരിശീലനവും സ്കൂളുകളിലെ ഇടപെടലും
ICT യുടെ പ്രാധാന്യം ഓർമ്മപ്പെടുത്തുന്നതായിരുന്നു ജില്ലയിലെ ഓരോ പ്രൈമറി പരിശീലന ബാച്ചും. UP യിലെ പ്രോഗ്രാമിംഗ് ഭാഗങ്ങൾ അധ്യാപകർക്ക് പൊതുവെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്ന് മനസിലാക്കിയതിനാൽ, ആ ഭാഗങ്ങൾക്ക് കൂടുതൽ സമയം പരിശീലനത്തിൽ നീക്കി വെച്ചിട്ടുണ്ട്. തുടർന്ന് സഹായക ഫയലുകളും റിസോഴ്സുകളും ജില്ലയിലെ MT മാർ നിർമ്മിച്ച് നൽകിയിട്ടുണ്ട്. സ്കൂളുകളിലെ ICT പാഠ പുസ്തകത്തിലെ പാഠഭാഗങ്ങളുടെ വിനിമയ സ്റ്റാറ്റസ് അറിയുന്നതിന് ഓരോ മാസവും വിവര ശേഖരണം നടത്തുന്നുണ്ട്.
നിലവിലെ ഐസിടി പാഠപുസ്തകങ്ങളുടെ വിനിമയം
ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ മുൻ വർഷത്തേതിൽ നിന്നും കാര്യക്ഷമമായി വിനിമയം ചെയ്യുന്നുണ്ട്. ജില്ലയിൽ മുഴുവൻ സ്കൂളുകളിലും ഐസിടി പാഠപുസ്തകങ്ങൾ വിനിമയം ചെയ്യുന്നുണ്ട്. വിദ്യാഭ്യാസ ഓഫീസർമാരുടെ റിവ്യൂ മീറ്റിങ്ങുകളിൽ ഐ സി ടി പാഠപുസ്തക വിനിമയം ഉൾപ്പെടുത്തിയിട്ടുണ്ട്.
| നിലവിൽ പൂർത്തിയായ പാഠഭാഗങ്ങൾ (ശതമാനത്തിൽ) | |
|---|---|
| ഒന്നാം തരം | 62% |
| രണ്ടാം തരം | 50% |
| മൂന്നാം തരം | 56% |
| നാലാം തരം | 40% |
| അഞ്ചാം തരം | 53% |
| ആറാം തരം | 40% |
| ഏഴാം തരം | 52% |
AI പരിശീലനം
അധ്യാപകർക്ക് ഒരു നവ്യാനുഭം ആയിരുന്നു AI പരിശീലനം. ഫീഡ്ബാക്ക് സെഷനിൽ അധ്യാപകർ ഒന്നടങ്കം വളരെ മികച്ചതെന്ന് അഭിപ്രായപ്പെട്ട പരിശീലനമായിരുന്നു ഇത്. ആവേശത്തോടെയും അദ്‌ഭുതത്തോടെയും ആണ് ഓരോ ആക്ടിവിറ്റിയും അവർ ചെയ്തിരുന്നത്. AI ഉയർത്തുന്ന വെല്ലുവിളികളും അതിനനുസരിച്ച് അധ്യാപർ മാറേണ്ടതിന്റെ ആവശ്യകതയും ഫീഡ്ബാക്ക് സെഷനിൽ അവർ പങ്കുവെച്ചു. ഇതുപോലെയുള്ള ട്രെയിനിങ് നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. ഹയർസെക്കന്ററി വിഭാഗത്തിൽ കൂടുതൽ ഐസിടി ട്രെയിനിങ്ങുകൾ വേണമെന്ന ആവശ്യം ഹയർസെക്കന്ററി അധ്യാപകരുടെ ഭാഗത്തുനിന്നുമുണ്ടായി.
-
നിർമ്മിത ബുദ്ധി പരിശീലനം
അപ്പർ പ്രൈമറി സ്കൂൾ അധ്യാപക പരിശീലനം രണ്ടാം ഘട്ടം
അപ്പർ പ്രൈമറി സ്കൂൾ അധ്യാപക പരിശീലനത്തിന്റെ ഒന്നാം ഘട്ടത്തിൽ ജില്ലയിലെ വിവിധ സബ് ജില്ലകളിലായി അഞ്ച് - ഏഴ് ക്ലാസുകളിൽ ഐസിടി പഠിപ്പിപ്പിക്കുന്ന അധ്യാപകരുടെ 44 പരിശീലന ബാച്ചുകൾ പൂർത്തിയാക്കി. ഈ പരിശീലന പരിപാടിയുടെ രണ്ടാം ഘട്ട പരിശീലനം ആരംഭിക്കുന്നതിനുള്ള അറിയിപ്പ് ലഭിക്കുന്നമുറയ്ക്ക് പരിശീലനം നടത്തുന്നതിന് ജില്ല സജ്ജമാണ്.
സമഗ്ര പ്ലസ് അധ്യാപക പരിശീലനം
ഡിജിറ്റൽ വിഭവങ്ങളുടെ ശേഖരമായ സമഗ്ര യുടെ പരിശീലനം ജില്ലയിൽ വിവിധ സ്‌കൂളുകളിൽ 80 ബാച്ചിലായി പൂർത്തിയാക്കി. പരിശീലനവേളയിൽ അധ്യാപകർ പുതിയ ടീച്ചിങ് പ്ലാൻ നിർമ്മാണം പഴയതിലും മെച്ചപ്പെട്ടതാണെന്ന് അഭിപ്രായപ്പെട്ടു. സമഗ്രയിൽ പുതുതായി ഉൾപ്പെടുത്തിയ question paper നിർമ്മാണം വളരെ മികച്ചതും ഉപയോഗപ്രദവും ആണെന്ന അഭിപ്രായമാണ് എല്ലാ അധ്യാപകർക്കും ഉള്ളത്.
-
സമഗ്ര പ്ലസ് പരിശീലനം