ആലച്ചേരി യു പി എസ്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം
                                 നമ്മുടെ ജീവിതത്തിലെ പ്രധാന ഘടകങ്ങളിലൊന്നാണ് ശുചിത്വം. ഈ കൊറോണക്കാലത്താണ് മനുഷ്യർക്ക് ശുചിത്വം എത്രത്തോളം അത്യാവശ്യമാണെന്ന് മനസ്സിലാവുന്നത്.ഇപ്പോൾ വ്യക്തിശുചിത്വത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. എന്നാൽ ഇതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസരശുചിത്വവും. ചൈനയിലെ വുഹാൻ എന്ന പ്രദേശത്തുനിന്നാണ് കൊറോണാ വൈറസിനെ തുടക്കം എന്ന് നമുക്കറിയാം.എന്നാൽ ഇതിന്റെ കാരണമെന്തെന്നറിയില്ല. ചിലപ്പോൾ ചൈനക്കാരുടെ ഭക്ഷണശീലം ആകാം അല്ലെങ്കിൽ അവരുടെ വേണ്ടതും  വേണ്ടാത്തതുമായ പരീക്ഷണങ്ങളുടെയും മറ്റുകാര്യങ്ങളുടേയും മാലിന്യങ്ങൾ പ്രകൃതിയിലേക്ക് അടിച്ചമർത്തുകയും പരിസര ശുചിത്വത്തെ മായ്ച്ചു കളയുകയും ചെയ്തു. ആ  മാലിന്യങ്ങളിൽ നിന്നും പടർന്ന് ലോക മഹാമാരിയായ കൊറോണ വന്നു. പല രാജ്യങ്ങളിലേക്കും പടർന്നുപിടിച്ചു പലർക്കും ജീവഹാനി സംഭവിച്ചു. അതുകൊണ്ട് നാം വ്യക്തിശുചിത്വത്തോടൊപ്പം പരിസര ശുചിത്വത്തിനും പ്രാധാന്യം നൽകണം. ഒരു കാര്യം കൂടി  ശുചിത്വം ഇല്ലായ്മ ഇനിയും പല രോഗങ്ങൾക്കും കാരണമാകാം.  അതുകൊണ്ടുതന്നെ നമുക്ക് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഒറ്റക്കെട്ടായി പാലിച്ച് എല്ലാ മഹാമാരികൾ തുരത്തി  ഓടിക്കാം.
കൃഷ്ണപ്രിയ
6 ആലച്ചേരി യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം