ആയഞ്ചേരി എം. എൽ .പി. സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ ആയഞ്ചേരി എന്ന സ്ഥലത്ത്സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി,  വിദ്യാലയമാണ് ആയഞ്ചേരി എം. എൽ .പി. സ്കൂൾ  ഇവിടെ 49 ആൺ കുട്ടികളും 35 പെൺകുട്ടികളും അടക്കം ആകെ 84 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1939ലാണ് വിദ്യാലയം ആരംഭിച്ചതെന്ന് ഔദ്യോഗികമായി കണക്കാക്കുന്നു.

ആയഞ്ചേരി പഞ്ചായത്തിൽ ആയഞ്ചേരി - തീക്കുനി റോഡിൽ   മുക്കടത്തും വയലിലാണ് ആയഞ്ചേരി എം. എൽ. പി സ്ക്കൂൾ . പ്രാദേശികമായി 'കുന്നോത്ത് സ്കൂൾ' എന്നും അറിയപ്പെടുന്നു . സ്ഥലത്തെ പ്രധാന നായർ തറവാടായ മുക്കടത്തിൽ  എന്നതിൽ നിന്നുദ്ഭവിച്ചതാണ് മൂക്കടത്തുംവയൽ എന്ന നാമധേയം .ആയഞ്ചേരി കമ്പനിപ്പിടിക . ഒരു കച്ചവട കേന്ത്രമാകുന്നതിന് മുൻപ്  മുക്കടത്തുംവയൽ  ഒരു പ്രധാനകേന്ദ്രമായിരുന്നു .

മുസ്ലിം ഗേൾസ് സ്കൂളായി തുടങ്ങിയ എം.എൽ.പി സ്കൂളിന്റെ സ്ഥാപകൻ പുതിയോട്ടുംകണ്ടി അപ്പുക്കുറുപ്പായിരുന്നു. അദ്ദേഹത്തിന്റെ മകൻ പുതിയോട്ടം കണ്ടി അച്യുതനാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ . 1939 ൽ തദ്ദേശവാസിയും വിദ്യാഭ്യാസതല്പരനുമായ നടക്കൽ ശങ്കരൻ ഗുരുക്കളെ സ്കൂളിലെ അധ്യാപകനായി  നിയമിച്ചു അദ്ദേഹത്തിന്റെ കൂടെ ഭാര്യ അമ്മാളുഅമ്മയും അധ്യാപികയായി ജോലിചെയ്തു. നാലു തൂണിൽ  നിടുംപുരയായി  കെട്ടിയുണ്ടാക്കിയ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥി കൊല്ലിയോട്ട് അമ്മതിൻ്റെ  മകൾ   കദീശ്ശയായിരുന്നു . 1952- 53 ൽ സി.എച്ച് കുഞ്ഞിരാമക്കുറുപ്പും അദ്ദേഹത്തിന് ശേഷം പി .വി  കുഞ്ഞി ഇബ്രായിയും ഹെഡ് മാസ്റ്ററായി. ഈ കാലഘട്ടങ്ങളിൽ പി.ഇബ്രായി, എൻ ശങ്കരൻനായർ , കെ കുഞ്ഞിക്കാവഅമ്മ , എൻ ഗോവിന്ദൻ , പി .കെ . അബ്ദുറഹിമാൻ ഹാജി (Arabic) , സി.ഡി  ശിവരാമൻ, പി .ഇബ്രായി (Arabic) എന്നിവരും ഇവിടെ അധ്യാപകരായി സേവന മനുഷ്ഠിച്ചിട്ടുണ്ട്

ആദ്യകാലങ്ങളിൽ ഓലയിൽ എഴുത്ത് , പൂഴിയിൽ എഴുത്ത് എന്നിവയായിരുന്നു പഠനരീതി . മലയാളം എഴുതാനും , വായിക്കാനും അഭ്യസിക്കുന്നതോടൊപ്പം കണക്കുകൂട്ടൽ , കുറക്കൽ , ഹരിക്കൽ , പെരുക്കൽ എന്നിവയായിരുന്നു പ്രധാനമായും പഠിപ്പിച്ചിരുന്നത് . 1982 ൽ ബാലകലാമേള ഇവിടെ വെച്ച് നടത്തിയിരുന്നു . പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ 'സ്മാരക ശിലകൾ ' നാടകമായി അവതരിപ്പിക്കുകയുണ്ടായി . 84 കുട്ടികൾ  പഠിക്കുന്ന ഇവിടെ കുട്ടിവെള്ളത്തിനായി  ,കിണർ , ടാങ്ക് ,പൈപ്പ് മുതലായവയും മൂത്രപ്പുര , കക്കുസ് , കളിസ്ഥലം മുതലായ സൗകര്യങ്ങളുമുണ്ട് . മുത്രപ്പുര , കിണർ എന്നിവ നിർമ്മിക്കാൻ വേണ്ട സ്ഥലം അനുവദിച്ചത് വി.കെ കുഞ്ഞിപ്പോക്കർ ആണ് . ഇപ്പോൾ ഹെഡ്മാസ്റ്റർ സുരേഷ് ബാബു എൻ . കെ  നാല് റഗുലർ അധ്യാപകരും , ഒരു അറബി അധ്യാപകയും ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .എസ് . എസ് .എ ഫണ്ട് ഉപയോഗിച്ച് പഠനോപകരണങ്ങളും , ക്ലാസുകൾക്കിടയിൽ മറ , ഉച്ച ഭക്ഷണത്തിനായി പാത്രങ്ങൾ , ഗ്ലാസുകൾ എന്നിവയും ഏർപ്പാട് ചെയ്തിട്ടുണ്ട് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം