ആനക്കയം ഗവ.യു.പി.സ്കൂൾ പന്തലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി


പണ്ട് ഒരു ഗ്രാമത്തിൽ രണ്ട് ചങ്ങാതിമാർ താമസിച്ചിരുന്നു .അവർക്ക് രണ്ടു പേർക്കും രണ്ടു സ്വഭാവമായിരുന്നു.ഒരാൾ നല്ല സ്വഭാവമുള്ളവനും നല്ല വൃത്തിയുള്ളവനുമായിരുന്നു .അവൻ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കും . അതു പോലെ പ്ലാസ്റ്റിക്ക് സാധനങ്ങൾ ഉപേക്ഷിക്കുകയും, വീടിനു ചുറ്റും മലിന ജലം കെട്ടി നിൽക്കുന്നത് ഒഴിവാക്കുകയും ചെയ്യും .വീടിനു ചുറ്റും മരങ്ങൾ നട്ടുപിടിപ്പിക്കുകയും അതു കാരണം ശുദ്ധ വായു ലഭിക്കുകയും ചെയ്തിരുന്നു .എന്നാൽ അവൻെറ സുഹൃത്ത് ഇതു പോലെയുള്ള സ്വഭാവമുള്ളവനായിരുന്നില്ല . അവൻെറ വീടും പരിസരവും വളരെ വൃത്തിഹീനമായിരുന്നു .ചുറ്റുപാടുമുള്ള മരങ്ങൾ മുറിച്ചു നശിപ്പിക്കുകയും ചെയ്‌തു .അതു കാരണം അവന് പല വിതത്തിലുള്ള രോഗങ്ങളും ഉണ്ടായിരുന്നു . കൂട്ടുകാരെ നാം നമ്മുടെ പരിസ്ഥിതി മലിനമാകാതെ സംരക്ഷിക്കണം നമ്മുടെ കൂട്ടുകാരെ അതിന് പ്രോത്സാഹിപ്പിക്കണം.

നജ
5.E ആനക്കയം ഗ്രാമ പഞ്ചായത്ത് ഗവ: യു.പി സ്കൂൾ പന്തല്ലൂർ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ