അഞ്ചരക്കണ്ടി എച്ച് എസ് എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
പുതിയ ജീവിതക്രമത്തിൽ മറ്റ് പലതും പോലെ ഭക്ഷണശീലങ്ങളും മാറിയിരിക്കുന്നു.പണ്ട് കാലങ്ങളിൽ മലയാളികളായ നാം കാർഷിക വ്യവസ്ഥയിൽ ഊന്നിയ ഭക്ഷണശീലങ്ങളാണ് പിൻതുടർന്ന് വന്നത്.അത്തരം ഭക്ഷ്യവ്യവസ്ഥയിൽ ശരീരത്തിൻറെ വളർച്ചയ്ക്കാവശ്യമായ ധാരാളം നാരുവർഗ്ഗങ്ങളും ലഭിച്ചിരുന്നു.അതുകൊണ്ടാണ് നമ്മുടെ മുൻഗാമികൾക്ക് ഇന്നത്തെതിനെ അപേക്ഷിച്ച് രോഗങ്ങൾ കുറവായിരുന്നത്.ഓരോ ജനവിഭാഗങ്ങളും വ്യത്യസ്തമായ ഭക്ഷണശീലങ്ങളാണ് പിൻതുടർന്ന് വരുന്നത്.ആയുർവേദ വിധി പ്രകാരം ഒരു ജനവിഭാഗം പിൻതുടരുന്ന ഭക്ഷണശീലത്തിൽ അവർക്കാവശ്യമായ രോഗപ്രതിരോധശേഷി നേടാനുള്ള കഴിവുണ്ട്.ലോകം ഒരു ആഗോളമായി ചുരുങ്ങിയ ഈ കാലഘട്ടത്തിൽ ഏത് തരത്തിലുള്ള ഭക്ഷണവും നമ്മുടെ കൺമുന്നിൽ ലഭിക്കും എന്ന അവസ്ഥയായി.വിദേശ സംസ്കാരങ്ങളെ എന്നും കടമെടുക്കുന്ന നമ്മൾ മലയാളികൾ നമ്മുടെ തനതായ ഭക്ഷ്യസംസ്കാരം പ്രാദേശിക ഭക്ഷണ രീതിയ്ക്കു മുന്നിൽ വഴിമാറ്റി.പിന്നീട് ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ പാകം ചെയ്യാവുന്ന ഭക്ഷണങ്ങളും അതും കഴിഞ്ഞ് പാകം ചെയ്ത ഭക്ഷണപാക്കറ്റുകൾ വരേയും നമ്മുടെ വിപണിയെ ഇന്ന് സജീവമാക്കുന്നു.എപ്പോഴോ പാകംചെയ്ത് വെക്കുന്ന ഭക്ഷണപായ്ക്കറ്റുകൾ കഴിക്കുന്നവരുടെ കൂട്ടത്തിൽ ഇന്ന് നമ്മൾ മലയാളികളും മുന്നിലാണ്. ബഹുരാഷ്ട്ര കമ്പനികൾക്ക് നമ്മുടെ ഭക്ഷണശീലങ്ങളിൽ മാറ്റം വരുത്തുന്നതിൽ പ്രധാനപങ്കുണ്ട്.പലപ്പോഴും ഇവരുടെ പ്രലോഭനങ്ങളിൽ വീണുപോവുന്നത് നമ്മൾ കുട്ടികൾ തന്നെയാണ്.ആകർഷമാക്കുന്നതിനു വേണ്ടി ഇത്തരം കമ്പനികൾ അവരുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കൃത്രിമമായ നിറവും മണവും രുചിയും ചേർക്കുന്നു.മാഗ്ഗി,ഷവർമ്മ പോലുള്ള ഭക്ഷ്യവസ്തുക്കൾ സമീപകാലത്തായി നമ്മുടെ രാജ്യത്ത് ഉണ്ടാക്കിയ കോലാഹലങ്ങൾ പറയേണ്ടതില്ലല്ലോ? അശാസ്ത്രീയ ഭക്ഷണശീലങ്ങൾ പലതരത്തിലുമുള്ള രോഗങ്ങൾക്ക് കാരണമാവും.ആവശ്യത്തിന് വ്യായാമത്തിനുപോലും സമയമില്ലാത്തത്ര തിരക്കുപിടിച്ച ജീവിതക്രമത്തിലേക്ക് നാം മാറിപ്പോയിരിക്കുന്നു.അമിതമായ ഭക്ഷണവും വ്യായാമക്കുറവും മൂലം ഉണ്ടാവുന്ന ജീവിതശൈലീ രോഗങ്ങൾ ഇല്ലാത്തവരെ കണ്ടെത്താൻ ഇന്ന് ഏറെ ബുദ്ധിമുട്ടാണ്.സാധാരണ ഭക്ഷണശീലത്തിൽ നിന്നും മാറി കൊഴുപ്പും മറ്റ് മസാലക്കൂട്ടുകളും അടങ്ങിയ ഫാസ്റ്റ് ഫുഡുകളെ നാം ഇന്ന് ആശ്രയിച്ചുകൊണ്ടിരിക്കുന്നു.നമ്മുടെ നാട്ടിൽ പെരുകിവരുന്ന ഹോട്ടലുകളിൽ മായം കലർന്ന ഭക്ഷണം മാത്രമാണ് വിൽക്കപ്പെടുന്നത്.പുതുതായി വരുന്ന ഓരോ ഹോട്ടലിലും ഒരു മെഡിക്കൽ ക്ലിനിക്ക് വേണമെന്ന് ഒരു ആരോഗ്യപ്രവർത്തകൻ കുറച്ച് വർഷങ്ങൾക്ക് മുമ്പ് തന്നെ പറഞ്ഞിരുന്നു. കണക്കുകൾ പ്രകാരം അനാരോഗ്യകരമായ ഭക്ഷണശീലം കൊണ്ട് ലോകത്ത് ഓരോ വർഷവും മൂന്നര കോടിയോളം പേർക്ക് ജീവൻ നഷ്ടപ്പെടുന്നു.ലോകാരോഗ്യ സംഘടന ആരോഗ്യകരമായ ഭക്ഷണശീലം ഉറപ്പുവരുത്താൻ ചില നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
എന്നിവ അവയിൽ ചിലതാണ്. ആഗോളവൽക്കരണവും ഉപഭോഗസംസ്കാരവും നമ്മെ ഫാസ്റ്റ് ഫുഡിൻറെ അടിമകളാക്കുമ്പോൾ നാം വിലകൊടുത്ത് വാങ്ങുകയാണ് രോഗങ്ങളേയും.നാം ക്ഷണിച്ചുവരുത്തുന്ന രോഗങ്ങളിൽ നിന്നും രക്ഷനേടാൻ ധാരാളം പണവും സമയവും ചെലവഴിക്കേണ്ടിവരും.രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ അത് വരാതെ നോക്കുന്നതാണല്ലോ നല്ലത്.അതിനായ് നമ്മുടെ പരമ്പരാഗത ഭക്ഷണരീതിയിലേക്ക് തന്നെ തിരിച്ചുപോകാം. മടങ്ങാം നമ്മുടെ മണ്ണിലേക്ക് രോഗവിമുക്തമായ നല്ലൊരു നാളേക്കായി നമുക്കൊരുമിച്ചു കൈകോർക്കാം.. ഹണിമോഹൻ.കെ.വി 8th STD അഞ്ചരക്കണ്ടി ഹയർ സെക്കൻററി സ്കൂൾ. കണ്ണൂർ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം