അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/അക്ഷരവൃക്ഷം/പൊലിഞ്ഞു പോയ ജീവിതങ്ങൾ.

Schoolwiki സംരംഭത്തിൽ നിന്ന്
പൊലിഞ്ഞു പോയ ജീവിതങ്ങൾ.

പരീക്ഷയുടെ പേടിയിൽ നിൽക്കുമ്പോഴാണ് ചൈനയിലെ വുഹാനി ൽ നിന്ന് ഒരു മഹാമാരിയായ കൊറോണ എന്ന രോഗം ഇന്ത്യയിലേക്കും വന്നത്.അധികം വൈകാതെ തന്നെ കേരളത്തിലും വന്നെത്തി. ഇതൊക്കെ ആലോചിച്ച് നിൽക്കുമ്പോഴാണ് എൻ്റെ അമ്മ വിളിക്കുന്നത്. മോനെ വിഷ്ണു ... ഞാൻ കിടക്കയിൽ നിന്നും എഴുന്നേറ്റ് അമ്മയുടെ അടുത്തേക്ക് പോയി. അടുക്കളയിൽ ദോശ ചുടുകയായിരുന്നു.എൻ്റെ അമ്മ ലക്ഷ്മി. ഞാൻ അമ്മയോട് ചോദിച്ചു. അച്ഛൻ എവിടെ. അച്ഛൻ കാലത്തെ പോയല്ലോ. കൊറോണ എന്ന രോഗം ഉള്ളത് അച്ഛൻ അറിഞ്ഞില്ലേ .അച്ഛൻ ഓട്ടോ ൈഡ്രവറാണ്.ഞാൻ അത് അച്ഛനോട് പറഞ്ഞതാ. അമ്മ പറഞ്ഞു. പക്ഷേ അച്ഛൻ അതൊന്നും കാര്യമാക്കാതെ പോയി. കൊറോണ രോഗം കാരണം പരീക്ഷ ഉണ്ടായില്ല. ഞങ്ങൾക്ക് സ്കൂൾ പൂട്ടി. രാത്രിയായപ്പോൾ അച്ഛൻ വന്നു' അച്ഛനോട് ജോലിക്ക് പോവരുത് കൊറോണ യാണ് എന്ന് പറഞ്ഞിട്ടും അച്ഛൻ ഒഴിഞ്ഞു മാറുകയാണ് പതിവ്. പിറ്റേ ദിവസം ഡോക്ടർ മാരും പോലീസുകാരും വന്നു പറഞ്ഞു.ഇന്നലെ നിങ്ങളുടെ ഓട്ടോയിൽ കയറിയ ഒരാൾക്ക് കൊറോണ സ്ഥിതീകരിച്ചിരുന്നു. അവരെ ഹോസ്പിറ്റലിൽ കൊണ്ടു പോയി. 14 ദിവസം നിരീക്ഷണത്തിൽ വച്ചു. ഒന്ന് പുറത്തോട്ടു പോലും പോവ്ൻ കഴിയാതെ ഒരു മുറിയിൽ തനിച്ച് 14 ദിവസം തള്ളി നീക്കി.' പിന്നീടാണ് മനസിലായത് ഞങ്ങൾക്ക് മൂന്ന് പേർക്കും കൊറോണ ബാധിച്ചു എന്ന്. അപ്പോഴാണ് വിഷ്ണു പറഞ്ഞ കാര്യം അച്ഛൻ ഓർത്തത്.അന്ന് ജോലിക്ക് പോയില്ലായിരുന്നു എങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു' ഞാൻ ചെയ്ത തെറ്റിന് എന്നെ കുടുംബം കൂടി അനുഭവിക്കുന്നു .കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വിഷ്ണുവിൻ്റ രോഗം മാറി. പക്ഷേ അവന് അവൻ്റെ രക്ഷിതാക്കളെ നഷ്ടമായി. അവൻ തനിച്ചായി. അവനെ പോലീസുകാർ അനാഥാലയത്തിൽ ആക്കി. അവൻ തികച്ചും അനാഥനായി.ഒരാൾ ചെയ്തതെറ്റിന് അവരുടെ പ്രിയപ്പെട്ട ആളുകൾ കൂടി ഇരയാവേണ്ടി വന്നു. AKSHAY.E

AKSHAY.E
9f ANJARAKANDY HSS
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം