വിജനമായ വഴിയരികിൽ നിൽക്കുന്ന
മേലധികാരികളുടെ കണ്ണുകൾ
വെട്ടിച്ചു കടന്നു പോകുവാൻ ശ്രമിക്കുന്ന ജനങ്ങളെ ജനങ്ങളേ
നിങ്ങൾ കേൾക്കുവിൻ മേലധികാരികൾ പറയുന്ന കാര്യങ്ങൾ
നമുക്ക് കരുതലോടെയിരിക്കാം
കൊറോണയെന്ന ക്രൂരനെ തടയുവാൻ
സന്തോഷങ്ങളും സൗഹൃദങ്ങളും
അകറ്റുവാൻ വന്ന കൊടും ചതിയനാണവൻ
ആരാധനാലയങ്ങളെല്ലാം നിശ്ചലമായി
എങ്ങും എവിടെയും മൂകത മാത്രം
എന്തിനു വന്നു നീ ഞങ്ങളുടെ നാടുമുടിക്കുവാൻ
സമസ്തവും നമുക്ക് ദൈവത്തിലർപ്പിക്കാം