അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സ്കൗട്ട്&ഗൈഡ്സ്
സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജസ്വലമേകുന്ന സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനത്തിൻറെ ഒരു യൂണിറ്റ് ഈ വർഷം നമ്മുടെ സ്കൂളിന് അനുവദിക്കുകയുണ്ടായി.


സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനത്തിൻറെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് അധ്യാപകർക്കുള്ള ഏഴുദിവസത്തെ ബേസിക് കോഴ്സിൽ ഇതിന്റെ ചാർജുള്ള സിന്ധു ടീച്ചർ , ജലീൽ സർ എന്നിവർ പങ്കെടുത്തു. സമൂഹത്തെയും രാഷ്ട്രത്തെയും സേവിക്കാൻ ഉതകുന്ന രീതിയിൽ രാജ്യസ്നേഹവും സഹജീവിസ്നേഹവും വളർത്തിയെടുത്ത് നമ്മുടെ കുട്ടികളെ ഉത്തമ പൗരന്മാരാക്കി വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ കുട്ടികളെ സ്കൗട്ട് പ്രസ്ഥാനത്തിൻറെ ഭാഗമാകുവാൻ തീരുമാനിച്ചു .ഏതു പ്രതിസന്ധിയെയും നേരിടാൻ പ്രാപ്തരാക്കുന്ന രീതിയിൽ ജാതി മത വർഗ ചിന്തകൾക്കതീതമായി ഒരു കുട്ടിയുടെ സമ്പൂർണ്ണവ്യക്തിത്വം ഇതിലൂടെ സാധ്യമാക്കാം. സമൂഹത്തിൽ പ്രയോജനപ്പെടുത്തുന്ന തോടൊപ്പം അർപ്പണമനോഭാവത്തോട്കൂടി പ്രവർത്തിക്കാൻ സജ്ജമാക്കുന്ന രീതിയിൽ കുട്ടികളെ വളർത്തിയെടുക്കാൻ ഇതിലൂടെ സാധിക്കുന്നു. അതോടൊപ്പം ദേശീയവും അന്തർദേശീയവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ തക്ക രീതിയിൽ അവരുടെ ശാരീരികവും മാനസികവും ആത്മീയവുമായിട്ടുള്ള മേഖലകളെ ഇതിലൂടെ വികസിപ്പിക്കാൻ സാധിക്കുന്നു