അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/അക്ഷരവൃക്ഷം/ കടപ്പാട്

Schoolwiki സംരംഭത്തിൽ നിന്ന്
കടപ്പാട്

ലോകമെമ്പാടും അന്ധകാരം വിതച്ചീടുന്നൊരു
മഹാമാരിയാം കോവിഡ്
എൻ നാടിനും ജന്മഭൂമിക്കും നാശം
വിതച്ചു വന്നുവല്ലോ നീ
ഓരോ നിമിഷവും പെരുകുന്ന നിനക്ക്
നാശം ഒരിക്കലും സംഭവിക്കില്ലേ
നീ ചെയ്‌ത ദുഷ്ടപ്രവൃത്തികൾക്ക്
വൈകാതെ ഞങ്ങൾ തിരിച്ചടിക്കും
കോവിഡ് എന്നൊരു പേര് തന്നെ
ഈ ലോകത്ത് നിന്നും തുടച്ചു മാറ്റും
ലോക്ക് ഡൗൺ കാലത്ത് ഞങ്ങൾക്ക്
സേവനം തരുന്നൊരു പോലീസുകാർ
കരുതലും സ്നേഹവും തന്ന് കോവിഡിനെ
അകറ്റുന്ന ആരോഗ്യപ്രവർത്തകർക്കും
ഒരായിരം നന്ദി പറഞ്ഞാലും തീരില്ല
നിങ്ങളോടുള്ള കടപ്പാടുകൾ

മഞ്ജു വി ആർ
7A അൽ ഫാറൂഖിയ ഹൈസ്കൂൾ, ചേരാനെല്ലൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത