അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/കോവിഡ് - 19

Schoolwiki സംരംഭത്തിൽ നിന്ന്

അക്ഷരവൃക്ഷം - ലേഖനം

കോവിഡ് - 19
മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകൾ... ഇവ സാധാരണ ജലദോഷപ്പനികൾ മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം c സാർസ് മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം  m സാർസ്, കോവിഡ് 19 എന്നിവ വരെ ഉണ്ടാക്കാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. മനുഷ്യനുൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ  ബാധിക്കുന്ന ജലദോഷം, ന്യൂമോണിയ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം. കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നുപിടിച്ച നോവൽ കൊറോണ വൈറസ്, മൂന്നുമാസത്തിനകം ലോകത്തിലെ 150 പതിൽ അധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. നിലവിൽ ഒന്നരലക്ഷത്തിലധികം ആളുകളുടെ ജീവൻ അപഹരിച്ചു കഴിഞ്ഞു. ഇതുവരെ ഇതിന് പ്രതിരോധമരുന്ന് കണ്ടുപിടിക്കുവാൻ സാധിച്ചിട്ടില്ല. മാത്രമല്ല രോഗം ഒരിക്കൽ വന്ന സ്ഥലത്ത് വീണ്ടും വരുന്നത് കാണുന്നു.. മനുഷ്യർ അതീവ ജാഗ്രതയോടു കൂടി ഈ രോഗത്തെ കാണേണ്ട സമയം കഴിഞ്ഞിരിക്കുന്നു. സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും കൃത്യമായ മാർഗനിർദേശങ്ങൾ അനുസരിച്ചുകൊണ്ട്.. വ്യക്തി ശുചിത്വം പാലിച്ചും, സാമൂഹ്യ അകലം പാലിച്ചും നമുക്ക് ഈ രോഗം വരാതിരിക്കാൻ പരിശ്രമിക്കാം.


ശ്രീലക്ഷ്മി
V D അസംപ്ഷൻ എ യു പി എസ് ബത്തേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം