ഉള്ളടക്കത്തിലേക്ക് പോവുക

അസംപ്ഷൻ എച്ച് എസ് ബത്തേരി/Say No To Drugs Campaign/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

.

അസംപ്ഷൻ ഹൈസ്കൂളിൽ ലഹരി വിരുദ്ധ ചിത്രരചന മത്സരം സംഘടിപ്പിച്ചു

ലഹരി വിരുദ്ധ ചിത്രരചന മത്സരം

ലഹരി വിരുദ്ധ ചിത്രരചന മത്സരം സംഘടിപ്പിച്ചു.

ലഹരിക്കെതിരേ ഒരുമവര.

അസംപ്ഷൻ ഹൈസ്കൂളിൽ ലഹരി വിരുദ്ധ സന്ദേശ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.മത്സരത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികളും പങ്കെടുത്തു.മത്സരം ഇങ്ങനെയായിരുന്നു.എല്ലാ വിദ്യാർത്ഥികളും ലഹരി വിരുദ്ധചിത്രരചനയിൽ പങ്കെടുക്കണം.എല്ലാ കുട്ടികളും A4 പേപ്പർ കൊണ്ടു വരണം. ഇതോടൊപ്പം തന്നെയാണ് കലോത്സവത്തിന്റെ ഭാഗമായുള്ള പെൻസിൽ ഡ്രോയിങ് മത്സരവും നടത്തുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഒരു ചാർട്ടു പേപ്പറിന്റെ പകുതി ഭാഗം ഉപയോഗിക്കേണ്ടതാണ്.എന്നാൽ മത്സര അടിസ്ഥാനത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ പ്രത്യേകമായി ചാർട്ട് പേപ്പറിൽ വരക്കേണ്ടതാണ്.

ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം

കൊളാഷ് നിർമ്മാണ മത്സരത്തിൽ നിന്ന്

സ്കൂളിൽ ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു.ലഹരി വിരുദ്ധ ക്ലബ്ബിൻറെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിച്ചത്.മത്സരത്തിൽ ലഹരി വിരുദ്ധ സന്ദേശം ഉൾപ്പെടുന്ന ചിത്രങ്ങൾ വേണം വരയ്ക്കുവാൻ .ചിത്രങ്ങൾ ചാർട്ട് പേപ്പറിൽ തയ്യാറാക്കേണ്ടതാണ്.സ്കൂളിലെ ലൈബ്രറിയിൽ വെച്ചായിരുന്നു മത്സരം സംഘടിപ്പിച്ചത്.

ലഹരി വിരുദ്ധ കൊളാഷ് നിർമ്മാണ മത്സരം.

സ്കൂളിൽ ലഹരിവിരുദ്ധ കൊളാഷ് നിർമ്മാണ മത്സരം സംഘടിപ്പിച്ചു.വലിയ ചാർട്ട് പേപ്പറുകളിൽ തയ്യാറാക്കുന്ന കൊളാഷ് ചിത്രത്തിൽ ന്യൂസ് പേപ്പറിൽ നിന്നും മറ്റു മാഗസിനുകളിൽ നിന്നും ലഹരി വിരുദ്ധ സന്ദേശങ്ങൾ ശേഖരിച്ച് മികച്ച ആശയമുള്ള ചിത്രമായി മാറ്റണം.ചിത്രങ്ങൾ ഒട്ടിച്ചു ചേർക്കുകയും ന്യൂസ് ക്ലിപ്പുകൾ പത്രത്താളുകളിൽ നിന്നും വെട്ടിയെടുക്കുകയും ചെയ്തു തയ്യാറാക്കാവുന്നതാണ്.