പ്രവർത്തനങ്ങൾ 2023-24

സ്കൂൾതല ഗണിതശാസ്ത്ര മേള സംഘടിപ്പിച്ചു.

സ്കൂൾതല ഗണിതശാസ്ത്ര മേള സംഘടിപ്പിച്ചു.സ്കൂൾതല ഗണിതശാസ്ത്രമേള സംഘടിപ്പിക്കുകയും മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ കണ്ടെത്തി പരിശീലനം നൽകി സബ്ജില്ലാ, ജില്ല,സംസ്ഥാന മേളകൾക്കായി ഒരുക്കുന്നു. സംസ്ഥാനതലത്തിൽ പോലും ഒട്ടേറെ മികവുകൾ നേടുവാൻ അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്.

 
അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ

സബ്ജില്ല ,ജില്ലാതല ഗണിതശാസ്ത്ര മേളയിൽ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി

സബ്ജില്ല ,ജില്ലാതല മേളയിൽ ഗണിതശാസ്ത്ര വിഭാഗത്തിൽ അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.പങ്കെടുത്ത 20 ഇനങ്ങളിൽ നിന്നായി 95 പോയിന്റുകൾ കരസ്ഥമാക്കി.വിജയം കൈവരിച്ച വിദ്യാർഥികളെയും പരിശീലനം നൽകിയ അധ്യാപകരെയും പി.ടി.എ.യും മാനേജ്മെൻറ് അഭിനന്ദിച്ചു. മേളകളിൽ, ഗണിതശാസ്ത്രംവിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. സബ്ജില്ല ശാസ്ത്ര , സോഷ്യൽ സയൻസ്, പ്രവർത്തിപരിചയ മേളകളിൽ റണ്ണേഴ്സ് അപ്പായി മികച്ച നേട്ടം കൈവരിച്ചു. വിജയികളെ പി.ടി.എ.യും മാനേജ്മെൻ്റും അഭിനന്ദിച്ചു .

 
സംസ്ഥാനതലത്തിൽ പോയിൻറ് നിലയിൽ ഏഴാം സ്ഥാനം

സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികച്ച നേട്ടം.

സംസ്ഥാന ഗണിതശാസ്ത്ര മേളിൽ അസംപ്ഷൻ ഹൈസ്കൂളിൽ മികച്ച നേട്ടം. പങ്കെടുത്ത 5 ഇനങ്ങളിൽ 23 പോയിന്റ് നേടിയ അസംപ്ഷൻ ഹൈസ്കൂൾ,സ്കൂളുകളുടെ പോയിൻറ് നിലയിൽ  സംസ്ഥാനതലത്തിൽ ഏഴാം സ്ഥാനം കരസ്ഥമാക്കി.സംസ്ഥാനതല വർക്ക് എക്സ്പീരിയൻസ് മേളയിൽ 2 എ ഗ്രേഡുകൾ ലഭിച്ചു. സോഷ്യൽ സയൻസ്  മേളയിൽ ഒരു എ ഗ്രേഡും ലഭിച്ചു.