അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ മരം ഒരു വീട്
മരം ഒരു വീട്
ഒരിക്കൽ രാമു എന്ന് പേരുള്ള ഒരാൾ പട്ടണത്തിൽ താമസിച്ചിരുന്നു. രാമുവിന്റെ വീടിനു പിറകിൽ നല്ലൊരു തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തിൽ നിറയെ ചെടികളും പൂക്കളും ഉണ്ടായിരുന്നു. ആ തോട്ടത്തിന്റെ ഒരറ്റത്ത് ഒരു മാവും നിന്നിരുന്നു. കുട്ടിക്കാലത്ത് ആ മാവിന്റെ ചുവട്ടിൽ പോയി കളിച്ചിരുന്നു. അവന് വിശക്കുമ്പോൾ മധുരമുള്ള മാമ്പഴങ്ങൾ കഴിച്ചിരുന്നു. കാലം മുന്നോട്ടു പോയപ്പോൾ മാവിനും പ്രായം ചെന്നു. രാമുവും വളർന്നു. ഇപ്പോൾ വല്ലപ്പോഴുമേ മാമ്പഴം ഉണ്ടാവുകയുള്ളൂ. രാമു ആ മാവ് മുറിക്കാൻ തീരുമാനിച്ചു. ആ മരത്തിൽ ഒത്തിരി കിളികളും പക്ഷികളും കൂട് കൂട്ടിയിരുന്നു. പിറ്റേദിവസം രാമു മരം മുറിക്കാൻ വന്നപ്പോൾ ആ മരത്തിൽ ഉണ്ടായിരുന്ന കിളികളും പക്ഷികളും മരംമുറിക്കല്ലേ... മരംമുറിക്കല്ലേ... ഈ മരം ഞങ്ങളുടെ വീടാണെന്നും മരം മുറിച്ചാൽ ഞങ്ങളുടെ വീട് നഷ്ടപ്പെടുമെന്നും ഞങ്ങൾക്ക് പോകാൻ വേറെ ഇടമില്ലന്നും കിളികൾ രാമുവിനോട് പറഞ്ഞു. അപ്പോൾ രാമു മരത്തിലേക്ക് നോക്കി. അതിൽ ഒത്തിരി പക്ഷികളുടെ കൂട് കാണാമായിരുന്നു. കുട്ടിക്കാലത്ത് തനിക്ക് തണൽ തരുകയും ഒത്തിരി ഓർമ്മകൾ നൽകുകയും ചെയ്ത മരത്തെ നന്ദിയോടെ അപ്പോൾ രാമു സ്മരിച്ചു. ആ ഒരു നിമിഷം രാമു തന്റെ കുട്ടിക്കാലത്തേക്ക് മടങ്ങിപ്പോയി. വിശക്കുമ്പോൾ വയറുനിറയെ മാമ്പഴം കഴിച്ചതും കിളികൾ പാട്ടുപാടി തന്നതും അങ്ങനെയെല്ലാം ഓരോന്നായി രാമു ഓർത്തെടുത്തു. രാമുവിന് തന്റെ തെറ്റ് മനസ്സിലായി. രാമു മരം മുറിക്കുന്നതിൽ നിന്നും പിന്മാറി. കിളികളോടും പക്ഷികളോടും ഇനി എത്ര നാൾ വേണമെങ്കിലും ഇവിടെ കഴിഞ്ഞൊള്ളൂ, . ഞാനീ മരം വെട്ടുകയില്ലയെന്നു രാമു പറഞ്ഞു. കിളികൾക്കെല്ലാം സന്തോഷമായി. അവർ നന്ദി സൂചകമായി നല്ലൊരു പാട്ട് രാമുവിന് പാടി കൊടുത്തു.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ