അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

പണമാണ് വലുതെന്നു
ആരോ പറഞ്ഞു,
പണം അല്ല വലുതെന്ന്
ലോകം അറിഞ്ഞു.
പവർ ആണ് വലുതെന്ന്
ആരോ പറഞ്ഞു,
അതുമല്ല വലുതെന്ന്
നാം ഇന്ന് അറിഞ്ഞു.
വൈറസിൽ നിന്നൊരു
മോചനം നേടാൻ
സകലരും
ശ്രമിക്കുന്നു.
ഡോക്ടറും
പോലീസും
നമ്മൾതൻ
സർക്കാരും.
അകലത്തായ് നിൽക്കണം
രക്തബന്ധവും,
അണപൊട്ടി ഒഴുകുന്ന
സ്നേഹബന്ധവും.
അറിവുള്ളോർ
പറയുന്ന കാര്യങ്ങൾ
അതിജീവനത്തിൻ
മാർഗങ്ങൾ അല്ലയോ?
അകലണം,
നാടിൻ നന്മയ്ക്കായി
അകലണം,
നാളേയ്ക്ക് വേണ്ടി നാം.

ആബിദ് മോൻ
3B അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത