അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

പോരാടുവാൻ നേരമായി കൂട്ടരേ പോരാടുവാൻ നേരമായി.
നാട്ടിലെങ്ങും കടന്നവൻ
ലോകമൊട്ടൊക്കെയും കീഴടക്കി.
നിമിഷ നേരം കൊണ്ട് പടർന്നു പരക്കുന്നു,
ലോകത്തെ മുഴുവൻ ചാരമാക്കാൻ.
ഓർക്കുക കൂട്ടരേ നേരമായിന്നു
പോരാടുവാൻ നമുക്ക് നേരമായി.
അകലങ്ങൾ പാലിച്ചും അതിരുകൾ പാലിച്ചും
തുരത്താം നമുക്കീ ഭീകരനെ.
യാത്രകൾ വേണ്ട ഒത്തുചേരൽ വേണ്ട
ആഘോഷങ്ങളൊക്കെയും മാറ്റി നിർത്താം.
 മുഖം മറച്ചും കൈകൾ കഴുകിയും
ശുചിത്വം പാലിക്കാം ലോകനന്മയ്ക്കായി.
ഓർക്കുക കൂട്ടരേ നേരമായിന്നു പോരാടുവാൻ നമുക്ക് നേരമായി.
ഒന്നിച്ചു പൊരുതിടാം ഒന്നായ് പൊരുതിടാം,
നാളേയ്ക്ക് വേണ്ടി നമുക്ക് പൊരുതിടാം.
ഒഴിവാക്കിടാം സ്നേഹ സന്ദർശനം,
ഒഴിവാക്കിടാം ഹസ്തദാനങ്ങളൊക്കെയും.
ആരോഗ്യ രക്ഷയ്ക്കു നൽകും നിർദേശങ്ങൾ
പാലിച്ചിടാം നമുക്ക് മടിയില്ലാതെ. ജാഗ്രതയോടെ, ശുചിത്വ ബോധത്തോടെ
മുന്നേറിടാം ലോക നന്മയ്ക്കു വേണ്ടി.
ഓർക്കുക കൂട്ടരേ നേരമായിന്നു
പോരാടുവാൻ നമുക്ക് നേരമായി.

ശിവജിത്ത് എ. നായർ
1 A അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത