അഴീക്കോട് നോർത്ത് യു പി സ്കൂൾ‍‍/അക്ഷരവൃക്ഷം/കണ്ടൽക്കാടുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കണ്ടൽക്കാടുകൾ

"കണ്ടൽക്കാടുകൾ തീയിട്ടു നശിപ്പിച്ചിരിക്കുന്നു". പത്രത്തിൽ വന്ന ആ വാർത്ത മാളു ഉറക്കെ വായിച്ചു. എന്താണ് ഈ കണ്ടൽക്കാടുകൾ? സംശയം തീർക്കാനായി മാളു അടുക്കളയിലേക്ക് ഓടി. അമ്മേ .... എന്താണീ കണ്ടൽക്കാടുകൾ? തൻ്റെ പ്രഭാത ജോലികൾക്കിടയിലും അമ്മ മാളുവിൻ്റെ കുഞ്ഞു ചോദ്യങ്ങൾക്ക് ഉത്തരം നൽകി. മാളൂ .. കായലോരങ്ങളിലും ചതുപ്പ് പ്രദേശങ്ങളിലും ഉപ്പുരസം കലർന്ന വെള്ളത്തിൽ വളരുന്ന പച്ച മരങ്ങളാണ് കണ്ടൽക്കാടുകൾ.അമ്മ നൽകിയ മറുപടി മാളുവിന് മതിയായില്ല. ഈ കാടുകൾ കൊണ്ട് എന്താണമ്മേ നേട്ടം.മാളുവിൻ്റെ അടുത്ത സംശയം. മാളൂട്ടീ... വെള്ളത്തിൽ നിന്ന് ഉപ്പ് ശേഖരിക്കാനും തീരദേശ പ്രദേശങ്ങളിലെ മണ്ണൊലിപ്പ് തടയാനും ഈ കാടുകൾക്ക് സാധിക്കും. കൂടാതെ സുനാമി, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ തടയാനും ഈ കാടുകൾക്ക് കഴിയും.ഇത്തരം പ്രദേശങ്ങളിൽ മത്സ്യസമ്പത്തും കൂടുതലായിരിക്കും. അമ്മയ്ക്കറിയാവുന്ന കാര്യങ്ങളൊക്കെ മാളുവിന് പറഞ്ഞു കൊടുത്തു.എന്നിട്ടും മാളുവിന് സംശയം തീർന്നിരുന്നില്ല. പിന്നെ എന്തിനാണമ്മേ ഇവയെ നശിപ്പിക്കുന്നത്? മാളുവിൻ്റെ ഈ നിഷ്കളങ്കമായ ചോദ്യം കേട്ട് അമ്മ ഒന്ന് ചിരിച്ചു . മോളേ.. കൃഷിക്ക്, വീട് വെക്കാൻ, കെട്ടിടങ്ങൾ പണിയാൻ, ഫാക്ടറി നിർമ്മിക്കാൻ തുടങ്ങിയ കാര്യങ്ങൾക്ക് വേണ്ടി മനുഷ്യർഇന്ന് കണ്ടൽക്കാടുകൾ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. കണ്ടൽക്കാടുകൾ മാത്രമല്ല ഒരു ചെടികളും നശിപ്പിക്കാൻ പാടില്ല മാളൂ. അമ്മയുടെ ഉപദേശം കേട്ട ശേഷം എന്തൊക്കെയോ മനസ്സിലായ ഭാവത്തിൽ മാളു തോട്ടത്തിലേക്കോടി. കൈയിൽ സൂളിൽ നിന്ന് കിട്ടിയ വിത്തിൻ്റെ പായ്ക്കറ്റുമായി.ആ അമ്മയുടെ മനസ്സ് നിറഞ്ഞു.ഒപ്പം പ്രകൃതിയുടേയും.

സൻമയ സുധീഷ്
(6 A) അഴീക്കോട് നോർത്ത് യു പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ