അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/കൊറോണയോട്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയോട്

 തീർന്നില്ലേ നിന്റെ ദാഹം ഇനിയും
എന്തിനു ചൂഴ്ന്നെടുക്കുന്നു രക്തവും മാംസവും ?
അനാഥമായ പാതകൾ നോക്കി
പൊട്ടിച്ചിരിക്കുന്നതെന്തിന് ?
നീ പരത്തിയ ഭയം കാട്ടുതീയായി
ചുട്ടെരിക്കുന്നത് കാണുന്നില്ലേ ?
നിൻറെ വിഷപ്പല്ലുകൾ കാർന്നുതിന്നുന്ന
ജീവിതങ്ങളുടെ കരച്ചിൽ കേൾക്കുന്നില്ലേ ?
വിശപ്പിന്റെ മറ്റൊരുഗ്രഭാവം ഞാനിതാ
കാണുന്നു ഈ നിമിഷം
വേനൽ ചൂടിൽ ദാഹജലം കിട്ടാതെ
വിശപ്പകലാതെ അലയുന്ന പക്ഷികളും
അറവുമാടുകളും കടത്തിണ്ണയിലെ
മനുഷ്യ ക്കോലങ്ങളും
നീ വരുത്തിയ ഈ ദുർഗതി മറക്കില്ല
ലോകം
നിന്റെ കരങ്ങളൊടുക്കിയ ജീവിതങ്ങൾ
നിന്റെ അന്ത്യം കണ്ടു ചിരിക്കട്ടെ
ചുമരുകൾക്കുള്ളിൽ നീ തളച്ച
ബാല്യങ്ങൾ ആത്മരോഷം കൊള്ളട്ടെ
നീ തന്നെ ഒരുക്കിയ യുദ്ധക്കളത്തിൽ
നിന്റെ മരണം അകലെയല്ല.

ജനിഷ ജയൻ
9 അഴീക്കോട് എച്ച് എസ് എസ്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത