അരിയിൽ യു പി സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1909ൽ മണലെഴുത്ത് അധ്യാപകനായ 'ഒതേനൻ എഴുത്തച്ചൻ'അരിയിൽ എലിമെൻറ്‍ററിസ്ക്കൂൾസ്ഥാപിച്ചു.ലഭ്യമായ വിവരം അനുസരിച്ച് കണ്ണൻ ഏച്ചിക്കുളം പുരയിൽ ആയിരുന്നു പ്രഥമവിദ്യാർഥി.പിന്നീട് ഈ വിദ്യാലയം അരിയിൽഎൽ.പി. സ്കൂൾആയി അറിയപെട്ടു. ഓരോ വർഷവും കുട്ടികളുടെ എണ്ണവും വർദ്ധിച്ചുവന്നു. കുഞ്ഞിമുറ്റത്ത് പ്രവർത്തിച്ചു വന്നിരുന്ന കാർത്യായനി സ്മാരക ഹയർ എലിമെൻറ്‍ററിസ്കൂൾ സ്ഥാപകനും ഹെഡ്മാസ്ററും ആയിരുന്നു ശ്രീ. എൻ. നീലകണ്ഠപൊതുവാൾ. 1961ൽ കാർത്യായനി സ്മാരക യു.പി.സ്കൂൾ അരിയിൽ എൽപി സ്കൂളുമായി ലയിച്ചുഅരിയിൽ യുപി സ്കൂൾ ആയി ഉയർത്തപ്പെട്ടു.അക്കാലത്ത്അരിയിൽ യുപി സ്കൂളിലെ ഹെഡ്മാസ്റ്റരായിരുന്ന ശ്രീ.കേളപ്പൻ തൽസ്ഥാനംഒഴിയുകയുംമഞ്ചേരി കൃഷ്ണൻമാസ്റർമാനേജരും ഹെഡ്മാസ്ററും ആയി പ്രവർത്തനം ആരംഭിക്കുകയുംചെയ്തു.ശ്രി.എന്പി ചന്തുക്കുട്ടി മാസ്ററർ ഹെഡ്മാസ്ർ ആയിരിക്കെ 1985ൽ മാനേജ്മെന്റ്കൈമാറ്റത്തിലൂടെ സ്കൂൾ കോഴിക്കോട് രൂപത ഏറ്റടുത്തു.പഴയ കെട്ടിടത്തോടുംസ്ഥലത്തോടും ചേർന്ന് മൂന്നേമുക്കാൽ എകർ സ്ഥലവും രൂപത വാങ്ങിയതോടെ വിശാലമായകൊമ്പോൺട് എന്ന സൊപ്നം സഫലമായി.1997ൽ ലോകത്തിൽ ആദ്യമായി പട്ടുവംപഞ്ചായത്ത്നു വേണ്ടി ജൈവവൈവിധ്യപ്രമാണ പത്രപ്രഖ്യാപനം അരിയിൽ യുപി സ്കൂളിൽ വെച്ച് നടന്നു.ഇന്ന് അക്കാദമിക-അനക്കാദമിക മേഖലകളിൽ ഏറെ മികച്ച നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് ഈ സരസ്വതിക്ഷേത്രം അരിയിൽ പ്രദേശത്തിന് വിജ്ഞാനപ്രഭ ചൊരിഞ്ഞു കാലത്തിനും കാലഘട്ടത്തിനും സാക്ഷിയാകുന്നു.