അമൃത വി.എച്ച്.എസ്.എസ്.കോന്നി/അക്ഷരവൃക്ഷം/സൂപ്പർ ഹീറോ കിങ്ങിണി കാക്ക
സൂപ്പർ ഹീറോ കിങ്ങിണി കാക്ക
ഒരു ദിവസം രാവിലെ അപ്പുവും കൂട്ടുകാരും റോഡിൽ കളിക്കുകയായിരുന്നു. അപ്പോൾ ആ വഴി വന്ന കിങ്ങിണി കാക്ക ഇത് കണ്ടു. ഉടനെ തന്നെ കിങ്ങിണി കാക്ക അവരുടെ അടുത്തെത്തി. "എന്തിനാ കൂട്ടുകാരെ നിങ്ങൾ ഈ സമയത്ത് റോഡിൽ കൂട്ടം കൂടി കളിക്കുന്നത്? "-കിങ്ങിണി കാക്ക ചോദിച്ചു. വീട്ടിൽ തന്നെ ഇരുന്ന് മടുത്തു, അതുകൊണ്ടാണ് ഞങ്ങൾ കളിക്കാൻ ഇറങ്ങിയത് എന്ന് അപ്പു പറഞ്ഞു. ഇതു കേട്ട കിങ്ങിണി കാക്ക അത്ഭുതപ്പെട്ടുകൊണ്ടു അവരോട് ചോദിച്ചു -"കുട്ടികളേ, നമ്മുടെ നാട് കൊറോണ എന്ന വൈറസിനെതിരെ പൊരുതുന്ന ഈ സമയത്ത് നാം വീട്ടിൽ ഇരിക്കുകയല്ലേ ചെയ്യേണ്ടത് !! വീട്ടിൽ നിങ്ങൾക്ക് ചെയ്യാവുന്ന എന്തെല്ലാം നല്ല കാര്യങ്ങൾ ഉണ്ട്, അതിന് നിങ്ങളെ അധ്യാപകരും രക്ഷകർത്താക്കളും സഹായിക്കും. പുസ്തകങ്ങൾ വായിക്കാം, പൂന്തോട്ടം ഒരുക്കാം, അങ്ങനെ എന്തെല്ലാം ചെയ്യാം! ഇനി മുതൽ അങ്ങനെ ചെയ്യണം കേട്ടോ... ഇതെല്ലാം കേട്ടപ്പോൾ അപ്പുവിനും കൂട്ടുകാർക്കും തങ്ങളുടെ തെറ്റ് മനസ്സിലായി , അതുകൊണ്ട് ഈ കൊറോണ കാലത്ത് വീട്ടിൽ തന്നെ ഇരുന്ന് തങ്ങളുടെ സമയം നല്ല കാര്യങ്ങൾ ചെയ്യുന്നതിനു വേണ്ടി ചിലവഴിക്കാൻ അവർ തീരുമാനിച്ചു. കിങ്ങിണി കാക്കയോട് നന്ദി പറഞ്ഞ് എല്ലാവരും അവരവരുടെ വീടുകളിലേക്ക് പോയി.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ