അമൃതാ യു.പി.എസ്സ്. പാവുമ്പ/അക്ഷരവൃക്ഷം/അണ്ണാൻ കുഞ്ഞ്

Schoolwiki സംരംഭത്തിൽ നിന്ന്
അണ്ണാൻ കുഞ്ഞ്

ഒരു ദിവസം അപ്പൂസ് സ്കൂളിൽ പോയിട്ട് വരുകയായിരുന്നു.... അപ്പോഴാണ് വഴിയിൽ ഒരു അണ്ണാൻ കുഞ്ഞിന്നെ കണ്ടത്. അപ്പൂസ് അതിനെ എടുത്ത് വീട്ടിൽ കൊണ്ടുപോയി. അമ്മ ചോദിച്ചു മോനെ ഇത് എവിടുന്നാണ്? എന്തിനാണ് നീ ഇതിനെ എടുത്ത് കൊണ്ട് വന്നത്? എനിയ്ക്ക വഴിയിൽ നിന്നും കിട്ടിയതാണമ്മെ ഇവൻ ഒറ്റയ്ക്ക കിടക്കുന്നത് കണ്ടപ്പോൾ എനിയ്ക്ക ഒരു പാട് വിഷമമായി... മോനെ ഇവനെ അവിടെ തന്നെ കൊണ്ട് വിട് ഇവൻ്റെ അമ്മ ഇവനെ കാണാതെ വിഷമിക്കുകയായിരിക്കും... ഇല്ല അമ്മെ എനിയ്ക്ക ഇവനെ വളർത്താനാ.... വേണ്ട മോനെ വേണ്ട നിനക്ക് നിൻ്റെ അമ്മയെ കാണാതിരിക്കുമ്പോൾ വിഷമമാകത്തില്ലെ അതുപോലെ തന്നെയാണ് ഇവനും... അപ്പൂസ് കുറേ നേരം ചിന്തിച്ചു ശരിയാ അമ്മ പറഞ്ഞത്.... അവൻ അണ്ണാൻ കുഞ്ഞിനെ എടുത്ത് കിടന്ന സ്ഥലത്ത് കൊണ്ട് വിട്ട്... അമ്മ അണ്ണാൻ അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു. ഓടി വന്നു കുഞ്ഞിനെയും എടുത്ത് കൊണ്ട് മരത്തിലോട്ട് കേറി പോയി....അപ്പൂസിന് വളരെയേറെ സന്തോഷവുമായി......

ആദിത്യൻ എസ്
1B അമൃതാ യു.പി.എസ്സ്. പാവുമ്പ
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ