അന്നൂർ യു പി സ്കൂൾ ‍‍/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

രോഗപ്രതിരോധം കൊറോണ വൈറസ്

ലോകരാജ്യങ്ങൾ ഇന്ന് ഏറ്റവും കൂടുതൽ ഭയപ്പാടോടെ നേരിടുന്ന ഒരു മഹാമാരിയാണ് കൊറോണ. കോവിഡ് 19 എന്ന് ലോകാരോഗ്യ സംഘടന പേരിട്ട ഈ കൊറോണ വൈറസ് ഇതുവരെ ഏകദേശം ഒന്നരലക്ഷത്തിനു മുകളിൽ ആളുകളുടെ ജീവനെടുത്തു. കൊറോണ വൈറസിന് ഇതു വരെ കൃത്യമായ മരുന്നോ പ്രതിരോധ വാക്സിനോ കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ രോഗം പടരാതെ അതിനെ പ്രതിരോധിക്കുക എന്ന വഴിയെ നമുക്ക് മുന്നിലുള്ളു. നമ്മുടെ സംസ്ഥാനത്ത് ഇപ്പോൾ കൊറോണ രോഗികൾ ഉണ്ടെങ്കിലും മികച്ച പ്രതിരോധ പ്രവർത്തനത്തിന്റെ ഫലമായി അതിന്റെ വ്യാപനം തടയുവാൻ ഏറെക്കുറെ സാധിച്ചിട്ടുണ്ട്. പരിസരശുചിത്വവും, വ്യക്തിശുചിത്വവും പാലിക്കുക കൈകൾ സോപ്പും വെള്ളവും ഉപേയാഗിച്ച് 20സെക്കന്റ്‌ എങ്കിലും വൃത്തിയായി കഴുകുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും മാസ്ക് ഉപയോഗിച്ച് മൂടുക. കൂട്ടംകൂടി നിൽക്കാതെ മറ്റുള്ളവരിൽ നിന്നും ഒരു മീറ്റർ അകലത്തിലെങ്കിലും നിൽക്കുക, തുടങ്ങിയ പ്രാഥമിക കാര്യങ്ങൾ പോലും കൊറോണ രോഗത്തെ നമ്മളിൽ നിന്നും അകറ്റാൻ വേണ്ടി സഹായിക്കുന്നു.

അഞ്ജന കെ
7 എ അന്നൂർ യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം