അന്നൂർ യു പി സ്കൂൾ ‍‍/അക്ഷരവൃക്ഷം/കൊറോണയെ നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ നേരിടാം

വ്യക്തി ശുചിത്വം പ്രധാനം.. കൊറോണയെ നേരിടാം.... ഇന്ന് നമ്മുടെ സമൂഹത്തിന് ഭീഷണിയായിരിക്കുന്നത് നോവൽ കൊറോണ വൈറസാണ്. വൈറസ് സാന്നിദ്ധ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ അയാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴും രോഗം മറ്റൊരാളിലേക്ക് പടരാം. വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിദ്ധ്യം ഉണ്ടാകാം. ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച് പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ, കണ്ണിലോ തൊട്ടാലും പടരും. വ്യക്തി ശുചിത്വം ആണ് കൊറോണ പടരുന്നത് ഒരു പരിധിവരെ തടയാനുള്ള മാർഗ്ഗം. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും വായിൽനിന്നും പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽനിന്നും വൈറസ് പടരാം. വായയും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യും. അത്‌ കൊണ്ട് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മൂക്കും, വായയും മൂടുക. കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടുന്ന ശീലം ഒഴിവാക്കണം പനി, ജലദോഷം ഉള്ളവരോട് അടുത്തിടപഴകാതിരിക്കുക. അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക, യാത്രകൾ കുറയ്ക്കുക. ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ വകുപ്പ് നൽകുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

കൃഷ്ണബാബു കെ വി
7 എ അന്നൂർ യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം