അട്ടത്തോട് ട്രൈബൽ എൽ. പി. എസ്./ചരിത്രം
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് അട്ടത്തോട് ട്രൈബൽ എൽ. പി. എസ്. 2015 ൽ സ്ഥാപിതമായി. ഒന്നു മുതൽ നാലുവരെ ക്ലാസുകളിലായി40 കുട്ടികൾ ഈ സ്ഥാപനത്തിൽ പഠിക്കുന്നു. ഇതിൽ 38 കുട്ടികളും ST വിഭാഗത്തിൽ ഉൾപ്പെട്ടവരാണെന്ന സവിശേഷതയും ഈ സ്കൂളിനുണ്ട്. മലമ്പണ്ടാരം ഉള്ളാടൻസ് എന്നീ രണ്ട് ആദിവാസി വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.30 കിലോമീറ്റർ റേഡിയൽ ഡിസ്റ്റൻസിൽ നിന്നാണ് കുട്ടികൾ പഠിക്കാനായി എത്തുന്നത്.എത്തിച്ചേരാൻ അല്പം ബുദ്ധിമുട്ടാണ് അട്ടത്തോട് ഗവ. ട്രെബൽ എൽ പി എസ്സിൽ.... ശബരിമല പൂങ്കാവനത്തിനുള്ളിലെ സ്കൂൾ.അതുകൊണ്ടു തന്നെ അവിടേക്ക് നിയമനം കിട്ടുന്ന അധ്യാപകർ അല്പം പരിഭവത്തോടേയും വിഷമത്തോടേയുമായിരിക്കും വിദ്യാലയത്തിലേക്ക് ആദ്യ യാത്ര പുറപ്പെടുന്നത്....പക്ഷെ പിന്നീടവർക്ക് പ്രിയപ്പെട്ട വിദ്യാലയമായി അട്ടത്തോട് മാറുന്നുവെന്നതാണ് ചരിത്രം. എങ്ങിനെയാണീ വിദ്യാലയം എല്ലാവർക്കും പ്രിയപ്പെട്ടതാകുന്നത്..?
പമ്പയാറിന്റെ കളകളാരവങ്ങൾ കേട്ട്,കോടമഞ്ഞിന്റെ തണുപ്പണിഞ്ഞ് പർണ്ണാശ്രമ വിശുദ്ധിയോടെ ഒരു വിദ്യാലയം... നേർത്ത തണുപ്പു കലർന്ന ശുദ്ധവായു ശ്വാസനാളത്തെ ഹരം കൊള്ളിക്കുമ്പോഴേ നമ്മളാന്തരീക്ഷത്തെ ഇഷ്ടപ്പെട്ട് തുടങ്ങും....
കുസൃതിത്തരങ്ങളേക്കാൾ കൗതുകവും അമ്പരപ്പും നിറഞ്ഞ കണ്ണുകളുള്ള കാടിന്റെ മക്കൾ.... അവരുടെ സ്വന്തം വിദ്യാലയമാണിത് .....
വനമേഖലയിലാണെങ്കിലും ഏറെ സൗകര്യങ്ങളുമുള്ള ഒരു വിദ്യാലയമാണിത്. അടച്ചുറപ്പുള്ള കെട്ടിടം, ഇലക്ട്രിസിറ്റി, കേബിൾ കണക്ഷൻ, നെറ്റ് കണക്റ്റിവിറ്റി സൗകര്യം.. അങ്ങിനെ തുടങ്ങി ഒരു വിദ്യാലയത്തിനാവിശ്യമുള്ള ഒട്ടുമിക്ക സൗകര്യങ്ങളും ഈ വിദാലയത്തിലുണ്ട്.
വിദ്യാലയത്തിലെ പകുതിയിൽ അധികം കുട്ടികൾക്കും പഠന സഹായത്തിനായി സർക്കാർ നൽകിയ ലാപ്പ്ടോപ്പുകളുണ്ട്. ഒരു പക്ഷെ കേരളത്തിലെ വിദ്യാലയങ്ങളിൽ ഏറ്റവും മികച്ച ഉച്ചഭക്ഷണമെനുവുള്ള വിദ്യാലയമായിരിക്കുമിത്. ഉച്ച ഭക്ഷണത്തോടൊപ്പം പ്രഭാത ഭക്ഷണവും സായാഹ്ന ഭക്ഷണവും കുട്ടികൾക്കായി ഈ വിദ്യാലയമൊരുക്കുന്നുണ്ട്. കുട്ടികളുടെ Happiness index ൽ ഒരു പക്ഷെ ഉപജില്ലയിലെ ഏറ്റവും മികച്ച സ്കോർ ഈ വിദ്യാലയത്തിന്റേതായിരിക്കും....
വീടുവിട്ടപ്പോൾ മറ്റൊരു വീടായി വിദ്യാലയത്തെ കരുതി മുഴുവൻ സമയവും വിദ്യാലയ പ്രവർത്തനങ്ങളിൽ മുഴുകുന്ന പ്രഥമാധ്യാപകൻ ബിജു തോമസ് സാറും സഹപ്രവർത്തകരായ അഭിലാഷ് സാർ, സുമേഷ് ചന്ദ്ര സാർ... അധ്യാപകർക്കൊപ്പം എല്ലാ വിദ്യാലയ പ്രവർത്തനങ്ങളിലും ഭാഗഭാക്കാവുന്ന രക്ഷിതാക്കളും പിടി എ യും... സാമൂഹ്യമായും സാമ്പത്തികമായും ഏറെ പിന്നിൽ നിൽക്കുന്ന ഒരു വിഭാഗത്തിന്റെ ഏക ആശ്രയം എന്ന നിലക്ക് എല്ലാ തരം പിന്തുണയും നൽകി വിദ്യാലയത്തോടൊപ്പം നിൽക്കുന്ന റാന്നി പെരുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോഹൻ സാറും ഭരണ സമിതിയും.... അവരാണീ വിദ്യാലയത്തിന്റെ കരുത്ത് ..... ആ കരുത്തിൽ പുതുവഴികൾ വെട്ടി തുറന്ന് മുന്നേറുകയാണിന്നീ വിദ്യാലയം.
ജന്റർ ന്യൂട്രൽ യൂണിഫോം എന്ന പുത്തൻ ആശയം ഏറ്റെടുക്കുന്ന ആദ്യത്തെ ട്രെബൽ വിദ്യാലയമായി മാറിയിരിക്കുകയാണ ഗവ. ട്രെബൽ എൽ പി എസ് അട്ടത്തോട് .... ഇനിയും ഏറെ മുന്നേറാനാവുമെന്ന ആത്മവിശ്വാസത്തിൽ പുത്തൻ ആശയങ്ങളും പദ്ധതികളുമായി മുന്നോട്ടു പോകുകയാണ് വിദ്യാലയം....