അട്ടത്തോട് ട്രൈബൽ എൽ. പി. എസ്./അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

വനമേഖലയിലാണെങ്കിലും ഏറെ സൗകര്യങ്ങളുമുള്ള ഒരു വിദ്യാലയമാണിത്.അടച്ചുറപ്പുള്ള കെട്ടിടം, ഇലക്ട്രിസിറ്റി, കേബിൾ കണക്ഷൻ, നെറ്റ് കണക്റ്റിവിറ്റി സൗകര്യം.. അങ്ങിനെ തുടങ്ങി ഒരു വിദ്യാലയത്തിനാവിശ്യമുള്ള ഒട്ടുമിക്ക സൗകര്യങ്ങളും ഈ വിദാലയത്തിലുണ്ട്.

വിദ്യാലയത്തിലെ പകുതിയിൽ അധികം കുട്ടികൾക്കും പഠന സഹായത്തിനായി സർക്കാർ നൽകിയ ലാപ്പ്ടോപ്പുകളുണ്ട്. ഒരു പക്ഷെ കേരളത്തിലെ വിദ്യാലയങ്ങളിൽ ഏറ്റവും മികച്ച ഉച്ചഭക്ഷണമെനുവുള്ള വിദ്യാലയമായിരിക്കുമിത്. ഉച്ച ഭക്ഷണത്തോടൊപ്പം പ്രഭാത ഭക്ഷണവും സായാഹ്ന ഭക്ഷണവും കുട്ടികൾക്കായി ഈ വിദ്യാലയമൊരുക്കുന്നുണ്ട്. കുട്ടികളുടെ Happiness index ൽ ഒരു പക്ഷെ ഉപജില്ലയിലെ ഏറ്റവും മികച്ച സ്കോർ ഈ വിദ്യാലയത്തിന്റേതായിരിക്കും....ജന്റർ ന്യൂട്രൽ യൂണിഫോം എന്ന പുത്തൻ ആശയം ഏറ്റെടുക്കുന്ന ആദ്യത്തെ ട്രെബൽ വിദ്യാലയമായി മാറിയിരിക്കുകയാണ ഗവ. ട്രെബൽ എൽ പി എസ് അട്ടത്തോട് .... ഇനിയും ഏറെ മുന്നേറാനാവുമെന്ന ആത്മവിശ്വാസത്തിൽ പുത്തൻ ആശയങ്ങളും പദ്ധതികളുമായി മുന്നോട്ടു പോകുകയാണ് വിദ്യാലയം.... ഓൺലൈൻ പഠനം സാധ്യമാവാത്ത ആദിവാസി ഊരുകളിൽ അട്ടത്തോട് ഗവണ്മെന്റ്ട്രൈബൽ എൽ. പി സ്കൂളിലെ ട അധ്യാപകർ നേരിട്ടെത്തി മാതാ പിതാക്കളെ കാര്യങ്ങൾ ബോധിപ്പിച്ചു പഠിപ്പിക്കുന്നു.. https://www.manoramaonline.com/news/latest-news/2022/02/04/pathanamthitta-attathod-tribal-students-to-get-weekly-class.html