Schoolwiki:തിരഞ്ഞെടുത്ത വിദ്യാലയങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:54, 4 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ)
എന്‍.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂര്‍
എന്‍.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂര്‍

എന്‍.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂര്‍

കണ്ണൂര്‍ ജില്ലയില്‍, പാനൂര്‍ മുനിസിപാലിറ്റിയില്‍ കനക മല യുടെ താഴ്​വാരത്ത് പെരിങ്ങത്തൂർ പുഴയുടെ ഓരം ചേര്‍ന്ന് പെരിങ്ങത്തൂര്‍ പട്ടണത്തില്‍ കടവത്തൂര്‍ റോഡില്‍ അതി മനോഹരമായ മൂന്നുനില കെട്ടിടത്തില്‍ എന്‍.എ.എം ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നു. മുസ്ലീം എഡ്യുക്കേഷനല്‍ ആന്റ് കള്‍ച്ചറല്‍ ഫോറം 1995-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ ( തലശ്ശേരി വിദ്യഭ്യാസ ജില്ല, ചൊക്ലി ഉപജില്ല) പ്രശസ്ത വിദ്യാലയമാണ്. കേരളത്തിലെ മികച്ച വിദ്യാലയത്തിനുള്ള ഹരിത വിദ്യാലയം അവാര്‍ഡ്, മാതൃഭൂമി പത്രത്തിന്റെ സീഡ് പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.