"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 144: വരി 144:
</center><br>
</center><br>
<font size=5>'''[[{{PAGENAME}}/സ്വാതന്ത്ര്യ ദിനം കൂടുതൽ ചിത്രങ്ങൾ|സ്വാതന്ത്ര്യ ദിനം കൂടുതൽ ചിത്രങ്ങൾ]]'''</font>
<font size=5>'''[[{{PAGENAME}}/സ്വാതന്ത്ര്യ ദിനം കൂടുതൽ ചിത്രങ്ങൾ|സ്വാതന്ത്ര്യ ദിനം കൂടുതൽ ചിത്രങ്ങൾ]]'''</font>
==ഓണാഘോഷം==
==ഓണാഘോഷ പരിപാടികൾ==

12:40, 25 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


മുൻ വർഷങ്ങളിലെ വിദ്യാലയ പ്രവർത്തനങ്ങൾ


2021-2022 അധ്യായന വർഷത്തിലെ പ്രവർത്തനങ്ങൾ
2020-2021 അധ്യായന വർഷത്തിലെ പ്രവർത്തനങ്ങൾ
2019-2020 അധ്യായന വർഷത്തിലെ പ്രവർത്തനങ്ങൾ

2018-2019 അധ്യായന വർഷത്തിലെ പ്രവർത്തനങ്ങൾ


2022-2023 അധ്യയന വർഷ പ്രവർത്തനങ്ങൾ


സ്കൂൾ തുറക്കും മുൻപേ

ഒരു അധ്യയന വർഷം ആരംഭിക്കുന്നതിനു അധ്യാപകരെ ഒരുക്കുന്നതിനായി ഒരു ദിവസത്തെ മുന്നൊരുക്ക സെമിനാർ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സംഘടിപ്പിച്ചു. ക്ലാസ് നയിച്ചത് റവ. ഫാ. ലെനിൻ ഫെർണാണ്ടസ് ആയിരുന്നു. കുട്ടികളോടും സഹപ്രവർത്തകരോടും മേലധികാരികളോടും ഊഷ്മളമായ ഒരു ബന്ധം നിലനിർത്തി ഒരു നല്ല അധ്യയന വർഷം സമാരംഭിക്കുന്നതിനു ഉപയോഗപ്രദമായ ഒരു ക്ലാസ്സ് ആയിരുന്നു അത്.

പ്രവേശനോൽസവം

2022 23 അധ്യയന വർഷത്തിലെ പ്രവേശനോത്സവ പരിപാടികൾ ജൂൺ 1ന് വളരെ വിപുലമായ ആഘോഷങ്ങളോടുകൂടിയാണ് ആരംഭിച്ചത് കഴക്കൂട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നടത്തിയ ജില്ലാതല ഉദ്ഘാടനം കുട്ടികൾക്ക് ഓഡിറ്റോറിയത്തിൽ വച്ച് പ്രൊജക്ടറിന്റെ സഹായത്തോടെ പ്രദർശിപ്പിച്ചതിന് ശേഷം സ്കൂൾ തല പ്രവേശനോത്സവം ഉദ്ഘാടന കർമ്മം മദർ മാനേജർ ബഹുമാനപ്പെട്ട സിസ്റ്റർ ജാസ്മിൻ പീറ്റർ നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ അധ്യക്ഷപദം അലങ്കരിച്ച ബഹുമാനപ്പെട്ട അതിഥികളായി മാണിക്യവിളാകം വാർഡ് കൗൺസിലർ സി എസ് എം ബഷീറും പി ടി എ പ്രസിഡന്റ് യൂസഫും സന്നിഹിതനായിരുന്നു ബി ആർ സിയിലെ ദീപ ടീച്ചർ ഉണ്ടായിരുന്നു. വാർഡ് കൗൺസിലർ ബഷീർ സാറും പിടിഎ പ്രസിഡന്റും ഈ സ്കൂളിലെ മുൻ വിദ്യാർഥിനി കൂടിയായ ശാലറ്റ് ടീച്ചറും കുരുന്നുകൾക്ക് ആശംസകൾ അർപ്പിച്ചു. കുഞ്ഞുങ്ങൾക്ക് കൗതുകം ഉണർത്തുന്ന രീതിയിൽ തയ്യാറാക്കിയ വിവിധ പൂക്കളുടെയും ജീവികളുടെയും രൂപങ്ങൾ കുട്ടികളുടെ കയ്യിൽ നൽകുകയും, വർണ്ണക്കടലാസ് കൊണ്ട് ഉണ്ടാക്കിയ കിരീടം തലയിൽ അണിയിക്കുകയും ചെയ്തു. വളരെ ജിജ്‍ഞാസയോടും ആകാംഷയോടും കൂടി കുട്ടികൾ പരിപാടികളിൽ പങ്കെടുത്തു. കുട്ടികൾ എല്ലാരും ഏറെ ഉത്സാഹവദികൾ ആയിരുന്നു. കുഞ്ഞുങ്ങൾക്ക് സ്കൂളിൽ നിന്നും പഠനോപകരണങ്ങളോടൊപ്പം മധുരവും നൽകി സ്വീകരിച്ചു. പരിപാടികൾ ആസ്വദിച്ച ശേഷം ദേശീയ ഗാനത്തോട് കൂടെ യോഗം സമാപിച്ചു. മുതിർന്ന കുട്ടികളുടെയും എസ് പി സി കേഡറ്റുകളുടെയും അകമ്പടിയോടെ കുരുന്നുകളെ ക്ലാസ്സുകളിൽ എത്തിച്ചു. തോരണങ്ങളാൽ അലങ്കൃതമായ ക്ലാസ് മുറികളിൽ അധ്യാപികമാർ നിറപുഞ്ചിരിയോടെ കുഞ്ഞുങ്ങളെ എതിരേറ്റു.

മെറിറ്റ് മോർണിങ്

2022 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് കോവിഡ് കാരണം മാറ്റിവയ്ക്കപ്പെട്ടിരുന്നു. 2022 - 2023 അധ്യായന വർഷത്തിന്റെ പ്രവേശനോത്സവദിനത്തിൽ തന്നെ കുട്ടികളെ അനുമോദിക്കുന്നതിനുള്ള മെറിറ്റ് മോർണിംഗ് നടത്താൻ സാധിച്ചു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ84 കുട്ടികളെയും സ്റ്റേജിൽ വിശിഷ്ട വ്യക്തികളോടൊപ്പം ഇരുത്തി അനുമോദിക്കുകയും അവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ മദർ മാനേജർ സിസ്റ്റർ ജാസ്മിൻ പീറ്റർ, മാണിക്കവിളാകം വാർഡ് കൗൺസിലർ ശ്രീ. എസ് എം ബഷീർ, പി ടി എ പ്രസിഡന്റ് ശ്രീ. യൂസഫ് ഹെഡ്മിസ്ട്രസ് സിസ്റ്റർ സിജി വി.റ്റി, മീനാ ജോസഫ് ടീച്ചർ എന്നിവർ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനം

എസ് എസ് എൽ സി റിസൾട്ട് 2022

2022 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ നൂറുമേനി വിജയം കരസ്ഥമാക്കി. പരീക്ഷയെഴുതിയ 240 കുട്ടികളും ഉപരിപഠനത്തിനു അർഹരായി. 21 മിടുക്കികൾ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി.
2022 എസ് എസ് എൽ സി ഫുൾ എ പ്ലസ് നേടിയവർ

ദിന പത്രങ്ങൾ സ്ക‍ൂളിൽ

കുട്ടികൾക്ക് ആനുകാലിക സംഭവങ്ങൾ അറിയുന്നതിനും വായിക്കുന്നതിനും ആയി സ്കൂളിൽ മലയാള മനോരമ പത്രവും മാതൃഭൂമിയു പത്രവും വിവിധ സംഘടനകൾ നൽകിവരുന്നു. മലയാള മനോരമയുടെ വായന കളരി എന്ന പദ്ധതിയും, മാതൃഭൂമിയുടെ മധുരം മലയാളം എന്ന പദ്ധതിയും സ്കൂളിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു മലയാള മനോരമ പത്രം ബീമാ ജ്വല്ലറിയും സ്പോൺസർ ചെയ്തു. മാതൃഭൂമി പത്രം സ്പോൺസർ ചെയ്തത് അഭിജിത് ഫൗണ്ടേഷൻ ആണ്. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും ആനുകാലിക സംഭവങ്ങൾ മനസ്കുസിലാക്കുന്നതിനും കുറിച്ചെടുക്കുന്നതിനും ഇത് ഉപകരിക്കുന്നു.

എസ് എസ് എൽ സി കുട്ടികൾക്കായി

ജൂൺ പതിനെട്ടാം തിയതി ഈ വർഷത്തെ എസ് എസ് എൽ സി കുട്ടികൾക്കായി ഒരു സെമിനാർ സംഘടിപ്പിച്ചു.

വായനാദിനം

2021 ജൂൺ 19 അവധി ദിനമായതുകൊണ്ട് ഈ വർഷം വായനാദിനാചരണ പരിപാടികൾ ജൂൺ 20 ന് ആരംഭിച്ചു.2022- 23 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ലൈബ്രറി കൗൺസിലിന്റെയും ഉദ്ഘാടനം 20 6 2022 തിങ്കളാഴ്ച നിർവഹിക്കപ്പെട്ടു. മെറ്റിൽ മേരി ടീച്ചറിൻ്റെ സ്വാഗതത്തോടെ ആരംഭിച്ച യോഗത്തിൽ സീനിയർ അസിസ്റ്റന്റ് ടെസ് ജോസഫ് ടീച്ചർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് സഫ്നാ നസ്റിൻ ഒരു പുസ്തകാസ്വാദനവും യുപി വിഭാഗത്തിൽ നിന്ന് നീരജ ഒരു ലളിതഗാനവും അവതരിപ്പിക്കുകയുണ്ടായി. എൽ പി വിഭാഗത്തിൽ നിന്നുള്ള 'പുസ്തകങ്ങളിൽ എന്തുണ്ട്' എന്ന സുഹാനയുടെ കവിത അത്യന്തം ഹൃദ്യമായിരുന്നു. അസിസ്റ്റൻറ് സ്കൂൾ ലീഡർ ക്രിസ്മ മരിയ ജോസിന്റെ നന്ദി പ്രസംഗത്തോടെ യോഗം അവസാനിച്ചു തുടർന്നുള്ള ദിവസങ്ങളിൽ അസംബ്ലിയോട് അനുബന്ധിച്ച് പത്രവാർത്തകളെ ആസ്പദമാക്കിയുള്ള ചോദ്യോത്തരി ഉൾപ്പെടുത്തി. കഥാരചന കവിതാരചന,ഉപന്യാസ രചന,ചിത്രരചന,സാഹിത്യ ക്വിസ് എന്നീ മേഖലകളിൽ മത്സരം നടത്തി വിജയികളെ കണ്ടെത്തി വായനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉൾപ്പെടുത്താൻ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വായന പുസ്തകം ലഭ്യമാക്കി അതിൽ വായന മാസം അവസാനിക്കുന്നത് വരെ ഒരു ദിവസം ഒരു സാഹിത്യകാരൻ എന്ന നിലയിൽ കുട്ടികൾ വിവരങ്ങൾ ശേഖരിച്ചു. എല്ലാ ക്ലാസ് മുറികളിലും വായന മൂല സജ്ജമാക്കി. ഇഷ്യൂ രജിസ്റ്റർ സ്റ്റോക്ക് രജിസ്റ്റർ എന്നിവ തയ്യാറാക്കി.

അന്താരാഷ്ട്ര യോഗാദിനം

ജൂൺ 21 യോഗാ ദിനത്തോടനുബന്ധിച്ച് പോൾസൺ സാർ കുട്ടികൾക്ക് യോഗ ക്ലാസ് എടുത്തു. യോഗ നൽകുന്ന മാനസിക ശാരീരിക ആരോഗ്യത്തെ കുറിച്ചും ഇന്നത്തെ തിരക്കുള്ള ജീവിതത്തിൽ യോഗ എത്രത്തോളം പ്രയോജന പ്രദമാണെന്നും സർ വിശദമായി പറഞ്ഞു. തുടർന്ന് യോഗ പരിശീലനവും ഉണ്ടായിരുന്നു.

ലോക ലഹരി വിരുദ്ധ ദിനം

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു എസ് പി സി യുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ റാലി നടത്തി. കുട്ടികൾ എഴുതി തയാറാക്കിയ ലഖുലേഖകൾ സമീപത്തെ കടകളിൽ വിതരണം ചെയ്തു. സീനിയർ കേഡറ്റ് കുമാരി അനഘ ലഹരിവിരുദ്ധ ബോധവൽക്കരണ പ്രഭാഷണം നടത്തി.

സ്ക‍ൂൾ പാർലമെന്റ്

2022-2023 അധ്യയന വർഷത്തിലെ സ്കൂൾ പാർലമെന്റ് പ്രവർത്തങ്ങൾ ജൂലൈ മാസം ആരംഭിച്ചു. ജൂലൈ 19 നു മത്സരാർത്ഥികൾ നോമിനേഷൻ സമർപ്പിച്ചു. 20, 21,, തീയതികളിൽ പ്രചാരണത്തിനു അവസരം നൽകി. 22 നു ഇലക്ഷൻ നടത്തപ്പെട്ടു. ഒരു യഥാർത്ഥ തെരഞ്ഞെടുപ്പ് രീതിയിൽ ബാലറ്റ് പേപ്പറും ബാലറ്റ് ബോക്സും നൽകിക്കൊണ്ട് വളരെ അച്ചടക്കത്തോടും ജനാധിപത്യ രീതിയും ഉള്ള ഒരു ഇലക്ഷൻ ആയിര‍ുന്നു ക്ലാസ് റൂമുകളിൽ നടന്നത്. ഇലക്ഷന് ശേഷം ഓരോ ക്ലാസിലെയും അധ്യാപകർ ഒരുമിച്ചുകൂടി ഇരുന്ന് വോട്ടെണ്ണി തിട്ടപ്പെടുത്തി പാർലമെന്റ് ഗ്ര‍ൂപ്പിലെ അദ്ധ്യാപകരെ ഏൽപ്പിച്ചു.തുടർന്ന് ബഹുമാന്യയായ ഹെഡ്മിസ്ട്രസ് സിസ്റ്റർ സിജി വി റ്റി വിജയികളെ പ്രഖ്യാപിച്ചു.

പാർലമെന്റ് അംഗങ്ങൾ

പേര് പദവി ക്ലാസ്സ്
സ്കൂൾ ലീഡർ നെഫ്രിജ 10 ഡി
അസിസ്റ്റന്റ് സ്കൂൾ ലീഡർ സഫ്ന നസ്റിൻ 9 ഡി
യു.പി സ്കൂൾ ലീഡർ ഹിമ എസ് പ്രിയ 7ഇ
യുപി അസിസ്റ്റന്റ് സ്കൂൾ ലീഡർ ഫേവ 6 ബി
എൽപി സ്കൂൾ ലീഡർ സ‍ുബുഹാന 4 ഡി
എൽപി അസിസ്റ്റന്റ് ലീഡർ ആൻഡ്രിയ എമിലിൻ തോമസ് 3 സി
സ്പീക്കർ സഹന സുധീർ 10 സി
എമറാൾഡ് ഹൗസ് ക്യാപ്റ്റൻ സഹന സുധീർ 9സി
എമറാൾഡ് വൈസ് ക്യാപ്റ്റൻ രജിയ 8c
റൂബി ഹൗസ് ക്യാപ്റ്റൻ സഫ്ന നസ്റിൻ 8ഡി
റൂബി വൈസ് ക്യാപ്റ്റൻ ലുബീന എസ് 9എ
ഡയമണ്ട് ഹൗസ് ക്യാപ്റ്റൻ ബുഷ്റ ബഷീർ 9ബി
ഡയമണ്ട് വൈസ് ക്യാപ്റ്റൻ അനാമിക എസ് 8 സി
സഫയർ ഹൗസ് ക്യാപ്റ്റൻ അഹ്സന ബാനു 8A
സഫയർ വൈസ് ക്യാപ്റ്റൻ അനാമിക എസ് 8 സി

യ‍ുദ്ധം വേണ്ട

ആഗസ്റ്റ് എട്ടാം തീയതി ലോക ചരിത്രത്തിലെയും ഇന്ത്യൻ ചരിത്രത്തിലെയും മൂന്ന് പ്രധാന ദിനങ്ങളായ ഹിരോഷിമ ദിനം, ക്വിറ്റ് ഇന്ത്യ ദിനം, നാഗസാക്കി ദിനം എന്നിവ ആചരിച്ചു. ഹിരോഷിമ ദിനത്തിന്റെയും നാഗസാക്കി ദിനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് 9 സിയിലെ നാസിയ പ്രഭാഷണം നടത്തി.സാഡാക്കോ കൊക്കുകൾ എങ്ങനെ ലോകസമാധാനത്തിന്റെ പ്രതീകമായി മാറി എന്നതിനെ കുറിച്ചുള്ള വിവരണം ആറാം ക്ലാസ്സിലെ മൂഫിദ ഫർഹാന നല്കി. ബഹു.ഹെഡ്മിസ്ട്രസ് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.സമാധാനത്തിന്റെ പ്രതീകമായ സഡാക്കോ കൊക്കിനെ പ്രദർശിപ്പിച്ചു.എല്ലാ ക്ലാസ്സുകളിലും കുട്ടികൾ സഡാക്കോ കൊക്കുകളും യുദ്ധവിരുദ്ധ സന്ദേശങ്ങളെഴുതിയ പോസ്റ്ററുകളും പ്രദർശിപ്പിച്ചു.ക്വിറ്റ് ഇന്ത്യദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒൻപതാം ക്ലാസ്സിലെ അനാമിക പ്രഭാഷണം നടത്തി.

പാർലമെന്റ് സ്ഥാനാരോഹണ ചടങ്ങ്

സെന്റ്. ഫിലോമിനാസ് ജി എച്ച് എസ്സിന്റെ 2022 - 23 അദ്ധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് 2022 ആഗസ്റ്റ് 10 ന് വിദ്യാലയ അംഗണത്തിൽ നടത്തപ്പെട്ടു.സ്കൂൾ പ്രധാനദ്ധ്യാപിക സിസ്റ്റർ സിജി വി റ്റി പ്രസ്തുത ചടങ്ങിനു അദ്ധ്യക്ഷ പദം അലങ്കരിച്ചു. ബഹുമാനപ്പെട്ട പുന്തുറ സബ് ഇൻസ്പെക്ടർ ശ്രീ അനിരുദ്ധ് സർ ചടങ്ങിന് മുഖ്യാതിഥിയായി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ബഹുമാന്യയായ സ്കൂൾ മാനേജർ സിസ്റ്റർ ജാസ്മിൻ, പി. ടി.എ പ്രസിന്ററ്റ് ശ്രീ യൂസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ സ്റ്റെഫി ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു.തുടർന്ന് സ്കൂൾ പ്രധാനദ്ധ്യാപിക സിസ്റ്റർ സിജി വി. റ്റി സദസ്സിനെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ധ്യക്ഷ പ്രസംഗം നിർവഹിച്ചു. ബഹുമാന്യനായ പൂന്തുറ സബ് ഇൻസ്പെക്ടർ ശ്രീ അനിരുദ്ധ് സർ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗങ്ങൾക്ക് ആശംസകൾ അർപ്പിക്കുകയും, പാർലമെന്റ് നിയമ സംഹിത അടങ്ങിയ പുസ്തകം സ്കൂൾ ലീഡർ കുമാരി നെഫ്രീജയ്ക്ക് കൈമാറിക്കൊണ്ട് ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.തുടർന്ന് പാർലമെന്റ് അംഗങ്ങൾ എല്ലാവരും പ്രധാനദ്ധ്യാപിക സിസ്റ്റർ സിജി ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ഏറ്റു ചൊല്ലിക്കൊണ്ട് തങ്ങളുടെ ചുമതല ഔദ്യോഗികമായി ഏറ്റെടുത്തു. പിന്നീട് സ്കൂൾ ലീഡർ കുമാരി നെഫ്രീജ, യു പി ലീഡർ കുമാരി ഹിമ എസ് പ്രിയ, എൽ പി ലീഡർ കുമാരി സുബുഹാന എന്നിവർ സിസ്റ്റർ സിജിയിൽ നിന്നും, സ്പീക്കർ, അസിസ്റ്റന്റ് ലീഡേഴ്സ്, ഹൗസ് ക്യാപ്റ്റൻസ്, മറ്റു പാർലമെന്റ് അംഗങ്ങൾ സിസ്റ്റർ ജാസ്മിനിൽ നിന്നും സ്ഥാനചിഹ്നങ്ങളും, സാഷെയും സ്വീകരിച്ചു. സ്കൂൾ എംബ്ലം ആലേഖനം ചെയ്ത ഔദ്യോഗിക തൊപ്പി പി.ടി.എ പ്രസിഡന്റ് യൂസഫ് സർ ഏവരെയും ധരിപ്പിച്ചു.തുടർന്ന് പതാക കൈമാറൽ ചടങ്ങായിരുന്നു. എസ് ഐ ശ്രീ അനിരുദ്ധ് സർ സ്കൂൾ ലീഡറിനു സ്കൂൾ ഫ്ലാഗും ഡയമണ്ട് , എമറാൾഡ് , റൂബി, സഫയർ എന്നീ നാല് ഹൗസുകളുടെ ക്യാപ്റ്റൻസിനും ഹൗസ് പതാകകളും കൈമാറി. തുടർന്ന് ഫ്ലാഗ് മാർച്ച് നടത്തിക്കൊണ്ട് ലീഡേഴ്സ് തങ്ങൾക്കു ലഭിച്ച ഫ്ലാഗുകൾ നിശ്ചിത സ്ഥാനങ്ങളിൽ ഉറപ്പിച്ചു.പിന്നീട് സ്കൂൾ മാനേജർ സിസ്റ്റർ ജാസ്മിനും പി.ടി.എ പ്രസിഡന്റ് ശ്രീ യൂസഫ് സാറും ഏവർക്കും ആശംസകൾ അർപ്പിച്ചു. സ്കൂൾ ലീഡർ കുമാരി നെഫ്രീജ മറുപടി പ്രസംഗത്തിലൂടെ തന്നെ വിജയിപ്പിച്ച ഏവർക്കും നന്ദി അർപ്പിക്കുകയും തന്നിൽ നിക്ഷിപ്തമായിരിക്കുന്ന ചുമതലകൾ കൃത്യമായി നിർവഹിച്ചു കൊള്ളാമെന്നു ഉറപ്പു നൽകുകയും ചെയ്തു.അസിസ്റ്റന്റ് സ്കൂൾ ലീഡർ കുമാരി സഫ്ന നസ്റിൻ ചടങ്ങിൽ സന്നിഹിതരായ ഏവർക്കും നന്ദി അർപ്പിച്ചു. ദേശീയ ഗാനത്തോടെ ചടങ്ങു സമാപിച്ചു.

സ്കൂൾ പാർലമെന്റ് കൂടുതൽ ചിത്രങ്ങൾ

സ്കൂൾ യുവജനോത്സവം

കോവിഡ് കാരണം മുടങ്ങിപ്പോയ യുവജനോത്സവം ഈ വർഷം പുനരാരംഭിക്കാൻ സാധിച്ചു. ജൂലൈ പകുതി മുതൽ തന്നെ രചനാ മത്സരങ്ങൾ ആരംഭിച്ചു. ഓഗസ്റ്റ് 11, 12 തീയതികളിൽ കലാ മത്സരങ്ങൾ നടത്തി. രണ്ടുവർഷം ഒരു പൊതുവേദിയെ അഭിമുഖീകരിക്കാൻ സാധിക്കാതിരുന്നതിനാൽ ചില കുട്ടികൾക്ക് സ്റ്റേജിൽ പരിപാടികൾ അവതരിപ്പിക്കാൻ വളരെയധികം ബുദ്ധിമുട്ട് നേരിട്ടു. ഒന്നു മുതൽ 10 വരെയുള്ള ക്ലാസിലെ കുട്ടികളെ ഡയമണ്ട്, എമറാൾഡ്, റ‍ൂബി, സഫയർ എന്നിങ്ങനെ നാല് സ്ക്വാഡുകൾ ആയി തിരിച്ചു. എല്ലാ സ്ക്വാഡുകളിലും പരിപാടികൾ ഏകോപിപ്പിക്കുന്നതിനും കുട്ടികൾക്ക് വേണ്ടത്ര പ്രോത്സാഹനം നൽകുന്നതിനുമായി അധ്യാപകരും സജീവമായി തന്നെ പങ്കെടുത്തു. അതുകൊണ്ടുതന്നെ നല്ല നിലവാരം പുലർത്തുന്ന മത്സരയിനങ്ങളും ഉണ്ടായിരുന്നു.മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങളും നൽകി.

സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യത്തിന്റെ അമൃതവർഷം സെന്റ് ഫിലോമിനാസ് സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ ബഹുമാനപ്പെട്ട മദർ മാനേജർ സിസ്റ്റർ ജാസ്മിൻ പീറ്റർ ദേശീയ പതാക ഉയർത്തി. കുട്ടികളും അധ്യാപകരും ചേർന്ന് ദേശീയഗാനം ആലപിച്ചു. ചടങ്ങിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ സിജി, പൂന്തുറ സി ഐ ശ്രീ അനൂപ് സാർ, റിട്ടയേർഡ് അധ്യാപകരായ അന്നക്കുട്ടി ടീച്ചർ, ലീലാ സാറ ടീച്ചർ, ലളിതാംബിക ടീച്ചർ എന്നിവരും സ്കൂളിലെ മറ്റ് അധ്യാപകരും വിദ്യാർത്ഥിനികളും പങ്കെടുത്തു. എസ്പിസി കേഡറ്റുകളുടെ നേതൃത്വത്തിൽ പരേഡ് ഉണ്ടായിരുന്നു. സ്കൂളിലെ ഗൈഡ്സ് കമ്പനി, ജെ ആർ സി എന്നിവരും പരേഡിൽ പങ്കെടുത്തു. അനൂപ് സാർ സല്യൂട്ട് സ്വീകരിച്ചു. ഹെഡ്മിസ്ട്രസും അനൂപ് സാറും മദർ മാനേജറും വിദ്യാർത്ഥി പ്രതിനിധിയും സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കുട്ടികൾ ദേശഭക്തിഗാനം ആലപിച്ചു. സ്വാതന്ത്ര്യ ദിനത്തിന്റെ ദൃശ്യാവിഷ്കാരവും ഉണ്ടായിരുന്നു. സ്കൂളിൽ നിന്നും വിരമിച്ച സംഗീത അധ്യാപികയായ ലളിതാംബിക ടീച്ചറിന്റെ ദേശഭക്തിഗാനം ചടങ്ങിന് മാറ്റുകൂട്ടി. സ്വാതന്ത്ര്യദിന റാലിയോടെ ചടങ്ങുകൾ അവസാനിച്ചു.


സ്വാതന്ത്ര്യ ദിനം കൂടുതൽ ചിത്രങ്ങൾ

ഓണാഘോഷ പരിപാടികൾ